അമേരിക്കന്‍ സൈന്യത്തിലെ whistleblower ആയ Chelsea Manning നെ വീണ്ടും ജയിലിലേക്ക് അയച്ചു. വിക്കിലീക്സിനും അതിന്റെ സ്ഥാപനകനായ ജൂലിയന്‍ അസാഞ്ജിനുമെതിരെയുള്ള grand jury അന്വേഷണത്തിനോട് സഹകരിക്കാത്തതിന്റെ പേരിലാണ് ഇത്തവണ അവര്‍ ജയിലില്‍ പോകുന്നത്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക നടത്തിയ യുദ്ധത്തെക്കുറിച്ചുള്ള State Departmentന്റേയും പെന്റഗണിന്റേയും ലക്ഷക്കണക്കിന് രേഖകള്‍ 2010 ല്‍ വിക്കിലീക്സിന് അവര്‍ ചോര്‍ത്തി നല്‍കി എന്നതിനെക്കുറിച്ച് ചോദ്യം ചെയ്യാനായി Virginiaയിലെ Eastern District ലെ പ്രോസിക്യൂട്ടര്‍മാര്‍ മാനിങ്ങിനോട് ഹാജരാകാനുള്ള കോടതിആജ്ഞാപത്രം കൊടുത്തു.
Glenn Greenwald സംസാരിക്കുന്നു:
അസാധാരണമായ നിലയില്‍ നായകനാണ് ചെല്‍സി മാനിങ്ങ് എന്ന കാര്യം ആരേയെങ്കിലും അത്ഭുതപ്പെടുത്തുമെന്ന് ഞാന്‍ കരുതുന്നില്ല. കഴിഞ്ഞ ദശാബ്ദത്തില്‍ പല പ്രാവശ്യം എല്ലാ രീതിയിലും അവള്‍ അത് പ്രകടിപ്പിച്ചു. എന്നാല്‍ ഇവിടെ അവള്‍ ചെയ്യുന്നത് വളരെ പ്രശംസാര്‍ഹമായതാണ്. കാരണം ഈ സന്ദര്‍ഭം എന്നത്, ഒബാമ സര്‍ക്കാര്‍ മുമ്പ് ചെയ്യാന്‍ ശ്രമിച്ച കാര്യം ആണ് ഇപ്പോള്‍ ട്രമ്പ് സര്‍ക്കാര്‍ ചെയ്യാന്‍ ശ്രമിക്കുന്നത്. അതീവ രഹസ്യ രേഖകള്‍ പ്രസിദ്ധീകരിക്കുന്നതിന്റെ കുറ്റം എന്ന് അവര്‍ പറയുന്ന കുറ്റത്തിന്റെ പേരില്‍ വിക്കിലീക്സിനേയും ജൂലിയന്‍ അസാഞ്ജിനേയും കോടതിയില്‍ കയറ്റണമെങ്കില്‍ പത്ര സ്വാതന്ത്ര്യത്തെ ഹനിക്കാതെ അത് ചെയ്യാനാകില്ല എന്ന് ഒബാമ സര്‍ക്കാര്‍ അന്ന് തിരിച്ചറിഞ്ഞു.
മാധ്യമങ്ങളെക്കുറിച്ച് വിലകുറഞ്ഞ കാര്യങ്ങള്‍ ട്വിറ്ററില്‍ പറയുന്നതും, Wolf Blitzer നേയും Chuck Todd നേയുമൊക്കെ അപമാനിക്കുന്നതും ഉള്‍പ്പടെയുള്ള കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ പത്രസ്വാതന്ത്ര്യത്തിന് ട്രമ്പുണ്ടാക്കുന്ന ഭീഷണിയെക്കുറിച്ച് അമേരിക്കയിലെ മാധ്യമങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി അലറിവിളിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇവിടെ നമുക്കിപ്പോള്‍ പത്രസ്വാതന്ത്ര്യത്തിന്റെ ഏറ്റവും ദോഷമുള്ള കാര്യമാണ് നടക്കുന്നത്: രഹസ്യ രേഖകള്‍ പ്രസിദ്ധീകരിച്ചതിനെ മഹാപാതക കുറ്റമായി മാറ്റാനുള്ള ശ്രമം. വിക്കിലീക്സ് ചെയ്തത് അതാണ്. പത്രസ്വാതന്ത്ര്യ വിരുദ്ധരായ ഒബാമ സര്‍ക്കാര് പോലും തങ്ങളെ കൊണ്ട് ചെയ്യാന്‍ പറ്റാത്ത കാര്യമാണെന്ന് പറഞ്ഞു.
എന്നാല്‍ മിക്ക റിപ്പോര്‍ട്ടര്‍മാരും ഈ ആക്ഷേപത്തെക്കുറിച്ച് മിണ്ടാട്ടമില്ല. ഈ വിവാദത്തെക്കുറിച്ച്. ധാരാളം ഡമോക്രാറ്റുകളും അതിനെ പിന്‍തുണച്ചു. കാരണം 2016 ലെ തെരഞ്ഞെടുപ്പ് കാലത്തേത് പോലെ അവര്‍ ഇപ്പോഴും വിക്കിലീക്സിനെ വെറുക്കുന്നു. ജൂലിയാന്‍ അസാഞ്ജ് ജയിലിലേക്ക് പൊകുന്നത് കാണാന്‍ അവര്‍ക്ക് സന്തോഷമായിരിക്കും. അതിന് വേണ്ടി എന്തിന് ട്രമ്പ് സര്‍ക്കാരിന്റെ കൂടെ നില്‍ക്കാനും അവര്‍ക്ക് മടിയില്ല. ചെല്‍സി മാനിങ്ങ് അതിനെ എതിര്‍ക്കുക മാത്രമല്ല. subpoenaയോട് പങ്കാളിയാകാതിരിക്കുന്നതിന്റെ പേരില്‍ കോടതി അലക്ഷ്യ കുറ്റത്താല്‍ അവര്‍ക്ക് ജയിലില്‍ പോകേണ്ടി വരുക തന്നെ ചെയ്തിരിക്കുന്നു. കഴിഞ്ഞ ദശാബ്ദത്തില്‍ അവര്‍ ചെയ്തതിനെക്കുറിച്ച് നമുക്കെല്ലാം ചെല്‍സി മാനിങ്ങിനോട് അത്യധികമായ gratitude ഉണ്ട്. ഇപ്പോള്‍ അവര്‍ അതിലധികം ചെയ്യുന്നു.
ആ ഭാഗമാണ് എന്നെ ഏറ്റവും ആശ്ചര്യപ്പെടുത്തുന്നത്. ജൂലിയന്‍ അസാഞ്ജിനേയും വിക്കീലീക്സിനേയും ജയിലിലിടുന്നതിന് വേണ്ട് മാധ്യമപ്രവര്‍ത്തനത്തെ കുറ്റകൃത്യമാക്കുന്ന ട്രമ്പ് സര്‍ക്കാരിലെ ഏറ്റവും പ്രതിലോമകരമായ വലതുപക്ഷ ശക്തികള്‍ക്ക് ജയ് വിളിക്കുന്നതിലെ വ്യാജോക്തി ഡമോക്രാറ്റുകള്‍ക്ക് മനസിലാകുന്നില്ലേ. Mike Pompeo ജൂലിയന്‍ അസാഞ്ജിനേയും വിക്കീലീക്സിനേയും അഴിക്കകത്താക്കണമെന്ന് ആദ്യം പറഞ്ഞത് Mike Pompeo ആണ്. പിന്നീട് Attorney General Jeff Sessions ഉം അത് പറഞ്ഞു.
ചെല്‍സി മാനിങ്ങില്‍ നിന്ന് വെറുതെ passively രേഖകള്‍ സ്വീകരിക്കുകയും പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്നതിനുപരി കൂടുതല്‍ വിക്കിലീക്സ് ചെയ്തു എന്ന് പറയുന്ന സിദ്ധാന്തങ്ങള്‍ നിര്‍മ്മിക്കാന്‍ ഒബാമ സര്‍ക്കാര്‍ ശ്രമിച്ചു. വിക്കിലീക്സിനെതിരെ കേസെടുക്കുന്നതിന് അങ്ങനെ ചെയ്യണമെന്ന് അവര്‍ കരുതി. വേറൊരു രീതിയില്‍ പറഞ്ഞാല്‍, രഹസ്യ രേഖകള്‍ പ്രസിദ്ധപ്പെടുത്തിയതിന്റെ പേരില്‍ New York Times നേയും Guardian നേയും ശിക്ഷിക്കാതെ വികിലീക്സിനെ ശിക്ഷിക്കുന്നതിനെ എങ്ങനെ നിങ്ങള്‍ ന്യായീകരിക്കും? ചെല്‍സി മാനിങ്ങ് രേഖകള്‍ ശേഖരിക്കുന്നതില്‍ വിക്കിലീക്സും ഉള്‍പ്പെട്ടിരുന്നു എന്ന് തെളിവുണ്ടാക്കാനായി ഒബാമയുടെ കീഴിലെ നിയമ വകുപ്പ് കിണഞ്ഞ് ശ്രമിച്ചിരുന്നു. എന്നാല്‍ അവള്‍ ഒറ്റക്കാണ് പ്രവര്‍ത്തിച്ചത് എന്നാണ് അവള്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ പറയുന്നത്. അതായത് അവളുടെ തീരുമാനത്തില്‍ മറ്റാര്‍ക്കും പങ്കുണ്ടായിരുന്നില്ല എന്ന്.
പെട്ടെന്ന്, 7 വര്‍ഷം കഴിഞ്ഞ്, തങ്ങള്‍ക്ക് തെളിവുണ്ടെന്ന്, വിക്കിലീക്സ് അവളോട് അങ്ങനെ ചെയ്യണമെന്ന് ആവശ്യപ്പെടുന്നതിന്റെ തെളിവ്, Mike Pompeo അവകാശപ്പെടുന്നു. അതുകൊണ്ട് വിക്കിലീക്സിനെതിരെ കേസെടുക്കാന്‍ നോക്കുന്നു. ബുഷ് സര്‍ക്കാരിന്റെ യുദ്ധക്കുറ്റങ്ങളെ പുറത്തുകൊണ്ടുവന്നതിന്റെ പേരില്‍ വിക്കിലീക്സിനോട് വെറുപ്പുള്ള റിപ്പബ്ലിക്കന്‍മാരും ഹിലറി ക്ലിന്റണിനെതിരെ ദോഷകരമായ രേഖകള്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഇപ്പോള്‍ വിക്കിലീക്സിനെ വെറുക്കുന്ന ഡമോക്രാറ്റുകളും തമ്മില്‍ ചേര്‍ന്ന് മാധ്യമ സ്വാതന്ത്ര്യത്തിന് മേല്‍ നടത്തുന്ന ഗൌരവകരമായ ആക്രമണത്തെ ചെറുക്കാന്‍ ദൌര്‍ഭാഗ്യകരമായി വളരെ കുറവ് ആളുകളെയുള്ളു. നന്ദിയോടുകൂടി പറയുന്നു, ചെല്‍സി മാനിങ്ങ് അത്തരത്തിലുള്ള ഒരാളാണ്.
വിക്കിലീക്സിനേയും അസാഞ്ജിനേയും prosecute ചെയ്യാനുള്ള ശ്രമത്തെ നയിക്കുന്ന മനോവികാരം ഇവയാണ്. അവരാണ് ആ monsters അതിന് ഉത്തരവാദികളായവര്‍.
അതുകൊണ്ട് സത്യമായ രേഖകള്‍ പ്രസിദ്ധീകരിച്ച് DNCയുടെ അഴിമതി പുറത്തുകൊണ്ടുവന്നത് വഴി 2016 ലെ തെരഞ്ഞെടുപ്പില്‍ ഹിലറി ക്ലിന്റണിനെ താഴ്ത്തിക്കെട്ടിയതിലെ അവരുടെ പങ്കിന്റെ പേരില്‍ വിക്കിലീക്സിനോടും ജൂലിയാനോടും എത്രയധികം ദേഷ്യം നിങ്ങള്‍ക്കുണ്ടായാലും നിങ്ങള്‍ക്ക് ആ വികാരത്തെ വേര്‍തിരിക്കാം എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. 2016 ലെ തെരഞ്ഞെടുപ്പില്‍ ട്രമ്പ് സര്‍ക്കാരിന് അതില്‍ ഒരു പങ്കുമില്ലായിരുന്നു എന്ന് മനസിലാക്കുക. 2011 ലും 2012 ലും പ്രസിദ്ധപ്പെടുത്തിയ രേഖകളുടെ പേരിലാണ് രണ്ടാമത്തെ പ്രാവശ്യവും ചെല്‍സി മാനിങ്ങിനെ ജയിലിലിട്ട ക്രിമിനല്‍ നടപടിക്ക് കാരണമായത്. അല്ലാതെ 2016 ലേതിനല്ല.
അമേരിക്കന്‍ സര്‍ക്കാരിന്റെ കുറ്റകൃത്യങ്ങളെക്കുറിച്ചോ കൃത്യവിലോപങ്ങളെക്കുറിച്ചോ ഉള്ള അതീവ രഹസ്യ രേഖകള്‍ പ്രസിദ്ധപ്പെടുത്തിയാല്‍ നിങ്ങള്‍ കുറ്റവാളി മാത്രമല്ല, ഒരു രാജ്യദ്രോഹികൂടാണ് നിങ്ങളെ കൊല്ലുകയും വേണമെന്ന വിചാരമുള്ള John Bolton നെ പോലുള്ള ആളുകളാണ് അത് ചെയ്തത്. നിങ്ങളത് നിങ്ങളുടെ കാതുകള്‍കൊണ്ട് തന്നെ കേട്ടതാണ്. അതുകൊണ്ട് ജൂലിയന്‍ അസാഞ്ജിനെ ജയിലിലിടാന്‍ ശ്രമിക്കുന്ന ട്രമ്പ് സര്‍ക്കാരിനെ പിന്‍തുണക്കുന്നവരെല്ലാം 2016 ല്‍ അദ്ദേഹം ചെയ്ത പ്രവര്‍ത്തിയുടെ പേരിലല്ല കോപാകുലരാകുന്നത്. John Bolton ന്റെ വായില്‍ നിന്ന് വന്ന sociopathic sentiments നോട് നിങ്ങള്‍ ചേര്‍ന്നു നില്‍ക്കുന്നതിനാലാണ്.
— സ്രോതസ്സ് democracynow.org | Mar 11, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.