മരിച്ച ആളുകളുടെ ഉടമസ്ഥതയിലുള്ള ഭൂമി വില്‍ക്കാനായി ആധാര്‍ കാര്‍ഡുകള്‍ തിരുത്തുന്ന സംഘത്തെ പിടിച്ചു

ആധാര്‍ കാര്‍ഡ് നല്‍കുന്ന ഇ-സേവ കേന്ദ്രത്തെ ദുരുപയോഗം ചെയ്ത് മരിച്ചവരുടേയും രാജ്യത്തെ മറ്റ് ഭാഗങ്ങളിലേക്ക് സ്ഥലം മാറിപ്പോയവരുടേയും പേരില്‍ കാര്‍ഡുകളുണ്ടാക്കുന്ന ഒരു തട്ടിപ്പ് സംഘത്തെ പൊളിച്ച് 7 പേരെ Raigad Local Crime Branch (LCB) അറസ്റ്റ് ചെയ്തു. മാറ്റം വരുത്തിയ ആധാര്‍ കാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ തട്ടിപ്പുകാര്‍ PAN കാര്‍ഡുകള്‍ നിര്‍മ്മിച്ചു. അതുപയോഗിച്ച് ബാങ്കക്കൌണ്ടുകള്‍ തുറന്നു അതിന് ശേഷം സ്ഥലത്തില്ലാത്ത ആ ആളുകളുടെ ഭൂമി വിറ്റു.

“അടുത്ത കാലത്ത് Raigad ലെ ഭൂമിയുടെ വില കുത്തനെ ഉയര്‍ന്നു. വരാന്‍ പോകുന്ന ധാരാളം പദ്ധതികള്‍ക്കായി പ്ലോട്ടുകള്‍ പലതും വില്‍ക്കപ്പെട്ടു. ഈ സാദ്ധ്യത ഉപയോപ്പെടുത്തി കുറ്റാരോപിതര്‍ മറ്റാളുകളുടെ പേരിലുള്ള ഭൂമി വില്‍ക്കുകയാണുണ്ടായത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച് പോയവരുടേതോ വിവിധ സ്ഥലങ്ങളിലേക്ക് സ്ഥലം മാറിയവരുടേതോ ആണ് ആ ഭൂമികള്‍,”എന്ന് Additional Superintendent of Police, Raigad, ആയ Sachin Gunjal പറയുന്നു.

Ghanshyam Upadhyay, Kamalnath Dudhe, Chotalal Panchal, Narendra Panhalkar, Sandeep Longle, Praneeta Raasam, Punit Kumar Pandey എന്നിവരാണ് കുറ്റാരോപിതര്‍.

Roha നിവാസിയായ ഒരാള്‍ പോലീസില്‍ കേസ് കൊടുത്തതിനെ തുടര്‍ന്നാണ് ഈ തട്ടിപ്പ് പുറത്ത് വന്നത്. അയാള്‍ ഉള്‍പ്പെട്ട ഒരു ഭൂമി ഇടപാടില്‍ ഭൂമി കൈമാറ്റം നടന്ന അവസരത്തില്‍ ഭൂമിയുടെ ഉടമ മരിച്ച് പോയതാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു.

“Sushil Ganesh Bhartu ന്റെ പേരില്‍ കുറ്റാരോപിതര്‍ ആധാര്‍ കാര്‍ഡ് നിര്‍മ്മിക്കുകയും അയാളുടെ ഭൂമി വില്‍ക്കുകയും ചെയ്തു എന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. കുറ്റാരോപിതരുടെ യഥാര്‍ത്ഥ പേര് കണ്ടെത്തുകയായിരുന്നു ആദ്യത്തെ പടി. ഞങ്ങള്‍ക്ക് മുഖവും ബയോമെട്രിക്ക് വിവരവും ഉണ്ടായിരുന്നു. എന്നാല്‍ പേരും വിലാസവും കള്ളമായിരുന്നു,” മുതിര്‍ന്ന പോലീസ് ഇന്‍സ്പെക്റ്റര്‍ Jamil Shaikh, LCB, പറഞ്ഞു.

e-Seva കേന്ദ്രത്തില്‍ ജോലി ചെയ്തിരുന്ന Ms. Raasam ന്റേയും ആധാര്‍ കാര്‍ഡ് നിര്‍മ്മിക്കാന്‍ സ്വാകാര്യ കരാറെടുത്തിരുന്ന Mr. Pandey യുടേയും സഹായത്തോടെ കുറ്റാരോപിതര്‍ അവരുടെ കാര്‍ഡിലെ വിവരങ്ങള്‍ തിരുത്തി.

“കാര്‍ഡിന് അങ്ങനെ കുറ്റാരോപിതരുടെ ഫോട്ടോയും ബയോമെട്രിക്സും എന്നാല്‍ പേരും വിലാസവും ഭൂഉടമയുടേതും ആയി മാറി,” Mr. Shaikh പറയുന്നു.

Rohaയുടെ കേസിലെ കാര്‍ഡിന്റെ തിരിച്ചുള്ള പരിശോധ പോലീസ് നടത്തി ഫോട്ടോയിലെ ആളിന്റെ യഥാര്‍ത്ഥ പേരും വിലാസവും കണ്ടെത്തി.

അതിന്റെ അടിസ്ഥാനത്തില്‍ Upadhyay യെ അറസ്റ്റ് ചെയ്തു. പിന്നീട് പതിയെ മറ്റുള്ളവരെ പിടികൂടി. ഏറ്റവും പുതിയതായി Pandey യേയാണ് അറസ്റ്റ് ചെയ്തത്. ഇനി ഈ സംഘത്തിലെ നാല് പേരെക്കൂടി കിട്ടാനുണ്ട്.

Kandivaliയിലെ ഒരു ബാങ്കിന്റെ പരിസരത്തില്‍ ആണ് പാണ്ഡേയുടെ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. Upadhyay യുടെ സുഹൃത്തായ Panhalkar പാണ്ഡേയുമായി ബന്ധപ്പെട്ടു. പിന്നീട് എല്ലാ ഉപകരണങ്ങളും കല്യാണിലെ കടയിലേക്ക് നീക്കി. ആവശ്യമുള്ള ആധാര്‍ നിര്‍മ്മിച്ച് കഴിഞ്ഞ ശേഷം കുറ്റാരോപിതര്‍ അതേ പേരില്‍ പാന്‍ കാര്‍ഡിന് അപേക്ഷ നല്‍കി. അവ അവര്‍ക്ക് വിജയകരമായി ലഭിക്കുകയും ചെയ്തു. അവ ഉപയോഗിച്ച് അവര്‍ ബാങ്ക് അകൌണ്ടുകള്‍ തുറന്നു. വസ്തു വില്‍പ്പനയില്‍ നിന്നുള്ള പണം ഈ അകൌണ്ടുകളിലേക്കാണ് എത്തിയത്.

“ഇത്തരത്തിലുള്ള മൂന്ന് ഭൂമിയിടപാടുകളെക്കുറിച്ചേ നമുക്ക് ഇതവരെ അറിവായിട്ടുള്ളു. അതിലെല്ലാം അവര്‍ ആധാര്‍ കാര്‍ഡില്‍ തിരുത്തല്‍ വരുത്തിയത് ഒരു ചോദ്യമാണ്. അവര്‍ ഉപയോഗിച്ച യന്ത്രങ്ങളും, ആധാറും, പാനും ₹10.5 ലക്ഷം രൂപയും ഞങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്,” Mr. Shaikh പറഞ്ഞു.

ആധാര്‍ കാര്‍ഡുകള്‍ തിരുത്തുന്നതിലെ നിയമങ്ങള്‍ സര്‍ക്കാര്‍ കൂടുതല്‍ ശക്തമാക്കണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

— സ്രോതസ്സ് thehindu.com | Jul 26, 2019
എത്ര ശക്തമാക്കിയാലും കാര്യമില്ല. തട്ടിപ്പ് സംവിധാനം എന്നും തട്ടിപ്പേ നല്‍കൂ!

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ