കുപ്രസിദ്ധി വിസമ്മതനായ Marc Morano നിര്‍മ്മിച്ച കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ശാസ്ത്രീയ സമ്മതിയെ ആക്രമിക്കുന്ന ഒരു രണ്ട് മിനിട്ട് വീഡിയോക്ക് വലിയ പ്രചാരം കിട്ടുന്നു. അത് ഫേസ്‌ബുക്കില്‍ ഒരു ലക്ഷം പ്രാവശ്യം പങ്കുവെക്കുകയും, 63 ലക്ഷം പ്രാവശ്യം കാണുകയും ചെയ്തു.
ഒരു വ്യക്തിയുടെ ഉദ്ദേശത്തെ ഊഹിക്കുക അസാദ്ധ്യമാണ്. എന്നാല്‍ ഒരു വ്യക്തി കള്ളം പ്രചരിപ്പിക്കുന്നവെങ്കില്‍ ഉദ്ദേശം അപ്രസക്തമാകുന്നു. ദശലക്ഷക്കണക്കിന് വരുന്ന ഉപയോക്താക്കളിലേക്ക് കള്ളം പ്രചരിപ്പിക്കുന്നത് ഫേസ്‌ബുക്ക് തടയാനാഗ്രഹിക്കുന്നവെങ്കില്‍ അവര്‍ കള്ളപ്രചരണത്തിന്റെ പ്രശ്നത്തെ അതിന്റെ ഉദ്ദേശം മാറ്റിവെച്ച് നേരിടേണ്ടതായുണ്ട്.
ഒരു വസ്തുനിഷ്ടമായ യാഥാര്‍ത്ഥ്യമുണ്ടെന്ന് ഫേസ്‌ബുക്ക് തിരിച്ചറിയണം. മനുഷ്യനല്ല ആഗോളതപനമുണ്ടാക്കുന്നതെന്ന് Marc Morano ആത്മാര്‍ത്ഥമായി വിശ്വസിച്ചാലും, ആ വിശ്വാസം തെറ്റാണ്. മിത്ത് നിറഞ്ഞ അയാളുടെ വീഡിയോ നിലനിര്‍ത്തുന്നതു വഴി ഫേസ്‌ബുക്ക് ലക്ഷക്കണക്കിന് ആളുകളെ തെറ്റിധരിപ്പിക്കുകയാണ്, ചിലപ്പോള്‍ ദശലക്ഷക്കണക്കിന് ആളുകളെ.
— സ്രോതസ്സ് theguardian.com
ഗുണത്തേക്കാള്‍ കൂടുതല്‍ ദോഷങ്ങളാണ് സാമൂഹ്യമാധ്യങ്ങള്‍ ചെയ്യുന്നത്. നാം അതിന്റെ ഗുണത്തെ പെരുപ്പിച്ച് കാണിക്കുകയും ദോഷത്തെ അദൃശ്യമാക്കുകയും ചെയ്യുകയാണെന്ന സത്യം തിരിച്ചറിയണം. അവ ഉപയോഗിക്കാതിരിക്കുക.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.