Interview with Dr. K.N Panikkar – Part 1
അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം):
RSS ല്‍ അംഗത്വം ഇല്ല. RSS ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് അംഗത്വത്തിന്റെ പേരിലല്ല. ആശയത്തിന്റെ പേരിലാണ്. സവര്‍ക്കര്‍ RSS ആണോ അല്ലയോ എന്ന ചോദ്യം അര്‍ത്ഥമില്ലാത്തതാണ്.
ഗാന്ധി ഹിന്ദുമുസ്ലീം മൈത്രിയുടെ പ്രതീകമായിരുന്നു. ഇന്‍ഡ്യന്‍ സംസ്കാരം അതാണ്.
ആദ്യം തന്നെ പട്ടേലിനെ നെഹൃവിനെതിരായി കാണിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. നെഹൃു പ്രധാനമന്ത്രിയാകണമെന്ന് നിര്‍ബന്ധിച്ച ഒരാള്‍ പട്ടേലായിരുന്നു. ഹിന്ദുത്വത്തിന് ഒരു നേതാവില്ലാത്തതിനാലാണ് പട്ടേലിനേയും മറ്റുള്ളവരേയും ഏറ്റെടുക്കുന്നത്.
അക്രമം എന്നത് അവരുടെ അജണ്ടയുടെ ഭാഗമാണ്. അതിനാണ് physical training കൊടുക്കുന്നത്. അതുപയോഗിച്ചാണല്ലോ crisis ഉണ്ടാക്കാന്‍ കഴിയുക. ഓരോ സംഭവും നിര്‍മ്മിച്ചെടുക്കുന്നതാണ്. അക്രമം ഫാസിസ്റ്റ് സംസ്കാരത്തിന്റെ ഭാഗമാണ്.
പാര്‍ളമെന്റിന്റെ പ്രാധാന്യം കുറയുന്നു. രാഷ്ട്രത്തിന്റെ എല്ലാ സ്ഥാപനങ്ങളുടേയും പ്രാധന്യം കുറയുന്നു. വ്യക്തിയുടെ പ്രാധാന്യം കൂടിവരുന്നു.
cultural movement, social movement and political movement, political authoritarianism, cultural superiority and hatred towards other cultures.
സ്ഥലത്തിന്റെ പേര് മാറ്റുന്നത് ചരിത്രം മാറ്റിയെഴുതാനാണ്. അവര്‍ പറയും എന്താണ് നടന്നതെന്ന്.
ബ്രിട്ടീഷുകാരാണ് ഇന്‍ഡ്യയെ നശിപ്പിച്ചത്. മുസ്ലീം ഭരണം ഒരിക്കലും പുറത്തുനിന്നുള്ള ഭരണമായിരുന്നില്ല. ഇവിടെ താമസിച്ചുകൊണ്ടാണ് ഭരിച്ചത്. ഇവിടെ നിന്ന് പണം പുറത്തുകൊണ്ടുപോയിട്ടില്ല. ബ്രിട്ടീഷുകാരത് ചെയ്തു. വിദേശ ഭരണം എന്ന് പറയാവുന്നത് ബ്രിട്ടീഷുകാരുടെ ഭരണം മാത്രമാണ്.
ബ്രിട്ടീഷുകാരെ ശത്രുവാക്കാന്‍ പറ്റില്ല. അവരിവിടില്ല. അതുകൊണ്ട് മുസ്ലീങ്ങളെ ലക്ഷ്യം
സമൂഹത്തിന്റെ അടിത്തട്ടില്‍ സ്വയം സഹായമായും മതപരമായ ചടങ്ങുകള്‍ നടത്തിയും RSS നിരോധിച്ച കാലത്തും പ്രവര്‍ത്തിച്ചു. വീടുകളിലെ മരണാനന്തര സഹായം, രാമായണ പാരായണം. അവര്‍ക്ക് രാഷ്ട്രീയ സ്വാധീനത്തെക്കാള്‍ കൂടുതല്‍ സാംസ്കാരിക സാമൂഹിക സ്വാധീനമുണ്ട്.
RSS ന്റെശക്തിയാണ് bjp ക്ക് ഭരണം കൊടുക്കുന്നത്. മോഡിയുടെ ഒരു പ്രഭാവവും അല്ല. ഇതുപോലെ ഒരു സംഘം ഇന്‍ഡ്യയില്‍ വേറെയില്ല.
വിദ്യാഭ്യാസത്തിലാണ് ഏറ്റവും അധികം പ്രവര്‍ത്തനമുണ്ടായിരുന്നത്.
ഏകല്‍ വിദ്യാലയ പ്രസ്ഥാനം. ഒറ്റ അദ്ധ്യാപകന്‍. വടക്കേഇന്‍ഡ്യയില്‍ മിക്കവാറും RSSകാരാണ് ഈ ഒറ്റ അദ്ധ്യാപകനായി പോയിട്ടുള്ളത്. വലിയൊരു ശൃംഘലയാണിത്. വിദ്യാഭ്യാസരംഗത്ത് RSS നെ പോലെ സ്വാധീനമുള്ള മറ്റൊരു സംഘമില്ല.
രാഷ്ട്രത്തിന്റെ സ്ഥാപനങ്ങളില്‍ കൈകടത്താന്‍ സാധിച്ചതോടെയാണ് RSS ന് ഒരു ഒരു breaking point ല്‍ എത്താന്‍ സാധച്ചത്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.