തങ്ങള്‍ തങ്ങളുടെ സമയം ചിലവാക്കേണ്ടതെങ്ങനെയെന്ന് വീണ്ടുവിചാരമില്ലാതെ തുറന്ന് കാണിച്ചതിന് മാദ്ധ്യമങ്ങള്‍ ജൂലിയന്‍ അസാഞ്ജിനെ അപലപിച്ചു
2010 ല്‍ അതീവ രഹസ്യമായ സൈനിക രേഖകള്‍ പ്രസിദ്ധീകരിച്ചതിനാലുണ്ടായ അമേരിക്കയുടെ കുറ്റാരോപണങ്ങളുടെ അടിസ്ഥാനത്തില്‍ വിക്കിലീക്സിന്റെ സ്ഥാപകനെ ബ്രിട്ടീഷ് അധികാരികള്‍ അറസ്റ്റ് ചെയ്തിന്റെ ഈ അവസരത്തില്‍ തങ്ങളുടെ സമയം ചിലവാക്കേണ്ടതെങ്ങനെയെന്ന് വീണ്ടുവിചാരമില്ലാതെ തുറന്ന് കാണിച്ചതിന് അമേരിക്കയിലെ മാധ്യമങ്ങള്‍ ജൂലിയന്‍ അസാഞ്ജിനെ അപലപിച്ചു.
വഴി മറ്റ് വാര്‍ത്താ മാധ്യമങ്ങളുടെ യശസ്സിനുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ പോകട്ടേ, സര്‍ക്കാരിന്റെ കുറ്റകൃത്യങ്ങളെ വെളിച്ചത്ത് കൊണ്ടുവന്നത് കൊണ്ടുണ്ടാവുന്ന നാശത്തെക്കുറിച്ച് ഒരിക്കലും പരിഗണിക്കാത്തതിന് അസാഞ്ജിനെ, ധാരാളം പ്രമുഖ മാധ്യമങ്ങളിലെ അംഗങ്ങളുടെ പേരില്‍ Washington Post ന്റെ എഡിറ്റോറിയല്‍ പേജ് എഡിറ്ററായ Fred Hiatt ശാസിച്ചു.
“സര്‍ക്കാരിന്റെ ദുഷ്‌കര്‍മ്മത്തെക്കുറിച്ച് അന്വേഷണം നടത്തുകയും അധികാരികളെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരുകയും ചെയ്യുക എന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ശരിക്കും ചെയ്യാന്‍ കഴിയുന്ന ജോലി പൊതുജനസമക്ഷം കാണിച്ച ജൂലിയന്‍ അസാഞ്ജിന്റെ അശ്രദ്ധക്കെതിരെ ഞങ്ങള്‍ ശക്തമായ ഭാഷയില്‍ അപലപിക്കുന്നു,” എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ഇറാഖിലേയും അഫ്ഗാനിസ്ഥാനിലേയും അമേരിക്കയുടെ യുദ്ധക്കുറ്റങ്ങളെക്കുറിച്ചുള്ള തെളിവുള്ള രേഖകള്‍ പുറത്തുകൊണ്ടുവരാനാണ് അസാഞ്ജ് ശ്രദ്ധിച്ചത് എന്നത് വളരെ വ്യക്തമാണ്. ആ ആഖ്യാനങ്ങള്‍ക്ക് വിരുദ്ധമായ വിവരങ്ങള്‍ നമുക്ക് അന്വേഷിക്കാമായിരുന്നിട്ടും അമേരിക്കന്‍ സൈന്യം അറിയിക്കുന്ന കാര്യങ്ങള്‍ തത്തയെ പോലെ പാടുന്ന മാധ്യമപ്രവര്‍ത്തകരെക്കുറിച്ച് ഒരു ചിന്ത പോലുമില്ലാതെ പ്രവര്‍ത്തിച്ച അസാഞ്ജ്, അത് ഞങ്ങളെ എങ്ങനെ പ്രകടമാക്കുന്നു എന്ന് ഒരിക്കലെങ്കിലും തിരിച്ചറിഞ്ഞില്ല. പ്രാഥമിക സ്രോതസ്സില്‍ നിന്ന് പൊതുജനത്തിന് ഗുണകരമായ വിവരങ്ങള്‍, സര്‍ക്കാരുദ്യോഗസ്ഥരുമായി ചേര്‍ന്ന് നാശം കൂടുതലുണ്ടാക്കുന്നവ നീക്കം ചെയ്യുകയും പകരമായി ആ ചാനലുകള്‍ തുറന്ന് തന്നെ വെക്കാന്‍ സാധിക്കാത്ത വിധം അവര്‍ എഴുതിയ കാര്യങ്ങള്‍ അതേ പോലെ തന്നെ അയാള്‍ പ്രസിദ്ധീകരിക്കുകയാണ് ചെയ്തത്. നമ്മളെന്താണ് ദൈനംദിനം ചെയ്യുന്നതെന്ന് അമേരിക്കയിലെ പൊതുജനങ്ങള്‍ക്ക് ഇപ്പോള്‍ അറിയാം എന്ന സത്യം ഈ രാജ്യത്തിന് വളരേറെദോഷകരമാണ്.”
അസാഞ്ജിനെതിരായ ലൈംഗികാക്രമണ ആരോപണത്തിന്റെ കാര്യത്തില്‍ അദ്ദേഹത്തോട് കുറച്ച് സൌമ്യമായ നിലപാട് തങ്ങള്‍ക്ക് എടുക്കാനാകുമായിരുന്നു എന്ന് മാധ്യമ വ്യവസായ നേതാക്കള്‍ സമ്മതിക്കുന്നുണ്ട്.
— സ്രോതസ്സ് theonion.com | Apr 12, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.