വെള്ളിയാഴ്ചകള്‍ ഭാവിക്ക് വേണ്ടി

#FridaysForFuture എന്നത് ഓഗസ്റ്റ് 2018 ന് തുടങ്ങിയ ഒരു പ്രസ്ഥാനമാണ്. കാലാവസ്ഥാ പ്രതിസന്ധിയില്‍ പ്രവര്‍ത്തനം പോരാത്തതിന് പ്രതിഷേധിക്കാനായി 15 വയസുകാരിയായ ഗ്രെറ്റ തുംബര്‍ഗ്ഗ് (Greta Thunberg) സ്വീഡനിലെ പാര്‍ളമെന്റിന് മുന്നില്‍ മൂന്ന് ആഴ്ചക്കാലം എല്ലാ സ്കൂള്‍ ദിനത്തിലും കുത്തിയിരുന്നതിന്റെ ഫലമായാണ് ഈ പ്രസ്ഥാനം തുടങ്ങിയത്. അവള്‍ ചെയ്തകാര്യം അവള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു. അത് വേഗം വൈറലായി.

2-ഡിഗ്രി C ന് താഴെ മാത്രം ചൂടാകല്‍ സംഭവിക്കുന്ന രീതിയില്‍ നയങ്ങള്‍ സ്വീഡനെക്കൊണ്ട് എടുപ്പിക്കാനായി എല്ലാ വെള്ളിയാഴ്ചയും സമരം തുടരാന്‍ സെപ്റ്റംബര്‍ 8 ന് ഗ്രറ്റ തീരുമാനിച്ചു. അത് പാരീസ് കാലാവസ്ഥാ ഉടമ്പടി ആവശ്യപ്പെടുന്ന നയമാണ്.

#FridaysForFuture, #Climatestrike എന്നീ ഹാഷ് ടാഗുകള്‍ പ്രചരിച്ചു. ലോകം മൊത്തം ധാരാളം വിദ്യാര്‍ത്ഥികളും മുതിര്‍ന്നവരും അവരുടെ പാര്‍ളമെന്റിന്റെ മുമ്പിലും പ്രാദേശിക നഗരസഭയുടെ മുമ്പിലും സമരം ചെയ്യാന്‍ തുടങ്ങി. ബല്‍ജിയത്തില്‍ വ്യാഴാഴ്ച നടന്ന സ്കൂള്‍ സമരത്തിന് പ്രചോദനമായതും ഇതാണ്.

— സ്രോതസ്സ് fridaysforfuture.org/join

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ