ചക്രവര്‍ത്തി ചിത്രശലഭങ്ങളെ നമുക്ക് അതിവേഗം നഷ്ടപ്പെടുന്നു

4800 കിലോമീറ്റര്‍ ദൂരത്തെ ചക്രവര്‍ത്തി ചിത്രശലഭങ്ങളുടെ ദേശാടനം ഭൂതകാലത്തിലെ ഒരു സംഭവമായി മാറിയേക്കാം. ഓരോ ശരല്‍ക്കാലത്തും ചക്രവര്‍ത്തിമാര്‍ അവരുടെ വേനല്‍ക്കാല വീടുകളിലേക്ക് യാത്ര ചെയ്യുന്നു. അമേരിക്കയുടെ വടക്കും ക്യാനഡയില്‍ നിന്നും ശീതകാല വസതിയായ കാലിഫോര്‍ണിയയിലേക്കും മെക്സിക്കോയിലേക്കും. എന്നാല്‍ 2018 ല്‍ കാലിഫോര്‍ണിയയില്‍ എത്തിയ ചിത്രശലഭങ്ങളുടെ എണ്ണം വെറും 20,456 മാത്രമായി ചുരുങ്ങി എന്ന് Western Monarch Thanksgiving Count കണ്ടെത്തി. അതിന് മുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് 86% കുറവ്. മെക്സിക്കോയിലെത്തിയ ചിത്രശലഭങ്ങളുടെ എണ്ണം 15% കുറവുണ്ടായി. കഴിഞ്ഞ 20 വര്‍ഷങ്ങളായി മൊത്തമെത്തുന്ന ചിത്രശലഭങ്ങളുടെ എണ്ണത്തില്‍ 80% കുറവാണുണ്ടായിരിക്കുന്നത് എന്ന് National Wildlife Federation പറയുന്നു.

വര്‍ദ്ധിച്ച് വരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് ചക്രവര്‍ത്തി caterpillars ന്റെ ആഹാരമായ milkweed നെ കൂടുതല്‍ വിഷമയമാക്കുന്നു. അതുപോലെ വര്‍ദ്ധിച്ച് വരുന്ന ചൂട് ഉഷ്ണ പ്രദേശത്തെ കൂടുതല്‍ വടക്കോട്ട് നീക്കുന്നുമുണ്ട്.

കര്‍ഷകര്‍ക്ക് കളകളേയും അതല്ലാത്ത milkweed ഉള്‍പ്പടെയുള്ള understory ചെടികളേയും ഇല്ലാതാക്കാനായി ആണ് കളനാശിനിക്കെതിരെ പ്രതിരോധശേഷിയുള്ള ഇനം ചോളവും സോയാബീനും നിര്‍മ്മിച്ചത്. ഈ പുതിയ തരം വിളകളുടെ കണ്ടെത്തലുകള്‍ milkweed ന്റെ മരണത്തിന് കാരണമായി.

— സ്രോതസ്സ് nationalgeographic.com | Dec 21, 2018

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ