നാടുകടത്തിയ കിര്‍ഗിസ് സ്ത്രീ വീണ്ടും ബാംഗ്ലൂരിലേക്ക് നുഴഞ്ഞ് കയറി

വിസ നിബന്ധനകള്‍ പാലിക്കാത്തതിന്റേ പേരില്‍ 34-വയസ് പ്രായമുള്ള കിര്‍ഗിസ്ഥാന്‍ സ്ത്രീയെ നാടുകടത്തിയതായിരുന്നു. അവരെ വീണ്ടും പിടിച്ചു എന്ന് മാത്രമല്ല മുമ്പത്തെ അതേ സ്ഥാപനത്തില്‍ തന്നെ ജോലിചെയ്യുന്നതുമായി കണ്ടെത്തി. അതിനേക്കാളേറെ അവര്‍ക്ക് ഒരു ഇന്‍ഡ്യന്‍ പാസ്പോര്‍ട്ടും കിട്ടി എന്നും കണ്ടെത്തി.

നേപ്പാളിലേക്ക് വിമാനത്തില്‍ കയറുന്നതിന് മുമ്പ് Narina Dokturbekova യെ കെമ്പഗൌഡ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ മാര്‍ച്ച് 21 ന് അറസ്റ്റ് ചെയ്തു.

ഇമിഗ്രേഷന്‍ കൌണ്ടറില്‍ Dokturbekova അവരുടെ ഇന്‍ഡ്യന്‍ പാസ്പോര്‍ട്ട് കാണിച്ചു. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ആ പേര് അവരുടെ ഡാറ്റാബേസില്‍ പരിശോധിച്ചതില്‍ നിന്നും കിര്‍ഗിസ്ഥാനില്‍ നിന്ന് ആ സ്ത്രീക്ക് മറ്റൊരു പാസ്പോര്‍ട്ടുണ്ടെന്ന് കണ്ടെത്തി.

അവരെ കൂടുതല്‍ വിവരങ്ങള്‍ക്കായി ചോദ്യം ചെയ്തു. Kyrgyzstan ല്‍ നിന്ന് ബിസിനസ് വിസയിലാണ് അവര്‍ ഇവിടെ എത്തിയത്. ഒരു പശ കമ്പനിയുടെ മാര്‍ക്കറ്റിങ് വിഭാഗത്തില്‍ ഇവര്‍ നിയമ വിരുദ്ധമായി ജോലി ചെയ്യുകയായിരുന്നു.

അവരുടെ വിസ ലംഘനങ്ങള്‍ നവംബര്‍ 2018 ന് Foreigners Regional Registration Office (FRRO) കണ്ടെത്തി. അതിന് ശേഷം അവരെ നഗരത്തില്‍ നിന്ന് ഡല്‍ഹി വഴി അവരുടെ നാട്ടിലേക്ക് നാടുകടത്തി.

എന്നിരുന്നാലും Dokturbekova നേപ്പാള്‍ അതിര്‍ത്തിയിലൂടെ ഇന്‍ഡ്യയിലെക്ക് നുഴഞ്ഞ് കയറി. റോഡ് മാര്‍ഗ്ഗം ബാംഗ്ലൂരിലേക്ക് തിരിച്ചെത്തി അതേ കമ്പനിയില്‍ ജോലിക്ക് പ്രവേശിച്ചു. പിന്നീട് അവര്‍ ഒരു ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും കരസ്ഥമാക്കി. അതുപയോഗിച്ച് പുതിയ പാസ്പോര്‍ട്ടിന് അപേക്ഷ കൊടുത്തു. കുറച്ച് നാളുകള്‍ക്ക് ശേഷം അവര്‍ക്ക് പാസ്പോര്‍ട്ട് കിട്ടുകയും ചെയ്തു.

അവരെ കോടതിയില്‍ ഹാജരാക്കി. ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് റിമാന്റ് ചെയ്തു. 1946 ലെ Foreigners Act, 1967ലെ Passport Act എന്നിവ പ്രകാരമാണ് BIAL പോലീസ് അവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അവര്‍ എങ്ങനെ രേഖകള്‍ കരസ്ഥമാക്കി എന്നതിനെക്കുറിച്ച് തുടര്‍ അന്വേഷണങ്ങള്‍ നടക്കുന്നു

— സ്രോതസ്സ് deccanherald.com | Mar 24 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ