ഓപിയോയ്ഡ് സാംക്രമിക രോഗം കാരണം അമേരിക്കയിലെ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര സര്‍ക്കാരിനും $3780 കോടി ഡോളറിന്റെ നികുതി നഷ്ടമുണ്ടാകുന്നു.
ഓപിയോയ്ഡുമായി ബന്ധപ്പെട്ട തൊഴില്‍ നഷ്ടമാണ് അതിന് കാരണം എന്ന് Penn State ലെ ഗവേഷകര്‍ അഭിപ്രായപ്പെട്ടു. ഗവേഷകര്‍ പറയുന്നതനുസരിച്ച് ഏറ്റവും കൂടുതല്‍ വരുമാന നഷ്ടമുണ്ടായ സംസ്ഥാനങ്ങളിലൊന്ന് പെന്‍സില്‍വാനിയ ആണ്. അവര്‍ക്ക് $63.82 കോടി ഡോളര്‍ വരുമാന, വില്‍പ്പന നികുതി നഷ്ടപ്പെട്ടു. 2000 – 2016 കാലത്തെ ഡാറ്റയാണ് പഠനത്തില്‍ പരിശോധിച്ചത്.
ഡാറ്റ പരിശോധിച്ചതിന് ശേഷം 2000 – 2016 കാലത്തെ് തൊഴില്‍ സേനയില്‍ 16 ലക്ഷം ആളുകളുടെ കുറവ് ആണ് ഗവേഷകര്‍ കണ്ടെത്തിയത്. അതില്‍ 68,000 ന്റെ കുറവ് പെന്‍സില്‍വാനിയയിലാണുണ്ടായത്. ഓവര്‍ ഡോസ് കാരണം 1.80 ലക്ഷം മരണങ്ങള്‍ ഉണ്ടായി. അതില്‍ 6,100 എണ്ണം പെന്‍സില്‍വാനിയയിലായിരുന്നു.
അത് കൂടാതെ, തൊഴില്‍ സേനയില്‍ കുറവ് വരുന്നതിനാല്‍ നികുതി വരുമാനത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് $1180 കോടി ഡോളറിന്റേയും കേന്ദ്ര സര്‍ക്കാരിന് $2600 കോടി ഡോളറിന്റേയും നഷ്ടമാണ് ഗവേഷകര്‍ കണക്കാക്കുന്നത്. വില്‍പ്പന നികുതിയും വരുമാന നികുതിയും ആണ് സംസ്ഥാന സര്‍ക്കാരുകളുടെ നഷ്ടം. കേന്ദ്ര സര്‍ക്കാരിന് വരുമാന നികുതി മാത്രമാണ്.
— സ്രോതസ്സ് news.psu.edu | Apr 11, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.