ഗര്‍ഭഛിദ്ര നിരോധനം ഇല്ലാതാക്കാനായി അയര്‍ലാന്റ് വോട്ട് ചെയ്തു

“സ്വതന്ത്രവും, സുരക്ഷിതവും, നിയമപരവും.” 2012 ല്‍ അയര്‍ലാന്റിലെ സ്ത്രീകള്‍ തുടക്കമിട്ട Abortion Rights Campaign ന്റെ മുദ്രാവാക്യം അതായിരുന്നു. കഴിഞ്ഞ ദിവസം രാജ്യത്തെ കഠിനമായ ഗര്‍ഭഛിദ്ര നിയമം ഉദാരപരമാക്കിക്കൊണ്ട് അതൊരു വലിയ വിജയമായി മാറി. ഹിതപരിശോധനക്ക് പോയവരില്‍ മൂന്നില്‍ രണ്ട് പേരും അയര്‍ലാന്റിന്റെ ഭരണഘടനയുടെ എട്ടാം Amendment ഇല്ലാതാക്കണോ എന്നതിന് വേണം എന്ന് വോട്ട് ചെയ്തു. 1983 ല്‍ ആണ് അത്തരമൊരു Amendment നിര്‍മ്മിച്ചത്. അത് പ്രകാരം സ്ത്രീക്കും ജനിക്കാത്ത കുട്ടിക്കും തുല്യ അവകാശമാണ് നല്‍കിയത്. ഗര്‍ഭധാരണത്തിന്റെ ആദ്യത്തെ 12 ആഴ്ചകളില്‍ ഗര്‍ഭഛിദ്രം നടത്താനുള്ള നിയമം രൂപീകരിക്കാനും വേണം എന്ന് വോട്ട് ചെയ്തതിലൂടെ പിന്‍തുണക്കുകയാണ്. ഇന്‍ഡ്യക്കാരിയായ ദന്തഡോക്റ്റര്‍ Savita Halappanavar ന്റെ മരണത്തെ തുടര്‍ന്നാണ് ഇത്തരമൊരു പ്രസ്ഥാനം ആരംഭിച്ചത്. 2012 ല്‍ അയര്‍ലാന്റിലെ ഒരു ആശുപത്രിയില്‍ ഒരു ഗര്‍ഭമലസല്‍(miscarriage) നെ തുടര്‍ന്നാണ് അവര്‍ മരിച്ചത്. ഗര്‍ഭഛിദ്രം നടത്തണമെന്ന അവരുടെ നിരന്തരമായ ആവശ്യത്തിനെ ഡോക്റ്റര്‍മാര്‍ തള്ളിക്കളഞ്ഞു. കാരണം അവര്‍ക്ക് ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയമിടുപ്പ് ശ്രദ്ധയില്‍പ്പെട്ടു . ആ സ്ത്രീക്ക് മാരകമായ അണുബാധയും ഉണ്ടായി.

ചരിത്രപരമായ ഹിത പരിശോധനയില്‍ അയര്‍ലാന്റിലെ വോട്ടര്‍മാര്‍ ലോകത്തെ ഏറ്റവും പരിമിതപ്പെടുന്ന ഗര്‍ഭഛിദ്ര നിരോധന നിയമം ഇല്ലാതാക്കാന്‍ വോട്ട് ചെയ്തു. “വേണം” എന്ന വോട്ടുകള്‍ 66% ആയിരുന്നു. യാഥാസ്തിതിക കത്തോലിക്ക പള്ളിക്ക് ഏറ്റ വലിയ ആഘാതമാണിത്. ഏത് അവസ്ഥയിലും ഗര്‍ഭഛിദ്രം പാടില്ല എന്ന 1983 ലെ നിയമം ഇനി മാറ്റാം. എന്നാല്‍ വെള്ളിയാഴ്ചത്തെ വോട്ട് ബ്രിട്ടീഷുകാര്‍ ഭരിക്കുന്ന വടക്കന്‍ അയര്‍ലാന്റിലെ നിയമത്തെ ബാധിക്കില്ല. അവിടെ 19ആം നൂറ്റാണ്ടിലെ നിയമമാണ് അവിടെ ഇപ്പോഴും നിലനില്‍ക്കുന്നത്.

പ്രധാനമന്ത്രി LEO VARADKAR സംസാരിക്കുന്നു, “ഇന്നത്തെ ദിവസം അയര്‍ലാന്റിലെ ചരിത്രപ്രസിദ്ധമായ ദിനമാണ്. ഒരു വിപ്ലവം തന്നെ നടന്നിരിക്കുന്നു. ഇന്ന് ജനാധിപത്യത്തിന്റെ വലിയ പ്രവര്‍ത്തിയാണ് നടന്നിരിക്കുന്നത്. സ്ത്രീകള്‍ വോട്ടവകാശം നേടി നൂറ് വര്‍ഷങ്ങള്‍ കഴിഞ്ഞ ഈ കാലത്ത് നാം പറയുന്നു എന്തെന്നാല്‍ നമ്മള്‍ സ്ത്രീകളെ വിശ്വസിക്കുന്നു. അവരുടെ സ്വന്തം തീരുമാനമെടുക്കുന്നതും സ്വന്തം തെരഞ്ഞെടുപ്പുകള്‍ നടത്തുന്നതും നമ്മള്‍ ബഹുമാനിക്കുന്നു. അവരുടെ സ്വന്തം രാജ്യത്ത് ഡോക്റ്റര്‍മാര്‍ക്ക് രോഗികളോട് ഒന്നും ചെയ്യാനാവില്ല എന്ന് പറയേണ്ട അവസ്ഥ “ഇനി ഇല്ല” എന്ന് നാം പറയുന്ന ദിവസമാണിത്. അയര്‍ലാന്റ് കടലിലേക്കുള്ള ദീര്‍ഘസമയത്തെ യാത്രയും ഇനി വേണ്ട. നാണക്കേടിന്റെ ഭാരം നീങ്ങിയതോടെ stigma യും വേണം, രഹസ്യാത്മകതയും വേണ്ട. ഒറ്റപ്പെടുത്തലും വേണ്ട.”

— സ്രോതസ്സ് democracynow.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ