ആധാര്‍ ബന്ധിപ്പിക്കാതെ FCRA Annual Returns ഫയല്‍ ചെയ്യാന്‍ ഡല്‍ഹി ഹൈക്കോടതി അനുവദിച്ചു

ആധാര്‍ വിവരം നിര്‍ബന്ധിതമായി ചോദിക്കുന്ന നീതി ആയോഗിന്റെ NGO-DARPAN സൈറ്റ് ഉപയോഗിക്കാതെ Foreign Contribution Regulation Act (FCRA) പ്രകാരം offline ആയി വാര്‍ഷിക വരുമാനം ഫയല്‍ചെയ്യാന്‍ സന്നദ്ധ സംഘടയായ Rajiv Gandhi Charitable Trust നെ ഡല്‍ഹി ഹൈക്കോടതി അനുവദിച്ചു.

കഴിഞ്ഞ വര്‍ഷം ഒക്റ്റോബറില്‍ വന്ന വിജ്ഞാപനത്തിന്റെ ഭരണഘടനാപരമായ സാധുതയെ ചോദ്യം ചെയ്തുകൊണ്ട് സംഘടനയുടെ അപേക്ഷയുടെ മേല്‍ ജസ്റ്റീസ് Vibhu Bakhru ആണ് വിധി പ്രഖ്യാപിച്ചത്. വിദേശ ധനസഹായം സ്വീകരിക്കുന്ന സംഘടനകള്‍ വരവ് വിവരങ്ങള്‍ ഇലക്ട്രോണിക്കായി ഫയല്‍ ചെയ്യണമെന്നായിരുന്നു അന്നത്തെ വിജ്ഞാപനം. NGO-DARPAN സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സംഘടനയുടെ ഔദ്യോഗിക സ്ഥാനത്തിരിക്കുന്നവര്‍ക്ക് ആധാര്‍ വേണമെന്നത് നിര്‍ബന്ധിതമാക്കുന്നതാണ് ആ വിജ്ഞാപനത്തെ എതിര്‍ക്കാരന്‍ കാരണം.

ഇന്‍ഡ്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 19, 21 ന്റെ ലംഘനമാണ് എന്ന് പറഞ്ഞുകൊണ്ട് അത് പ്രഖ്യാപിക്കുന്നു, “… FCRAക്ക് വേണ്ടി ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കണം എന്ന ആവശ്യകത, നിയമനിബന്ധനമല്ലാത്തതും, unreasonable, irrational ആണ്. ആധാര്‍ ഇല്ലാത്ത ആളുകളും, അല്ലെങ്കില്‍ ആധാര്‍ നമ്പര്‍ പങ്കുവെക്കാനാഗ്രഹിക്കാത്ത ആളുകളേയും FCRA Annual Returns ഫയല്‍ ചെയ്യുന്നതില്‍ നിന്ന് ഒഴുവാക്കുന്നത് FCRA ന്റെ ലക്ഷ്യവുമായി ഒരു ബന്ധവും ഇല്ലാത്ത unreasonable classification സൃഷ്ടിക്കും. അത് ഇന്‍ഡ്യന്‍ ഭരണഘടനയുടെ Article 14 ന്റെ ലംഘനവുമാണ്.”

— സ്രോതസ്സ് livelaw.in | 17 Dec 2018

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ