ക്രിമിനല്‍ അന്വേഷണങ്ങളില്‍ ആധാര്‍ ഒരു തീര്‍പ്പ് നല്‍കുന്ന തെളിവല്ല

ക്രിമിനല്‍ കേസിന്റെ അന്വേഷണത്തില്‍ ആധാര്‍ വിവരങ്ങള്‍ – അതായത് പേര്, ലിംഗം, വിലാസം, ജനന തീയതി – തീര്‍പ്പ് നല്‍കുന്ന തെളിവായി എടുക്കേണ്ടതില്ല എന്ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബഞ്ച് പറഞ്ഞു. ഈ വിവരങ്ങള്‍ സംശയമുണ്ടെങ്കില്‍ പരിശോധനക്കെടുക്കാം എന്ന് ജനുവരി 9 ന് നടത്തിയ വിധിയില്‍ പറയുന്നു.

കാര്‍ഡ് ഉടമയുടെ ഫോട്ടോയും വിരലടയാളവും ഐറിസ് സ്കാനും ആധാര്‍ നമ്പരും തമ്മിലുള്ള ബന്ധത്തിന് തീര്‍പ്പ് നല്‍കുന്ന രേഖയാണ് ആധാര്‍ കാര്‍ഡ് എന്ന് കോടതി വ്യക്തമാക്കി.

“വിലാസത്തിന്റേയും ജനനതീയതിയുടേയും തെളിവായി ഒരു വ്യക്തി ആധാര്‍ കൊണ്ടുവന്നാല്‍ അത് Evidence Act പ്രകാരം തീര്‍പ്പ് നല്‍കുന്ന തെളിവായി അംഗീകരിക്കാനാവില്ല,” എന്ന് ജസ്റ്റീസ് അജയ് ലാംബയുടേയും രാജീവ് സിംഗിന്റേയും ബഞ്ച് പറഞ്ഞു

Bahraich ലെ Sujauli ലെ പോലീസ് സ്റ്റേഷനില്‍ തട്ടിക്കൊണ്ട് പോയി എന്ന് അമ്മ കൊടുത്ത പരാതി അടിസ്ഥാമാക്കിയ FIR നെ ഒരു സ്ത്രീ വെല്ലുവിളിച്ചപ്പോഴാണ് റിട്ട് പെറ്റിഷന്റെ വാദം നടക്കുമ്പോള്‍ ഈ വിധി വന്നത്. തന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ ഒരു മനുഷ്യനും അയാളുടെ ബന്ധുക്കളും തട്ടിക്കൊണ്ട് പോയി എന്നണ് അവരുടെ FIR ല്‍ അമ്മ പറയുന്നു. എന്നാല്‍ താന്‍ പ്രായപൂര്‍ത്തി ആയ വ്യക്തി ആണെന്ന് ഒരു റിട്ട് പെറ്റിഷനില്‍ ആ പെണ്‍കുട്ടി കൊടുത്തു. തന്നെ തട്ടിക്കൊണ്ട് പോയതല്ലന്നും താന്‍ സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്നും ആ വ്യക്തിയെ വിവാഹം കഴിച്ചതായും പറഞ്ഞു. അമ്മ വിവാഹത്തിന് എതിരായതുകൊണ്ടാണ് തന്റെ ഭര്‍ത്താവിനും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെ കേസ് കൊടുത്തത് എന്നും അവര്‍ പറഞ്ഞു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം പോലീസ് അന്വേഷണം നടത്തുകയും ആ സ്ത്രീയുടെ ഭര്‍ത്താവിനും കുടുംബത്തിനും clean chit നല്‍കുകയും ചെയ്തു. കേസ് അവസാനിപ്പിച്ചു.

എന്നിരുന്നാലും വാദം കേള്‍ക്കുമ്പോള്‍, സങ്കടമുണര്‍ത്തിക്കുന്ന സ്ത്രീയുടേയും അവരുടെ ഭര്‍ത്താവിന്റേയും ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ കോടതി ശ്രദ്ധയിലെടുത്തു. അതില്‍ സ്ത്രീയുടെ ജനന തീയതി ‘ജനുവരി 1, 1999’ എന്നും ഭര്‍ത്താവിന്റെ ജനന തീയതി ‘ജനുവരി 1, 1997’ എന്നുമാണ് കൊടുത്തിരുന്നത്. രണ്ട് ആധാര്‍ കാര്‍ഡുകളിലേയും ‘ജനുവരി 1’ എന്നത് കോടതിയെ അമ്പരിപ്പിച്ചു. ധാരാളം കാര്‍ഡുകളില്‍ ഇത്തരത്തില്‍ ജനന തീയതി ഒറ്റ ദിവസമായി കാണപ്പെടുന്നു എന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ Unique Identification Authority of India (UIDAI) യോട് ചോദിച്ച് വിശദീകരണം കണ്ടെത്തണം.

— സ്രോതസ്സ് timesofindia.indiatimes.com | Ravi Singh Sisodiya | Jan 27, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ