IL&FS ആധാര്‍ ചേര്‍ക്കല്‍ വിവാദം – ഭാഗം 1

1. എന്തുകൊണ്ടാണ് ആധാര്‍ ഡാറ്റാബേസ് മാരകമായി ചോരുന്നതാകുന്നത്, എന്തുകൊണ്ടാണ് UIDAI ക്ക് വര്‍ഷങ്ങളായി ഈ വിവരം അറിയാവുന്നത്, എങ്ങനെയാണ് അവര്‍ അത് മറച്ച് വെച്ചത്.
2. ഇതൊരു വിവാദത്തിന്റെ കഥയാണ്. അത് ആധാര്‍ പദ്ധതിയെ തന്നെ റദ്ദാക്കാന്‍ തന്നെ ശക്തിയുള്ളത്ര വലുതാണ്. (പൂര്‍ണ്ണമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണെങ്കില്‍)
3. 2012 ല്‍ ഹൈദരാബാദിലാണ് അത് തുടങ്ങിയത്. വിഭജിക്കപ്പെടാത്ത ആന്ധ്ര പ്രദേശ് ആധാറിന്റെ ആദ്യകാല അത്യുല്‍സാഹമുള്ള സ്വീകര്‍ത്താക്കളായിരുന്നു. അതുകൊണ്ടാവാം 2012 ഓടെ തന്നെ ഹൈദരാബാദ് ജില്ലയിലുള്ള ആളുകളേക്കാള്‍ കൂടുതല്‍ ആധാര്‍ നമ്പരുകള്‍ അവിടെയുണ്ടായി.
4. ആധാര്‍ കൊടുക്കാനായി ജൂലൈ 2010 ന് (ആദ്യത്തെ ആധാര്‍ നമ്പര്‍ കൊടുക്കുന്നത് മുമ്പ് തന്നെ) UIDAI അംഗീകാരം കൊടുത്ത ആദ്യത്തെ കമ്പനികളിലൊന്നാണ് IL&FS.
5. AP State Registrar (the AP Dept of Civil Supplies) ആണ് അന്ന് IL&FS ന് കരാര്‍ കൊടുത്തത്. State Registrar ന് വേണ്ടി ആധാര്‍ കൊടുക്കലിന്റെ ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും നടപ്പാക്കാന്‍ വേണ്ടി തെരഞ്ഞെടുത്ത കമ്പനികളിലൊന്നാണ് അത്.
6. UIDAI അംഗീകാരമുള്ള AP State Registrar കരാറ് കൊടുത്ത മറ്റ് ഏജന്‍സികളോടൊപ്പം ചേര്‍ന്ന് തിരക്കിട്ട വേഗത്തിലാണ് അവര്‍ അത് ചെയ്തത്. അവ ഇവരാണ്:

– eCentric Solutions
– Gouthami Ed. Soc.
– Grapesoft Solutions
– Infronics Sys.
– Madras Sec. Printers
– Smartchip
– Tera Software

7. ഏപ്രില്‍ 20, 2012 ന് AP Dept of Food and Civil Supplies ഒരു രഹസ്യ സന്ദേശം UIDAI യില്‍ നിന്ന് ലഭിച്ചു (Ref: UIDAI/Hyd/AP-Fraudulent Enris/133055).
8. മുഹമ്മദ് അലി എന്ന ഒരു IL&FS പട്ടിക ചേര്‍ക്കല്‍ ജോലിക്കാരനില്‍ നിന്നാണ് അത് തുടങ്ങിയത്. അയാള്‍ ബയോമെട്രിക് ഒഴുവാക്കിയ വിഭാഗത്തില്‍ കള്ളത്തരമായി 60 പട്ടികയില്‍ ചേര്‍ക്കല്‍ നടത്തി ആധാര്‍ കൊടുത്തു.
9. ഈ ആധാര്‍ ചേര്‍ക്കലിന്റെ വിശദാംശങ്ങള്‍ UIDAI നല്‍കിയതാണ്. അതിനായി കൊടുത്ത ഫോട്ടോ സത്യത്തില്‍ ഫോട്ടോയുടെ ഫോട്ടോ ആണെന്ന് കണ്ടെത്തിയതിനാലാണ് അവ കള്ളത്തരമാണെന്ന് പുനരവലോകനത്തില്‍ തിരിച്ചറിഞ്ഞത്.
10. ഒക്റ്റോബര്‍ 2011 ന് അതേ ജോലിക്കാരന്‍ 870 ബയോമെട്രിക് ഒഴുവാക്കിയ പട്ടികയില്‍ ചേര്‍ക്കല്‍ നടത്തി എന്ന് UIDAI കത്ത് പ്രസ്ഥാവിക്കുന്നു. അവ പ്രധാനമായും വ്യാജമായതാണെന്ന് കരുതുന്നു. അത് കൂടാതെ അയാള്‍ “ഏകദേശം 30,000 [സാധാരണ] പട്ടികയില്‍ ചേര്‍ക്കല്‍ നടത്തിയിട്ടുണ്ട്. അതും തട്ടിപ്പായി തോന്നുന്നു”.
11. ഈ വിജ്ഞാപനം കിട്ടിയ ശേഷം
ഏപ്രില്‍ 23 ന് UIDAIയുടെ കത്തിന്റെ വിശദാംശങ്ങള്‍ (60 പട്ടികയില്‍ ചേര്‍ക്കല്‍ പകര്‍പ്പ്) വെച്ചുകൊണ്ട് AP Commissioner of Civil Supplies (Harpreet Singh) ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ക്ക് എഴുതി.
12. ഏപ്രില്‍ 26 ന് Sections 468, 471, 420, 419 and 120(b) ന്റെ അടിസ്ഥാനത്തില്‍ ചാര്‍മിനാര്‍ പോലീസ് സ്റ്റേഷനില്‍ (No: 106/2012) ഒരു FIR സമര്‍പ്പിക്കപ്പെട്ടു. അതില്‍ “മുഹമ്മദ് അലിയേയും” and “Infrastructure Leasing Financial Services Ltd.ന്റെ ജോലിക്കാരേയും, മറ്റുള്ളവരേയും” പ്രതിയാക്കി.
13. അതിന് ശേഷം ഏപ്രില്‍ 27ന് Times of India ഈ സംഭവം വാര്‍ത്തയാക്കി.

അപ്പോഴാണ് UIDAIയെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും വെളിച്ചത്ത് വന്നത്.

— സ്രോതസ്സ് threadreaderapp.com | databaazi | 27 Apr 2019

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ