സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ കൈമാറാനാവില്ല

അന്വേഷണ ഏജന്‍സികള്‍ക്ക് തിരിച്ചടിയായിക്കൊണ്ട് ഒരു സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ആധാര്‍ ഉടമയുടെ വിവരങ്ങള്‍ പങ്കുവെക്കരുതെന്ന് സുപ്രീം കോടതി Unique Identification Authority of India (UIDAI) ക്ക് നിര്‍ദ്ദേശം കൊടുത്തു.

പൊതു സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ പാടില്ലെന്ന് കോടതിയും വ്യക്തമാക്കി. സര്‍ക്കാര്‍ സേവനങ്ങള്‍ ആവശ്യപ്പെടുന്ന ജനങ്ങളോട് നിര്‍ബന്ധിതമായി ആധാര്‍ ചോദിക്കരരുതെന്ന് കേന്ദ്ര സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു.

ക്രിമിനല്‍ അന്വേഷണത്തിന്റെ ഭാഗമായി ബയോമെട്രിക് ഡാറ്റാബേസ് പരിശോധിക്കാനുള്ള അനുമതി വേണമെന്ന CBI യുടെ ആവശ്യം അനുവദിച്ചുകൊണ്ടുള്ള ബോംബേ ഹൈക്കോടതിയുടെ ഉത്തരവിനെ തടയാനായി UIDAIകൊടുത്ത അപേക്ഷയില്‍ ഒരു ഇടക്കാല ഉത്തരവ് ജസ്റ്റീസ് BS ചൌഹാന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് പുറപ്പെടുവിച്ചു.

7 വയസുകാരിയായ ഒരു പെണ്‍കുട്ടിയുടെ കൂട്ട ബലാല്‍സംഗ കേസ് പരിഹരിക്കാനായി സംസ്ഥാനത്ത് ആധാര്‍ എടുത്ത എല്ലാ നിവാസികളുടേയും ബയോമെട്രിക്സ് CBIക്ക് കൊടുക്കണമെന്ന് ഒരു ഗോവ കോടതി UIDAI യോട് ആവശ്യപ്പെട്ടു. അപേക്ഷകരുടെ വിരലടയാളങ്ങള്‍, റെറ്റിന സ്കാന്‍, മുഖ ചിത്രം ഒക്കെയുള്ള ആധാര്‍ ഡാറ്റാബേസ് ഇരട്ടിപ്പോ കള്ളത്തരമോ ഇല്ലാത്തതാണെന്നല്ലേ കരുതപ്പെടുന്നത്.

ഈ കോടതി ഉത്തരവിനാല്‍ ദുഖിതരായ UIDAI ബോംബേ ഹൈക്കോടതിയിലേക്ക് പോയി, മജിസ്രേറ്റിന്റെ ഉത്തരവ് പാലിച്ചാല്‍ അത് കോടതികളില്‍ നിന്നും മറ്റ് അധികാരികളില്‍ നിന്നും അത്തരത്തിലുള്ള ഉത്തരവുകളുടെ പ്രളയമുണ്ടാക്കും എന്ന് അറിയിച്ചു.

വിരലടയാളവും അവരുടെ ബയോമെട്രിക്ക് രേഖകളുമായുള്ള ആകസ്മക സാമ്യം പരിശോധിച്ച് തങ്ങളുടെ ഡാറ്റാബേസിന്റെ കഴിവ് തെളിയാക്കാമെന്ന് UIDAI സമ്മതിച്ചതാണെന്ന് ഹൈക്കോടതി ശ്രദ്ധിച്ചു. UIDAI ഡാറ്റാബേസിന്റെ സാങ്കേതികവിദ്യാ ശേഷിയെക്കുറിച്ച് പരിശോധിക്കാന്‍ Central Forensic Science Laboratory യെ ഹൈക്കോടതി നിയോഗിച്ചു.

ഹൈക്കോടതിയുടെ ഉത്തരവിനെ “തെറ്റായത്” എന്ന് മുദ്രയടിച്ചാണ് UIDAI സുപ്രീംകോടതിയിലേക്ക് പോയത്.

വ്യക്തിയുടെ അനുമതിയില്ലാതെ ബയോമെട്രിക് ഡാറ്റ കൈമാറാനാവില്ല എന്ന ഇപ്പോഴത്തെ ഡാറ്റാ കൈമാറ്റ നയവും മാര്‍ഗ്ഗനിര്‍ദ്ദേശവും ശഠിക്കുന്നതിനാല്‍ മറ്റ് ഏജന്‍സികളുമായി വിവരങ്ങള്‍ കൈമാറുന്നത് വ്യക്തികളുടെ സ്വകാര്യതക്കുള്ള അവകാശം ലംഘിക്കും എന്ന് UIDAI പറയുന്നു. [സുപ്രീം കോടതിയില്‍ UIDAI ഈ വാദം ഉന്നയിച്ചപ്പോള്‍ ജഡ്ജിമാര്‍ പൊട്ടിച്ചിരിച്ചു. കാരണം അതുവരെ സ്വകാര്യത എന്നൊന്നില്ല എന്നാണ് സര്‍ക്കാര്‍ വാദിച്ചുകൊണ്ടിരുന്നത്.]

— സ്രോതസ്സ് dnaindia.com | Prabhati Nayak Mishra | Mar 25, 2014

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ