
ലോക ജനസംഖ്യയുടെ പകുതിയില്‍ അധികം ചെറുപ്പക്കാരായ ആളുകളാണ്. കാലാവസ്ഥാ പ്രതിസന്ധിയുമായാണ് ഞങ്ങളുടെ തലമുറ വളരുന്നത്. ഞങ്ങളുടെ ജീവിത കാലം മുഴുവനും അത് സഹിക്കേണ്ടി വരും. എന്നിട്ടും ഞങ്ങളില്‍ കൂടുതല്‍ പേരേയും പ്രാദേശിക ആഗോള തീരുമാനമെടുക്കല്‍ പ്രക്രിയയില്‍ ഉള്‍പ്പെടുത്തിയിട്ടിട്ടില്ല. ഞങ്ങള്‍ മനുഷ്യവംശത്തിന്റെ ശബ്ദമില്ലാത്ത ഭാവിയാണ്.
ഈ അനീതിയെ ഞങ്ങള്‍ ഒരിക്കലും അംഗീകരിച്ച് തരില്ല. കാലാവസ്ഥാ പ്രശ്നത്തിന്റെ എല്ലാ ഭാവി, വര്‍ത്തമാന, ഭാവി കാല ഇരകള്‍ക്കും നീതി ഞങ്ങള്‍ ആവശ്യപ്പെടുന്നു. അങ്ങനെ ഞങ്ങള്‍ ഉണരുകയാണ്. ഞങ്ങളിലെ ആയിരക്കണക്കിന് പേര്‍ കഴിഞ്ഞ ആഴ്ചകളില്‍ ലോകം മൊത്തമുള്ള തെരുവുകളിലേക്ക് ഇറങ്ങി. ഇനി ഞങ്ങളുടെ ശബ്ദം കേള്‍പ്പിക്കും. മാര്‍ച്ച് 15 ന് എല്ലാ ഭൂഘണ്ഡങ്ങളിലും ഞങ്ങള്‍ സമരം നടത്തും.
അവസാനമായി ഒരു പ്രശ്നമായി കാലാവസ്ഥാ പ്രശ്നത്തെ കണക്കാക്കണം. മനുഷ്യ വംശത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീഷണിയാണത്. നമ്മുടെ മൊത്തം മാനവസംസ്ക്കാരത്തിന് ഭീഷണിയായ ലോകത്തിന്റെ തീരുമാനമെടുക്കുന്നവരുടെ പ്രവര്‍ത്തനമില്ലായ്മ ഞങ്ങള്‍ അനുവദിച്ച് തരില്ല. ഭയത്തിലും അതീവനാശത്താലും അകപ്പെട്ട ഒരു ജീവിതത്തെ ഞങ്ങള്‍ സമ്മതിച്ച് തരില്ല. ഞങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകള്‍ക്കും അനുസരിച്ച് ജീവിക്കാനുള്ള അവകാശം ഞങ്ങള്‍ക്കുണ്ട്. കാലാവസ്ഥാ മാറ്റം ഇപ്പോള്‍ തന്നെ സംഭവിക്കുന്നു. അത് കാരണം മനുഷ്യര്‍ മരിച്ചു, മരിച്ചുകൊണ്ടിരിക്കുന്നു, മരിക്കുകയും ചെയ്യും. എന്നാല്‍ നമുക്ക് ഈ ഭ്രാന്തമായ അവസ്ഥ അവസാനിപ്പിക്കാനാകും.
ഞങ്ങള്‍, കുട്ടികള്‍, പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. നിങ്ങള്‍ക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും മനുഷ്യവംശത്തിന്റെ ഭാവിയെ ഞങ്ങള്‍ മാറ്റാന്‍ പോകുന്നു. കാലാവസ്ഥാ നീതി കിട്ടുന്നത് വരെ ഒന്നിച്ച് ഞങ്ങള്‍ ഉയരും. ഉത്തരവാദിത്തമെടുക്കാനും പ്രശ്നം പരിഹരിക്കാനും ലോകത്തെ തീരുമാനമെടുക്കുന്ന ആളുകളോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു.
മുമ്പ് നിങ്ങള്‍ ഞങ്ങളോട് പരാജയപ്പെട്ടു. ഭാവിയിലും നിങ്ങള്‍ പരാജയപ്പെടാനാണ് പോകുന്നതെങ്കില്‍ ഞങ്ങള്‍, ചെറുപ്പക്കാര്‍ മാറ്റങ്ങള്‍ ഞങ്ങളിലൂടെ നടപ്പാക്കും. ഈ ലോകത്തെ ചെറുപ്പക്കാര്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ഇനി ഞങ്ങള്‍ വിശ്രമിക്കില്ല.
എന്ന്,
കാലാവസ്ഥാ സമരത്തിന്റെ ആഗോള സംഘം.
— സ്രോതസ്സ് theguardian.com | 1 Mar 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.