19ആം നൂറ്റാണ്ടില്‍ അയര്‍ലാന്റില്‍ നിന്നും ഇംഗ്ലണ്ടില്‍ നിന്നുമുള്ള സ്ത്രീ കുറ്റവാളികളെ ബ്രിട്ടണ്‍ന്റെ ആസ്ട്രേലിയയിലെ കോളനിയിലെ Parramatta Female Factory എന്ന തടവറയിലേക്ക് അയക്കുമായിരുന്നു. അതിന്റെ സ്ഥാപനത്തിന്റെ 200 ആം വാര്‍ഷികത്തില്‍ ജോണ്‍ പില്‍ജര്‍ സംസാരിക്കുന്നു.
എല്ലാ കോളനി സമൂഹങ്ങളേയും പോലെ ആസ്ട്രേലിയക്കും അതിന്റെ രഹസ്യങ്ങളുണ്ട്. തദ്ദേശീയ ജനങ്ങളോട് അവര്‍ എങ്ങനെ പെരുമാറി എന്നത് ഇപ്പോഴും കൂടുതലും ഒരു രഹസ്യമാണ്. ദീര്‍ഘ കാലം “bad stock” എന്ന് വിളിക്കുന്നതില്‍ നിന്നും വരുന്ന മിക്ക ആസ്ട്രേലിയക്കാര്‍ക്കും അതൊരു രഹസ്യമായിരുന്നു.
“Bad stock” എന്നാല്‍ കുറ്റവാളി പൂര്‍വ്വികര്‍ എന്നര്‍ത്ഥം: 1823 ല്‍ Parramatta യിലെ സ്ത്രീ ഫാക്റ്ററിയില്‍ തടവിലാക്കപ്പെട്ട എന്റെ മുതു-മുതു-മുത്തശി ആയ മേരി പാമറിനെ പോലെ.
ബൂര്‍ഷ്വാ അതിമോഹങ്ങളുള്ള ധാരാളം അമ്മായിമാര്‍ അടിച്ച് വിടുന്ന വിവരക്കേടുകള്‍ അനുസരിച്ച് മേരി പാമറും, അവര്‍ വിവാഹം കഴിച്ച Francis McCarthy ഉം വിക്റ്റോറിന്‍ സ്വഭാവത്തിന്റേയും മര്യാദയുടേയും മാന്യരായ വ്യക്തികളായിരുന്നു.
കിഴക്കെ ലണ്ടനില്‍ പ്രവര്‍ത്തിച്ചിരുന്ന കൂടുതലും അയര്‍ലാന്റുകാരായ വന്യമായ ചെറുപ്പാകാരായ സ്ത്രീകളുടെ കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയായിരുന്നു മേരി. “The Ruffians” എന്ന് വിളിച്ചരുന്ന അവര്‍ വേശ്യാവൃത്തിയും മോഷണവും ഒക്കെ ചെയ്ത് ദാരിദ്ര്യത്തെ അകറ്റി നിര്‍ത്തി.
Ruffians നെ അവസാനം അറസ്റ്റ് ചെയ്യുകയും വിചാരണ നടത്തി തൂക്കിക്കൊലുകയും ചെയ്തു. മേരിയെ ഒഴിച്ച്. അവര്‍ ഗര്‍ഭിണിയായിരുന്ന കാരണത്താലാണ് വധശിക്ഷയില്‍ നിന്ന് ഒഴുവാക്കിയത്.
“സാധാരണ ജീവിതത്തിന്” എന്ന് ജഡ്ജി വിധച്ച് New South Wales ലേക്കുള്ള Lord Sidmouth എന്ന കപ്പലിലേക്ക് കയറ്റുമ്പോള്‍ അവള്‍ക്ക് വെറും 16 വയസേ പ്രായമുണ്ടായിരുന്നുള്ളു.
5 മാസമെടുത്തു ആ യാത്രക്ക്. രോഗാവസ്ഥയും നൈരാശ്യവും കൊണ്ട് ബുദ്ധിമുട്ട് സഹിച്ചു. സിഡ്നിയിലെ St Mary’s Cathedral ല്‍ അസാധാരണമായ ഒരു ചടങ്ങ് ഞാന്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടെത്തിയിരുന്നു. അത് കാരണം അവളുടെ അവസ്ഥ എന്തായിരിക്കാമെന്ന് എനിക്ക് ഊഹിക്കാന്‍ കഴിഞ്ഞു.
ഒരു പുരോഹിതവസ്ത്രമുറിയില്‍ എല്ലാ വ്യാഴാഴ്ചയും ഒരു കന്യാസ്ത്രീ ഐറിഷ് കത്തോലിക്കക്കാരായ കുറ്റവാളികളുടെ ഒരു രജിസ്റ്ററിന്റെ താളുകള്‍ മറിക്കും. അതില്‍ മേരിയുണ്ടായിരുന്നു. അവളെക്കുറിച്ച് വിവരിച്ചിരിക്കുന്നത്, “4 അടിയില്‍ അധികമല്ലാത്ത പൊക്കം. വസൂരിയുടെ ആക്രമണം കാരണം കുഴികള്‍ വന്നതും ശോഷിച്ചും ആയിരിക്കുന്നു” എന്നാണ്.
മേരിയുടെ കപ്പല്‍ സിഡ്നിയില്‍ നങ്കൂരമിട്ടപ്പോള്‍ ഒരു വേലക്കാരിയെന്നോ ഒരു വീട്ടുവേലക്കാരി എന്നോ അവളെ ആരും അവകാശപ്പെട്ടില്ല. അവള്‍ ഒരു “മൂന്നാംകിട” കുറ്റവാളിയായിരുന്നു. “അയര്‍ലാന്റിലെ ഒരു തീപിടിപ്പിക്കുന്ന വസ്തു”. അവളുടെ കുട്ടി ആ യാത്രയെ അതിജീവിച്ചിരിക്കുമോ? എനിക്കറിയില്ല.
അവര്‍ അവളെ Parramatta River എത്തിച്ച് Female Factory ലേക്ക് അയച്ചു. വിക്റ്റോറിയന്‍ പാനല്‍ വിദഗ്ദ്ധര്‍ തങ്ങളുടെ ഇളക്കിമറിക്കുന്ന പുതിയ സിദ്ധാന്തങ്ങള്‍ പരീക്ഷിക്കുന്ന ഒരു സ്ഥലമായിരുന്നു. മേരി വന്ന വര്‍ഷം 1823 ന് ആയിരുന്നു ചവിട്ടുചക്രം പ്രയോഗത്തില്‍ കൊണ്ടുവന്നത്. അത് ശിക്ഷിക്കാനും പീഡിപ്പിക്കാനും വേണ്ടി സ്ഥാപിച്ചതാണ്.
സ്ത്രീ ഫാക്റ്ററി (Female Factory) “നടുക്കുന്ന ഭീകരമായ … വിനോദ സ്ഥലം മരണത്തിന്റെ നിഴലുള്ള ഒരു താഴ്വാരം (Valley of the Shadow of Death)” എന്നാണ് Cumberland Pilgrim വിവരിക്കുന്നത്.
രാത്രിയില്‍ എത്തിച്ചേര്‍ന്ന മേരിക്ക് ഉറങ്ങാന്‍ ഒന്നുമുണ്ടായിരുന്നില്ല, പലകകളും കല്ലും വൈക്കോലും, പിന്നെ പേനുകളും ചിലന്തികളും നിറഞ്ഞ മലിനമായ കമ്പിളിയും മാത്രം. എല്ലാ സ്ത്രീകളും ഏകാന്ത തടവ് അനുഭവിച്ചു. അവരുടെ തല മുണ്ഡനം ചെയ്തു. അവരെ കൊതുകുകളുടെ മുരള്‍ച്ചയോടൊപ്പം ഇരുട്ടില്‍ പൂട്ടിയിട്ടു.
പ്രായത്തിന്റേയോ കുറ്റകൃത്യത്തിന്റേയോ പേരില്‍ വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല. മേരിയേയും മറ്റ് സ്ത്രീകളേയും “അനുസരണകെട്ടവര്‍” എന്ന് വിളിച്ചു. ലഹളയെ ഇല്ലാതാക്കാന്‍ അയച്ച പട്ടാളക്കാരെ “കല്ലുകളുടേയും വീപ്പപ്പലകകളുടേയും ശരവര്‍ഷം കൊണ്ട്” സ്ത്രീകള്‍ ഓടിച്ചതിനെക്കുറിച്ച് അന്നത്തെ അറ്റോര്‍ണി ജനറലായ റോജര്‍ ടെറി (Roger Terry) പേടിയും ആദരവും കലര്‍ന്ന ഭാഷയില്‍ വിവരിച്ചു. ഒന്നിലധികം പ്രാവശ്യം അവര്‍ മണല്‍ക്കല്ല് മതിലുകള്‍ തകര്‍ത്തു, Parramatta യിടെ സമൂഹത്തിലേക്ക് പാഞ്ഞ് വന്നു.
ഈ സ്ത്രീകളുടെ ആത്മാവിനെ സാന്ത്വനപ്പെടുത്താനായി ഇംഗ്ലണ്ടില്‍ നിന്ന് അയച്ച പുരോഹിതന്‍മാര്‍ക്കും അതുപോലുള്ള ചെറിയ കുമ്പസാരം കൊടുത്തു.
എനിക്ക് അവളെ ഓര്‍ച്ച് അഭിമാനം തോന്നുന്നു.
പിന്നെ അവിടെയൊരു “courting day” ഉണ്ടായിരുന്നു. ആഴ്ചയിലൊരു ദിവസം, “bereft gentlemen” (അത് ആരുമാകാം) ന് ആദ്യത്തെ തെരഞ്ഞെടുപ്പ് കൊടുക്കുന്നു. പിന്നീട് പട്ടാളക്കാര്‍ക്ക്, പിന്നെ പുരുഷ തടവുകാര്‍ക്ക്.
പരിശോധന നടത്തുന്ന ഒരു പുരുഷന്‍ തങ്ങളുടെ കഷ്ടസ്ഥിതിയില്‍ നിന്ന് പുറത്ത് കടക്കാനുള്ള ഒരു വഴി നല്‍കും എന്ന് കരുതി ചില സ്ത്രീകള്‍ ധൃതിയില്‍ “നല്ല വസ്ത്രങ്ങളും ആഭരണങ്ങളും” കണ്ടെത്തി ഉടുത്തൊരുങ്ങി. ആഗ്ഹിക്കുന്ന പങ്കാളി കാട്ടില്‍ നിന്നുള്ള “old stringybark fella”ആകും എന്ന് കരുതി മറ്റുള്ളവര്‍ തിരിഞ്ഞ് നിന്നു
ഈ സമയത്ത് ഓരോ സ്ത്രീകളുടേയും “നല്ല ഗുണങ്ങള്‍” രക്ഷാധികാരിണി വിളിച്ച് പറയും. അത് എല്ലാവര്‍ക്കും ഒരു വെളിപാട് ആയിരുന്നു.
ഈ രീതിയിലാണ് എന്റെ മുതു-മുതു അപ്പുപ്പനേയും അമ്മുമ്മയേയും കണ്ടുമുട്ടിയത്. അവര്‍ നല്ല ചേര്‍ച്ചയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഇംഗ്ലീഷ് ഭൂപ്രഭുവിനെതിരായ അയാളുടെ “തികച്ചും നിയമവിരുദ്ധമായ ശപധങ്ങള്‍” എന്ന കുറ്റത്തിനാണ് അയര്‍ലാന്റില്‍ നിന്ന് Francis McCarthy യെ കൊണ്ടുവന്നത്. Tolpuddle Martyrs ല്‍ കൊടുത്തിരുന്ന കുറ്റമായിരുന്നു അത്.
എനിക്ക് അയാളെക്കുറിച്ച് അഭിമാനമുണ്ട്.
നവംബര്‍ 9, 1823 മേരിയും ഫ്രാന്‍സിസും അവരോടൊപ്പം മറ്റ് നാല് കുറ്റവാളികളും സെന്റ് മേരീസ് പള്ളിയില്‍ വെച്ച് വിവാഹിതരായി. 8 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ക്ക് “ticket of leave” കിട്ടി. New South Wales ന്റെ ക്യാപ്റ്റന്‍ ജനറലായ കേണല്‍ Snodgrass മേരിക്ക് “ഉപാധികളോടെ മാപ്പ്” കൊടുത്തു. അവര്‍ക്ക് രാജ്യം വിട്ട് പോകാനൊക്കില്ല.
കഷ്ടപ്പാട് നിറഞ്ഞ അവരുടെ ജീവതത്തില്‍ മേരി 10 കുട്ടികള്‍ക്ക് ജന്മം നല്‍കി. 90 ആം വയസിലും അവര്‍ക്ക് എല്ലാത്തരത്തിലുമുള്ള സ്നേഹവും ബഹുമാനവും ലഭിച്ചു.
മേരിയുടേയും ഫ്രാന്‍സിസിന്റേയും രഹസ്യം എന്റെ അമ്മ അറിഞ്ഞു. 1922 ലെ അവരുടെ വിവാഹദിനത്തില്‍ കുടുംബത്തിന്റെ എതിര്‍പ്പിനെ മറികടന്നുകൊണ്ട് അവരും അവരുടെ അച്ഛനും ഈ മതിലുകളിലെത്തി മേരിക്കും അനുസരണയില്ലാത്തവര്‍ക്കും ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. അവരുടെ “മോശം പാരമ്പര്യ”ത്തിനെക്കുറിച്ച് അവര്‍ക്ക് അഭിമാനമുണ്ടായിരുന്നു.
ഞാന്‍ ചിലപ്പോള്‍ അത്ഭുതപ്പെടും: ആ ഓജസ് ഇന്ന് എവിടെയാണ്? നമ്മേ പ്രതിനിധാനം ചെയ്യുന്നവരിലും ആധുനിക ആസ്ട്രേലിയയുടെ സ്വഭാവസവിശേഷതയായ ഉദാസീനതയുള്ള നിശബ്ദതയോടെ നമ്മള്‍ വിശ്വസിക്കുന്ന, കോര്‍പ്പറേറ്റ് അനുസരണാശീലത്തിലും ആ വഴങ്ങാത്തവരുടെ ഓജസ് എവിടെയാണ്?
“തികച്ചും നിയമവരുദ്ധമായ പ്രതിജ്ഞകളോടും” യുദ്ധത്തെ മഹത്വവല്‍ക്കരിക്കുന്ന, സാമ്രാജ്യത്വ യജമാനന്‍മാരോട് യോജിച്ച് നിന്ന് ചതിപ്രയോഗം നടത്തുന്ന, വിദേശ ശത്രുക്കളെ കണ്ടെത്തുകയും, എതിര്‍പ്പിനെ കുറ്റകൃത്യമാക്കുകയും ദുര്‍ബലരായ അഭയാര്‍ത്ഥികളോട് മോശമായി പെരുമാറുകയും പീഡിപ്പിക്കുകയും ചെയ്യുന്നതും അവരെ “നിയമവിരുദ്ധര്‍” എന്നുവിളിക്കുകയും ചെയ്യുന്ന സര്‍ക്കാരിലെ അധികാരികളോടും കപടവേഷക്കാരോടും നേരിടാന്‍ തയ്യാറായവര്‍ എവിടെ.
മേരി പാമര്‍ “നിയമവരുദ്ധ”യായിരുന്നു. ഫ്രാന്‍സിസ് മക്കാര്‍ത്തി “നിയമവിരുദ്ധ”നായിരുന്നു. Female Factory യില്‍ അതിജീവിച്ചവരും അധികാരികളെ സമരം ചെയ്ത് ഓടിച്ചവരും “നിയമവരുദ്ധ”രായിരുന്നു.
അവരുടെ ധൈര്യത്തിന്റേയും ഉല്പതിഷ്ണുതയും എതിര്‍പ്പും ഇന്ന് നാം നിന്ദിക്കുകയല്ല വേണ്ടത് ബഹുമാനിക്കപ്പെടേണ്ടതാണ്. നമ്മുടെ ഭൂതകാലത്തിന്റെ അതുല്യതയെ – നമ്മുടെ ആദിവാസി ഭൂതകാലവും നമ്മുടെ അഭിമാനകരമായ കുറ്റവാളി ഭൂതകാലവും – നാം തിരിച്ചറിഞ്ഞെങ്കില്‍ മാത്രമേ ഈ രാജ്യത്തിന് ശരിയായ സ്വാതന്ത്ര്യത്തില്‍ എത്തിച്ചേരാനാവൂ.
— സ്രോതസ്സ് johnpilger.com
വളരെ മോശം വിവര്‍ത്തനാണിത്. തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കു.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.
