1970 ന് ശേഷം ഏറ്റവും മുകളിലുള്ള ഒരു ശതമാനക്കാരുടെ വരുമാനം 100 മടങ്ങ് വേഗത്തില്‍ വര്‍ദ്ധിച്ചപ്പോള്‍ താഴെയുള്ളവരുടെ വരുമാനം 50% വേഗത്തിലേ വര്‍ദ്ധിച്ചുള്ളു.
UC Berkeley സാമ്പത്തിക ശാസ്ത്രജ്ഞന്‍ Gabriel Zucman സമ്പന്നരുടെ വാര്‍ഷിക ആദായത്തിന്റെ പൊട്ടിത്തെറിയെ വ്യക്തമാക്കുന്ന “ഞെട്ടിക്കുന്ന” കണ്ടെത്തല്‍ നടത്തി. അതുപോലെ കൂടുതല്‍ മോശമായ നികുതി ഘടനയും ചേര്‍ന്ന് അമേരിക്കയിലെ ഏറ്റവും മുകളിലെ 1% വരുന്ന സമ്പന്നരുടെ സമ്പത്ത് കഴിഞ്ഞ 5 ദശാബ്ദങ്ങളില്‍ 3 ഇരട്ടി വര്‍ദ്ധിപ്പിച്ചു. അതേ സമയം തൊഴിലെടുക്കുന്ന ജനങ്ങള്‍ 1970 ന് ശേഷം വെറും പ്രതിവര്‍ഷം $8,000 ഡോളര്‍ മാത്രം നേടി.
പുതിയ വിവരങ്ങള്‍:
1970 ന് ശേഷം ഏറ്റവും മുകളിലുള്ള 1%ക്കാരുടെ ശരാശരി വരുമാനം $8 ലക്ഷം ഡോളര്‍ വെച്ച് വര്‍ദ്ധിച്ചു.
മുകളിലത്തെ 0.1% ന് അത് $40 ലക്ഷം ഡോളര്‍ വര്‍ദ്ധിച്ചു.
മുകളിലത്തെ 0.01% ന് അത് $2 കോടി ഡോളര്‍ വര്‍ദ്ധിച്ചു.
താഴെയുള്ള 50%? $8,000.
ഇതെല്ലാം സംഭവിക്കുന്നത് എല്ലാ നികുതിയും കൈമാറ്റങ്ങള്‍ക്കും ശേഷമാണ്.
— സ്രോതസ്സ് commondreams.org | Dec 09, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.