അവ സ്വഭാവം മാറ്റംവരുത്തുന്ന സാമ്രാജ്യങ്ങളാണ്
Jaron Lanier
1980കളില്‍ ഞാനെന്റെ ആദ്യത്തെ TED പ്രഭാഷണം നടത്തി. TED സ്റ്റേഡില്‍ വളരെ പ്രാരംഭമായ virtual reality യെക്കുറിച്ചുള്ല പ്രകടനമായിരുന്നു നടത്തിയത്. നാം അഭിമുഖീകരിക്കുന്നത് നമുക്ക് ആവശ്യമായ സാങ്കേതിക വിദ്യക്ക്, നാം ഇഷ്ടപ്പെടുന്ന സാങ്കേതികവിദ്യക്ക് നമ്മുടെ നാശത്തിനും കാരണമാകാമെന്ന knife-edge ഭാവിയാണെന്ന് ആ സമയത്ത് ഞങ്ങള്‍ക്കറിയമായിരുന്നു. നാം നമ്മുടെ സാങ്കേതികവിദ്യയെ കൂടുതല്‍ ശക്തിയാണെന്ന് മനസിലാക്കുന്നുവെങ്കില്‍, അതൊരു ശക്തിയുടെ യാത്രയായി കരുതുന്നുവെങ്കില്‍ അത് അവസാനം നമ്മേ നശിപ്പിക്കും എന്ന് ഞങ്ങള്‍ക്കറിയമായിരുന്നു. ഒരു ശക്തിയുടെ യാത്രയില്‍(power trip) അതാണ് സംഭവിക്കുക. മറ്റൊന്നുമല്ല.
അക്കാലത്ത് സാദ്ധ്യതയുള്ള ഇരുട്ടിനെ തിരിച്ചറിയുകയും അതിനെ സൌന്ദര്യവും സര്‍ഗ്ഗശേഷിയുമായി മാറ്റുന്നതിനേയും കുറിച്ചായിരുന്നു ഡിജിറ്റല്‍ സംസ്കാരത്തിന്റെ ആദര്‍ശവാദം
ഞാന്‍ സാധാരണയായി എന്റെ ആദ്യകാല TED പ്രഭാഷണങ്ങളൊക്കെ അവസാനിപ്പിക്കുന്നത് ഒരു ഭയപ്പെടുത്തുന്ന വാചകം കൊണ്ടാണ്. അത് “നമുക്ക് ഒരു വെല്ലുവിളിയുണ്ട്. നമുക്ക് സാങ്കേതികവിദ്യയുടെ മുകളില്‍ ഒരു സംസ്കാരം രൂപീകരിക്കണം. അത് സുന്ദരവും, അര്‍ത്ഥവത്തും, ആഴത്തിലുള്ളതും, അനന്തമായി സൃഷ്ടിപരവും, അനന്തമായ ശേഷിയാല്‍ നിറഞ്ഞതും ആയി നമ്മേ കൂട്ട ആത്മഹത്യയില്‍ നിന്ന് മോചിപ്പിക്കുന്നതുമാകണം.” ഉന്‍മൂലനത്തെക്കുറിച്ച് നാം സംസാരിച്ച ഒരു കാര്യം. അതോടൊപ്പം ആകര്‍ഷകമായ അനന്തമായി സൃഷ്ടിപരമായ ഒരു ഭാവിയുടെ ആവശ്യകതയെക്കുറിച്ചും. സൃഷ്ടിപരതയെന്ന ബദല് മരണത്തിന്റെ ബദല് ആണെന്നത് വളരെ യാഥാര്‍ത്ഥ്യവും സത്യവുമാണ്. ഏറ്റവും സത്യമായ കാര്യം അതായിരിക്കും.
വിര്‍ച്വല്‍ റിയാലിറ്റിയുടെ കാര്യത്തില്‍ — ആളുകള്‍ ഭാഷ കണ്ടുപിടിച്ചപ്പോള്‍ സംഭവിച്ച കാര്യം പോലെയാണ് ഞാന്‍ അതിനെക്കുറിച്ച് സാധാരണ സംസാരിക്കുന്നത്. ഭാഷ വന്നതോടെ പുതിയ സാഹസികത, പുതിയ ആഴം, പുതിയ അര്‍ത്ഥം, പുതിയ രീതിയില്‍ ബന്ധപ്പെടല്‍, പുതിയ വഴികളിലൂടെയുള്ള ഏകോപിപ്പിക്കുല്‍, പുതിയ രീതിയിലെ സങ്കല്‍പ്പങ്ങള്‍, പുതിയ രീതിയില്‍ കുട്ടികളെ വളര്‍ത്തുന്നത് ഒക്കെ സംഭവിച്ചു. വിര്‍ച്വല്‍ റിയാലിറ്റിയോടെ നമുക്ക് ഈ പുതിയ കാര്യം ഒരു സംസാരം പോലെ എന്നാല്‍ ഒരു ബോധപൂര്‍വ്വമായ സ്വപ്നം കാണലിന്റെ ഒരു ഉണരുന്ന അവസ്ഥയുണ്ടാകും എന്നാണ് ഞാന്‍ സങ്കല്പിച്ചത്. post-symbolic communication എന്ന് ഞങ്ങളതിനെ വിളിച്ചു. കാരണം അത് പ്രതിരൂപങ്ങളെ ഉപയോഗിച്ച് കാര്യങ്ങളെ സൂചിപ്പിക്കുന്നതിന് പകരം നേരിട്ട നിങ്ങളനുഭവിച്ച കാര്യങ്ങളുണ്ടാക്കുന്നത് പോലെയാണ്.
അതൊരു സുന്ദരമായ വീക്ഷണമാണ്. ഞാന്‍ ഇപ്പോഴും അതില്‍ വിശ്വസിക്കുന്നു. എന്നാലും ആ സുന്ദരമായ കാഴ്ചയെ എങ്ങനെ അത് മാറിവന്നു എന്നതിന്റെ ഇരുണ്ട വശം .
ഭീതിയോടെ വീണ്ടും വീണ്ടും ഓര്‍മ്മയില്‍ വരുന്നു.
ആദ്യകാല കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞരില്‍ ഒരാളെ എനിക്ക് സൂചിപ്പിക്കണണെന്ന് എന്ന് എനിക്ക് അഭിപ്രായമുണ്ട്. അദ്ദേഹത്തിന്റെ പേര് Norbert Wiener എന്നാണ്. 50കളില്‍ അദ്ദേഹം ഒരു പുസ്കകം എഴുതി, ഞാനൊക്കെ ജനിക്കുന്നത് മുമ്പ്. അതിന്റെ പേര് “The Human Use of Human Beings” എന്നാണ്. ആളുകളില്‍ നിന്ന് ഡാറ്റ ശേഖരിച്ച് തിരികെ real time ആയി പ്രതികരണം നല്‍കി അവരെ ഒരു Skinner box ല്‍ ഒരു behaviorist system ല്‍ അകപ്പെടുത്തുന്ന ഒരു കമ്പ്യൂട്ടര്‍ സംവിധാനം നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ആ പുസ്തകത്തില്‍ അദ്ദേഹം വിവരിക്കുന്നുണ്ട്. അദ്ദേഹം അതില്‍ ആശ്ചര്യപ്പെടുത്തുന്ന ഈ വരി പറയുന്നു, ഒരു ചിന്താ പരീക്ഷണമായി ഒരാള്‍ക്ക് സങ്കല്‍പ്പിക്കാം, ഒരു ആഗോള കമ്പ്യൂട്ടര്‍ സംവിധാനം, അതില്‍ എല്ലാവര്‍ക്കും ഒരു ഉപകരണം എല്ലായിപ്പോഴും കൈവശം വെച്ചിരിക്കുന്നു. ഈ ഉപകരണം അവര്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് അവര്‍ക്ക് പ്രതികരണം(feedback) നല്‍കും. അങ്ങനെ മൊത്തം ജനസമൂഹത്തേയും സ്വഭാവ രൂപാന്തരണത്തിന് വിധേയമാക്കുകയും ചെയ്യാം. അത്തരം ഒരു സമൂഹം ഭ്രാന്തമാണ്. അത് നിലനില്‍ക്കില്ല. അതിന് സ്വന്തം പ്രശ്നങ്ങളെ നേരിടാനാവില്ല.
പിന്നീട് അദ്ദേഹം പറയുന്നു, എന്നാല്‍ ഇതൊരു ചിന്താ പരീക്ഷണണാണ്. അത്തരത്തിലുള്ള ഒരു സാങ്കേതിക വിദ്യ അസാദ്ധ്യമാണ്.
അതാണ് ഞങ്ങള്‍ നിര്‍മ്മിച്ചത്. നമുക്ക് അതിജീവിക്കാനായി അതാണ് നമുക്ക് നശിപ്പിക്കേണ്ടത്.
അതുകൊണ്ട് ഒരു പ്രത്യേക തെറ്റ് നാം ചെയ്തു എന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് തുടക്കത്തിലേ സംഭവിച്ചു. നാം ചെയ്ത തെറ്റ് മനസിലാക്കുന്നത് വഴി നമുക്കത് തിരുത്താനാകും. ’90കളിലാണ് അത് സംഭവിക്കുന്നത്. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലും. ഇതാണ് സംഭവിച്ചത്. ആദ്യകാല ഡിജിറ്റല്‍ സംസ്കാരത്തില്‍, ഇപ്പോഴത്തെ ഡിജിറ്റല്‍ സംസ്കാരത്തിലും, ഒരു ബോധമുണ്ടായിരുന്നു. അതിനെക്കുറിച്ചുള്ള ഒരു ഇടതുപക്ഷ, സോഷ്യലിസ്റ്റ് ദൗത്യം. പുസ്തകങ്ങള്‍ കണ്ടുപിടിക്കുക പോലുള്ള മറ്റ് കാര്യങ്ങളില്‍ നിന്ന് വ്യത്യസ്ഥമായിരുന്നു അത്. ഇന്റെര്‍നെറ്റിലുള്ള എല്ലാ കാര്യങ്ങളും പൊതുവായതാകണം, സൌജന്യമായി ലഭ്യമാകണം. കാരണം ഒരാള്‍ക്ക് പോലും അത് ലഭ്യമാകാതെ പോയാല്‍ അത് ഭീകരമായ അസമത്വം സൃഷ്ടിക്കും. തീര്‍ച്ചയായും അതിനെക്കുറിച്ച് മറ്റു വഴികളുണ്ടാകും. പുസ്തകത്തിന് വില കൂടുതലാണെങ്കില്‍ പൊതു വായനശാലകള്‍ സ്ഥാപിക്കാം. അത്തരം കാര്യങ്ങള്‍. എന്നാല്‍ നാം ചിന്തിച്ചത്, അല്ല, അല്ല, ഇത് ഒരു വ്യത്യസ്തമായ കാര്യമാണ് എന്നാണ്. ഇത് തീര്‍ച്ചയായും പൂര്‍ണ്ണമായി പൊതുജനത്തിന്റേതാകണം. അതാണ് നമുക്ക് വേണ്ടത്.
ആ ആദര്‍ശം ജീവിക്കുന്നുണ്ട്. ഉദാഹരണത്തിന് വിക്കിപീഡിയ പോലുള്ള അനേകം രൂപകല്‍പ്പനയില്‍ അത് നിങ്ങള്‍ക്ക് അനുഭവിക്കാനാകും. എന്നാല്‍ അതേ സമയത്ത് തുല്യ ഉത്സാഹത്തോടെ പൂര്‍ണ്ണമായും പൊരുത്തമില്ലാത്ത മറ്റ് കാര്യങ്ങളിലും നിങ്ങള്‍ക്ക് വിശ്വസിക്കാം. നമ്മുടെ ടെക്ക് സംരംഭകരില്‍ നാം ഇഷ്ടപ്പെടുന്നത് അതാണ്. നമുക്ക് സ്റ്റീവ് ജോബ്സിനെ ഇഷ്ടമാണ്. ടെക്കികള്‍ക്ക് ഈ പ്രപഞ്ചത്തെ അടിക്കാനാകും എന്ന ഈ നീഷേപരമായ കെട്ടുകഥ നാം ഇഷ്ടപ്പെടുന്നു. അല്ലേ? ആ കെട്ടുകഥയുടെ ശക്തി ഇപ്പോഴും നമ്മളില്‍ സ്വാധീനമുണ്ട്. അതുകൊണ്ട് നിങ്ങള്‍ക്ക് രണ്ട് വ്യത്യസ്ഥ വികാരങ്ങളുണ്ട്. എല്ലാം സൌജന്യമാക്കാനുള്ളതും, ടെക്ക് സംരംഭകരുടെ പ്രകൃത്യതീതമായ ശക്തിക്കുള്ളതും. എല്ലാം സൌജന്യമാണെങ്കില്‍ നിങ്ങള്‍ക്കെങ്ങനെ സംരംഭകത്വത്തെ ആഘോഷിക്കാനാകും?
അന്ന് ഒരു പരിഹാരമേയുണ്ടായിരുന്നുള്ളു. അത് പരസ്യത്തിന്റെ മാതൃകയാണ്. അതുകൊണ്ട് ഗൂഗിള്‍ പരസ്യങ്ങളോടെ സൌജന്യമായി പിറന്നു. ഏറ്റവും ആദ്യകാലത്തെ ഗൂഗിള്‍ പോലെ തുടക്കത്തില്‍ അത് ഭംഗിയുള്ളതായിരുന്നു.
പരസ്യങ്ങളെല്ലാം ശരിക്കും ഒരു തരം പരസ്യങ്ങള്‍ പോലെയാണ്. അവ അങ്ങനെയാവണം. നിങ്ങളുടെ പ്രാദേശിക ദന്ത ഡോക്റ്ററോ മറ്റെന്തെങ്കിലുമോ. എന്നാല്‍ മൂറിന്റെ നിയമം എന്നൊന്നുണ്ട്. അത് പ്രകാരം കമ്പ്യൂട്ടറുകള്‍ കൂടുതല്‍ കൂടുതല്‍ ദക്ഷതയുള്ളതും ചിലവുകുറഞ്ഞതുമായിക്കൊണ്ടിരിക്കും. അവയുടെ അള്‍ഗോരിഥം കൂടുതല്‍ മെച്ചപ്പെട്ടതാകുന്നു. സര്‍വ്വകലാശാലകളില്‍ അതിനെക്കുറിച്ച് ആളുകള്‍ പഠിക്കുന്നു. അവ കൂടുതല്‍ കൂടുതല്‍ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത് ഉപയോഗിക്കുന്ന ഉപോഭോക്താക്കള്‍ക്കും മറ്റ് കാര്യങ്ങള്‍ക്കും കൂടുതല്‍ കൂടുതല്‍ അനുഭവങ്ങളുമുണ്ടായി. കൂടുതല്‍ കൂടുതല്‍ ബുദ്ധിയുള്ളതായി. അങ്ങനെ പരസ്യമെന്ന് പറഞ്ഞ തുടങ്ങിയത് ശരിക്കും ഇനിമുതല്‍ പരസ്യമെന്ന് വിളിക്കാന്‍ പറ്റാത്ത തരത്തിലായി. അത് സ്വഭാവത്തെ മാറ്റുന്ന ഒന്നായി. അത് അങ്ങനെയാവും എന്ന് Norbert Wiener ദുഖിച്ചിരുന്നത് പോലെ.
അതുകൊണ്ട് എനിക്ക് ഇവയെ സാമൂഹ്യ മാധ്യമങ്ങളെന്ന് ഇനിമുതലെനിക്ക് വിളിക്കാനാവില്ല. ഞാന്‍ അവയെ സ്വഭാവ മാറ്റംവരുത്തുന്ന സാമ്രാജ്യങ്ങള്‍ (behavior modification empires) എന്ന് വിളിക്കുന്നു.
ഈ വ്യക്തികളെ വില്ലന്‍മാരാക്കുന്നതിനെ എതിര്‍ക്കുന്നു. ഈ കമ്പനികളില്‍ എനിക്ക് പ്രീയപ്പെട്ട ധാരാളം ആളുകളുണ്ട്. സാമ്രാജ്യങ്ങളിലൊന്നായിട്ട് അവരെ കരുതിയിട്ടും ഞാന്‍ കമ്പനിയെ ഗൂഗിളിന് വിറ്റതാണ്. ചീത്തക്കാര്യം ചെയ്യുന്ന ചീത്ത മനുഷ്യരുടെ ഒരു പ്രശ്നമായി ഇതിനെ ഞാന്‍ കാണുന്നില്ല. തിന്മയുടെ തിരമാലയെന്നതിന് അപ്പുറം ആഗോള ദുരന്തമായ, സംഭ്രമിപ്പിക്കുന്ന, പരിഹാസ്യമായ ഒരു തെറ്റായിട്ടാണ് ഞാന്‍ ഇതിനെ കാണുന്നത്.
എങ്ങനെയാണ് ഈ പ്രത്യേക തെറ്റ് പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ വിശദാംശങ്ങളുടെ മറ്റൊരു പാളി ഞാന്‍ നിങ്ങള്‍ക്ക് തരട്ടേ. behaviorism കൊണ്ട് നിങ്ങള്‍ ഈ ജീവിക്ക്, അത് എലിയാകാം പട്ടിയാകാം മനുഷ്യനാകാം, അവര്‍ചെയ്യുന്ന കാര്യങ്ങള്‍ക്ക് പ്രതികരണം ആയി ചെറിയ സല്‍ക്കാരവും ചിലപ്പോള്‍ ചെറിയ ശിക്ഷകളും നല്‍കുന്നു. ഒരു കൂട്ടിലുള്ള ഒരു മൃഗം നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് ഒരു മിഠായിയോ വൈദ്യുതി ഷോക്കോ ആകാം. എന്നാല്‍ നിങ്ങള്‍ക്ക് ഒരു സ്മാര്‍ട്ട് ഫോണ്‍ ഉണ്ടെങ്കില്‍ ആ കാര്യങ്ങളല്ല, അത് പ്രതീകാത്മകമായ ശിക്ഷകളും സമ്മാനങ്ങളുമാകും. ആദ്യകാലത്തെ behaviorists ആയിരുന്ന പാവ്‌ലോവ് പ്രസിദ്ധമായ ഈ സിദ്ധാന്തം തെളിയിച്ചതാണ്. വെറും പ്രതീകാത്മകമായ ഒരു മണി അടിക്കുമ്പോള്‍ പട്ടിയുടെ വായില്‍ ഉമിനീര് വരുന്ന രീതിയില്‍ അതിനെ പരിശീലിപ്പിക്കാം. അതുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ സാമൂഹ്യ ശിക്ഷകളും സാമൂഹ്യ സമ്മാനങ്ങളും ശിക്ഷകളും സമ്മാനങ്ങളും ആയി പ്രവര്‍ത്തിക്കുന്നു. അതിന്റെയെല്ലാം അനുഭവം നമുക്കെല്ലാം അറിയാം. “എന്റെ കാര്യങ്ങള്‍ ആര്‍ക്കോ ഇഷ്ടപ്പെട്ടു. അത് ആവര്‍ത്തിക്കപ്പെടുന്നു” — എന്ന ചെറിയ ഒരു കോരിത്തരിപ്പ് നിങ്ങള്‍ക്ക് കിട്ടുന്നു. അല്ലെങ്കില്‍ “ദൈവമേ, അവര്‍ക്ക് എന്നെ ഇഷ്ടമല്ല. വേറെ എന്തെങ്കിലും ആണ് കൂടുതല്‍ പ്രസിദ്ധി കിട്ടുന്നത്” എന്ന ശിക്ഷയോ. അതുകൊണ്ട് നിങ്ങള്‍ക്ക് വളരെ സാധാരണമായ ഈ രണ്ട് വൈകാരികാനുഭവങ്ങള്‍ നിങ്ങള്‍ക്കുണ്ടാകുന്നു. ഈ ചക്രത്തില്‍ അകപ്പെടത്തക്ക രീതിയില്‍ അവര്‍ അതിനെ ഗഡുക്കളായി കൊടുത്തുകൊണ്ടിരിക്കുന്നു. ഈ സംവിധാനത്തിന്റെ സ്ഥാപകര്‍ തന്നെ പുറത്ത് പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ നിന്ന് ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം.
എന്നാല്‍ ഇതാണ് കാര്യം: പരമ്പരാഗതമായി, behaviorism ന്റെ അക്കാഡമിക്ക് പഠനത്തില്‍ positive ഉം negative ഉം ആയ ഉത്തേജനങ്ങളുടെ താരതമ്യ പഠനങ്ങളുണ്ട്. ഈ പശ്ചാത്തലത്തില്‍, ഒരു വാണിജ്യപരമായ പശ്ചാത്തലം, അവിടെ അക്കാദമിക സമൂഹം കുറച്ച് കാലത്തേക്ക് ഒഴിഞ്ഞുമാറുന്ന പുതിയ ഒരു വ്യത്യാസം ഉണ്ട്. positive ഉത്തേജനം വ്യത്യസ്ഥ ചുറ്റുപാടില്‍ negative ഉത്തേജനത്തേക്കള്‍ ഫലപ്രദമാണോ എന്നതാണ് ആ വ്യത്യാസം. negative ഉത്തേജനം ചിലവ് കുറഞ്ഞതാണ്. അവ വിലപേശല്‍(bargain) ഉത്തേജനമാണ്. വിശ്വാസം നേടുന്നതിനേക്കാള്‍ വളരെ എളുപ്പമാണ് വിശ്വാസം നഷ്ടപ്പെടാന്‍ എന്നാണ് അതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത്. സ്നേഹം സൃഷ്ടിക്കാന്‍ ഒരുപാട് കാലം എടുക്കും. സ്നേഹം നശിപ്പിക്കാന്‍ നിമിഷ നേരം മതി.
ഈ സ്വഭാവ മാറ്റം വരുത്തല്‍ സാമ്രാജ്യത്തിന്റെ ഉപഭോക്താക്കള്‍ അതി വേഗത്തിലുള്ള ചക്രത്തിലാണ്. അവര്‍ high-frequency traders നെ പോലെയാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ എന്തായാലും അവര്‍ ചിലവാക്കുലില്‍ നിന്ന് അവര്‍ക്ക് feedbacks കിട്ടുന്നു. അവര്‍ ചിലവാക്കുന്നില്ലെങ്കില്‍ എന്താണ് പ്രവര്‍ത്തിക്കുന്നത് എന്നും അവര്‍ക്ക് കാണാം. അതില്‍ നിന്ന് അവര്‍ അത് കൂടുതല്‍ ചെയ്യുന്നു. അങ്ങനെ അവര്‍ക്ക് പെട്ടെന്നുള്ള feedbacks കിട്ടുന്നു. അതായത് അവര്‍ negative വികാരങ്ങളോട് കൂടുതല്‍ പ്രതികരിക്കുന്നു. കാരണം അതാണ് കൂടുതല്‍ വേഗത്തില്‍ ഉയര്‍ന്ന് വരുന്നത്. അതുകൊണ്ട് തങ്ങള്‍ ടൂത്ത് പേസ്റ്റിന്റെ പരസ്യമാണ് നടത്തുന്നത് എന്ന് വിശ്വസിക്കുന്ന നല്ല ലക്ഷ്യങ്ങളോടുള്ള കളിക്കാരും അവസാനം മുന്നോട്ട് നയിക്കുന്നത് negative ആളുകളുടേയും, negative വികാരങ്ങളുടേയും, കിറുക്കന്‍മാരേയും(cranks), മനോവിഭ്രാന്തിയുള്ളരേയും(paranoids), ദോഷദര്‍ശികളേയും(cynics), nihilists ഉം ആണ്. വ്യവസ്ഥ വലുതാക്കുന്നത് അത്തരക്കാരെയാണ്. നാശങ്ങളുണ്ടാക്കാനായി ചിലവാക്കുന്നത് പോലെ എളുപ്പത്തില്‍, അത്തരത്തിലുള്ള ഒരു കമ്പനിക്ക് പണം അടച്ച് ലോകത്തെ പെട്ടെന്ന് ഒരു സുന്ദര ലോകമാക്കാനും, ജനാധിപത്യത്തെ മെച്ചപ്പെടുത്താനും നിങ്ങള്‍ക്കാവില്ല. ഇത് നാം അകപ്പെട്ടിരിക്കുന്ന ഒരു ധര്‍മ്മസങ്കടം ആണ്.
വളരെ കഷ്ടപ്പാടോടെ സമയത്തെ തിരികെ കൊണ്ടുപോകുകയാണ് ബദല്‍. അങ്ങനെ പോയി തീരുമാനം വീണ്ടുമെടുക്കണം. രണ്ടാമത് നിര്‍മ്മിക്കണം എന്നതില്‍ രണ്ട് കാര്യമുണ്ട്. ആദ്യത്തേത് ഈ സേവനങ്ങള്‍ക്ക് വേണ്ടി പണം കൊടുക്കാന്‍ കഴിയുന്നവര്‍ പണം കൊടുത്ത് ഈ സേവനങ്ങള്‍ നേടുക. തെരയാന്‍ നിങ്ങള്‍ പണം കൊടുക്കേണ്ടി വരും. സാമൂഹ്യ നെറ്റ്‌വര്‍ക്കിന് നിങ്ങള്‍ പണം കൊടുക്കേണ്ടി വരും. എങ്ങനെ നിങ്ങള്‍ പണം അടക്കും? ചിലപ്പോള്‍ ഒരു വരിസംഖ്യ ആകും. ചിലപ്പോള്‍ ഉപയോഗിക്കുന്ന സമയത്തെ ചെറു-പണമടക്കലാകാം. അങ്ങനെ ധാരാളം വഴികളുണ്ട്. നിങ്ങളില്‍ ചിലര്‍ ഞെട്ടിമാറുന്നുണ്ടാവും, നിങ്ങള്‍ ചിന്തിക്കുന്നത്, “ഓ ദൈവമേ, ഞാന്‍ ഒരിക്കലും ഇതിനൊന്നും പണം കൊടുക്കില്ല. ആരേയെങ്കിലും കൊണ്ട് ഇതിന് പണം അടപ്പിക്കാന്‍ കഴിയുമോ?” ഇപ്പോള്‍ സംഭവിച്ച ഒരു കാര്യം നിങ്ങളെ ഓര്‍മ്മപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. ഗൂഗിള്‍, ഫേസ്‌ബുക്ക് പോലുള്ള കമ്പനികള്‍ അവരുടെ സൌജന്യ ആശയങ്ങള്‍ രൂപീകരിക്കുന്ന സമയത്ത്, ടെലിവിഷനും, സിനിമയും ഒക്കെ ഭാവിയില്‍ വിക്കിപ്പീഡിയ പോലെ നിര്‍മ്മിക്കാനാകും എന്ന് വിശ്വസിക്കുന്ന ധാരാളം സൈബര്‍ സംസ്കാരവും ഉണ്ടായിരുന്നു. എന്നാല്‍ Netflix, Amazon, HBO പോലുള്ള കമ്പനികള്‍ പറയുന്നു, “അതേയ്, ശരിക്കും വരിക്കാരാകൂ. ഞങ്ങള്‍ നിങ്ങള്‍ക്ക് നല്ല ടെലിവിഷന്‍ പരിപാടി നല്‍കാം.” അത് വിജയിച്ചു! “peak TV” എന്നൊരു കാലഘട്ടത്തിലാണ് നാം ഇപ്പോള്‍. ശരിയല്ലേ? നിങ്ങള്‍ സാധനങ്ങള്‍ക്ക് പണം കൊടുക്കുകയാണെങ്കില്‍ മെച്ചപ്പട്ട സാധനങ്ങള്‍ നിങ്ങള്‍ക്ക് കിട്ടും.
നമുക്ക് “peak social media” എന്നൊരു ഊഹിക്കാവുന്നതായ ലോകത്തെക്കുറിച്ച് ആലോചിക്കാം. അതെങ്ങനെയിരിക്കും? നിങ്ങള്‍ പുരോഗമിക്കുമ്പോള്‍ നിങ്ങള്‍ക്ക് കിറുക്കന്‍മാര്‍ക്ക് പകരം, ശരിക്കും ഉപയോഗപ്രദമായ, ആധികാരികമായ, മെഡിക്കല്‍ ഉപദേശം കിട്ടും എന്നാണ് അതിന്റെ അര്‍ത്ഥം. യാഥാര്‍ത്ഥ്യമായ വിവരങ്ങള്‍ നിങ്ങള്‍ക്ക് വേണമെന്ന് തോന്നുമ്പോള്‍ വിചിത്ര, മനോവിഭ്രാന്തിയുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങളല്ലാത്തവയുണ്ടാകും എന്നാണ് അതിന്റെ അര്‍ത്ഥം. ഈ അത്ഭുതകരമായ വേറിട്ട സാദ്ധ്യതകളെക്കുറിച്ച് നമുക്ക് ആലോചിക്കാനാകും. ഞാന്‍ അതിനെക്കുറിച്ച് സ്വപ്നം കാണാറുണ്ട്. അത് സാദ്ധ്യമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് സാദ്ധ്യമാണെന്ന് എനിക്ക് ഉറപ്പുണ്ട്. ഗൂഗിള്‍, ഫേസ്‌ബുക്ക് പോലുള്ള കമ്പനികള്‍ക്ക് ഈ ലോകത്തിന് വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യാനാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു. സിലിക്കണ്‍ വാലിയെ ശിക്ഷിക്കണമെന്ന് ഞാന്‍ കരുതുന്നില്ല. തീരുമാനം നമുക്ക് പുനപരിശോധിക്കണം എന്ന് മാത്രം.
വലിയ ടെക് കമ്പനികളില്‍ വെറും രണ്ട് കമ്പനികളാണ് behavior modification നേയും ചാരപ്പണിയേയും തങ്ങളുടെ ബിസിനസ് പദ്ധതിയായി ആശ്രയിക്കുന്നത്. അത് ഗൂഗിളും ഫേസ്‌ബുക്കും ആണ്.
എനിക്ക് നിങ്ങളെ ഇഷ്ടമാണ്. ശരിക്കും. ആളുകള്‍ അതിശയകരമായവരാണ്. എനിക്ക് സൂചിപ്പിക്കാനുള്ളത്ഗൂഗിളില്‍ നോക്കിയാല്‍, ചിലവ് കേന്ദ്രങ്ങളെ അനന്തമായി വ്യാപിപ്പിക്കാന്‍ അവര്‍ക്ക് കഴിയും. എന്നാല്‍ ലാഭ കേന്ദ്രങ്ങളെ വ്യാപിപ്പിക്കാന്‍ പറ്റില്ല. അവര്‍ക്ക് വൈവിധ്യം നല്‍കാന്‍ കഴിയില്ല. കാരണം അവര്‍ ഇതുമായി കൊളുത്തപ്പെട്ടിരിക്കുകയാണ്. അവരുടെ സ്വന്തം ഉപഭോക്താക്കളെ പോലെ ഈ മാതൃകയോട് അവര്‍ കൊളുത്തപ്പെട്ടിരിക്കുന്നു. ഉപഭോക്താക്കളെ പോലെ അവരും അതേ കെണിയില്‍ അകപ്പെട്ടിരിക്കുന്നു. ആ രീതിയില്‍ നിങ്ങള്‍ക്ക് വലിയ കോര്‍പ്പറേറ്റുകള്‍ നടത്താനാവില്ല. ഈ കമ്പനികളുടെ ഓഹരി ഉടമകളുടേയും ഭാഗഭാക്കുകള്‍ക്കും ഗുണത്തിന് വേണ്ടിയാണ് ഇതെല്ലാം. ഇതൊരു win-win പരിഹാരമാണ്. കുറച്ച് സമയമെടുക്കും അത് മനസിലാക്കിയെടുക്കാന്‍. ഒരുപാട് കാര്യങ്ങള്‍ നടപ്പാക്കാണം, എല്ലാം ചെയ്യാവുന്നതാണ്.
ഇത് പരിഹരിക്കാതെ നമ്മുടെ സ്പീഷീസിന് നിലനില്‍ക്കാനാവില്ല എന്ന് ഞാന്‍ കരുതുന്നില്ല. രണ്ട് ആളുകള്‍ക്ക് പരസ്പരം ആശയവിനിമയം ചെയ്യണമെങ്കില്‍ അതിന് അവരെ അന്യായമായി സ്വാധീനിക്കുന്ന മൂന്നാമനില്ലാതെ സാധിക്കില്ല എന്നതരത്തിലെ ഒരു സമൂഹം നമുക്ക് ഉണ്ടാകാന്‍ പാടില്ല.
അതുവരെ കമ്പനികള്‍ക്ക് മാറ്റമുണ്ടാകുന്നില്ലെങ്കില്‍ നിങ്ങളുടെ അകൌണ്ടുകള്‍ ഡിലീറ്റ് ചെയ്യുക. അല്ലേ?
ഇപ്പോഴത്തേക്ക് അത് മതി. വളരെ നന്ദി.
— സ്രോതസ്സ് ted.com by Jaron Lanier
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.