പ്രധാനമന്ത്രി മോഡി 3.10 ലക്ഷം രൂപ മദ്ധ്യപ്രദേശിലെ ഒരു സ്ത്രീയുടെ ജന്‍ധന്‍ അകൌണ്ടിലേക്കിട്ടു

മദ്ധ്യപ്രദേശില Shivpuri ജില്ലയിലെ Karera tehsil ലെ Sirsona ഗ്രാമത്തിലെ ഒരു സ്ത്രീ 3.10 ലക്ഷം രൂപ വിരലടയാളം പതിപ്പിച്ച് പിന്‍വലിച്ചു.

ആ തുക തന്റെ ജന്‍ധന്‍ അക്കൌണ്ടിലേക്ക് പ്രധാനമന്ത്രി മോഡി നിക്ഷേപിച്ചതാണെന്ന് Mamta Koli എന്ന സ്ത്രീ കരുതി. അവള്‍ അവളുടെ കടം തിരിച്ചടച്ചു. ഭര്‍ത്താവ് Surendra Koliക്ക് വേണ്ടി ഒരു ബൈക്ക് വാങ്ങി. തനിക്ക് വേണ്ടി കുറച്ച് സ്വര്‍ണ്ണവും വാങ്ങി. എന്നാല്‍ അവരുടെ ആഹ്ലാദം അധിക സമയം നിന്നില്ല. ബാങ്ക് ഉദ്യോഗസ്ഥര്‍ പോലീസിനേയും കൂട്ടി അവരുടെ വീട്ടിലെത്തി സത്യാവസ്ഥ അറിയിച്ചു. ശേഷിച്ച 85000 രൂപ തിരിച്ചെടുക്കുകയും ബാക്കി പണം അല്‍പ്പം സാവകാശത്തില്‍ തിരിച്ചടക്കണമെന്നും അറിയിച്ചു.

ഗ്രാമത്തില്‍ ഒരു തുണിക്കട നടത്തുന്നയാളാണ് Anil Nagar. ഒരു ട്രാക്റ്റര്‍ വിറ്റ് കിട്ടിയ പണം ആയ 3.50 ലക്ഷം രൂപ ഇയാള്‍ Madhyanchal ഗ്രാമീണ ബാങ്ക് ബ്രാഞ്ചില്‍ നിക്ഷേപിച്ചു. സത്യത്തില്‍ Anil Nagar ന്റെ അകൌണ്ട് ഈ സ്ത്രീയുടെ ആധാര്‍ നമ്പരുമായായിരുന്നു ബന്ധിപ്പിക്കപ്പെട്ടിരുന്നത്. സ്ത്രീക്ക് ഇത് അറിയില്ലായിരുന്നു. kiosk കേന്ദ്രത്തില്‍ നിന്നും വിരലടയാളം പതിപ്പിച്ച് അവര്‍ 3.10 ലക്ഷം രൂപ പിന്‍വലിച്ചു.

മകളുടെ വിവാഹത്തിന് വേണ്ടിയാണ് താന്‍ പണം നിക്ഷേപിച്ചതെന്ന് അനില്‍ നാഗര്‍ പറയുന്നു. അയാള്‍ക്ക് പണം അത്യാവശ്യമായി വേണം. മമ്ത കോളി പറയുന്നത് അവര്‍ പണമെല്ലാം ചിലവാക്കി എന്നാണ്. പണം തിരിച്ചടക്കാന്‍ സാവകാശം കൊടുത്തിട്ടുണ്ട് എന്ന് ബാങ്കിന്റെ മാനേജറായ Ajay Dandotiya പറഞ്ഞു. ആ സമയ പരിധിക്കകം പണം അടച്ച് തീര്‍ത്തില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കും.

— സ്രോതസ്സ് dbpost.com | Mar 26, 2019

ആധാറുണ്ടാക്കുന്ന പൊല്ലാപ്പുകള്‍ കണ്ടില്ലേ. ബാങ്കക്കൌണ്ടുകള്‍ ഒരിക്കലും ഇതുപോലെ ഒന്നുമായും ബന്ധിപ്പിക്കരുത്.

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ