രോഗിയായ ബ്രിട്ടണിലെ കുട്ടിയുടെ കഥ ശരിയാണ്. പക്ഷേ തെറ്റായ പോസ്റ്റാണ് പിന്‍തുടര്‍ന്നത്

കിടക്കയില്ലാത്തതിനാല്‍ Yorkshireയിലെ തിരക്കേറിയ ഒരു ആശുപത്രിയിലെ തറയില്‍ കിടക്കുന്ന 4-വയസ് പ്രായമുള്ള ഒരു രോഗിയായ കുട്ടിയുടെ ചിത്രം ബ്രിട്ടണിലെ തെരഞ്ഞെടുപ്പില്‍ ഒരു jolt ആയി മാറിയിരുന്നല്ലോ.

ഞായറാഴ്ച കുട്ടിയുടെ അമ്മ അവര്‍ക്ക് നേരെ നടന്ന മര്യാദലംഘനത്തിന്റെ അനുഭവത്തെക്കുറിച്ച് പങ്കുവെച്ചുകൊണ്ട് ഒരു ലേഖനം Yorkshire Evening Post എന്ന ഒരു പ്രാദേശിക പത്രം പ്രസിദ്ധപ്പെടുത്തി. അത്തരം ഒരു സംഭവം നടന്നു എന്ന് ഉറപ്പ് പറഞ്ഞ Leeds General Infirmary എന്ന ആശുപത്രി ഔദ്യോഗികമായ മാപ്പപേക്ഷയും ഇറക്കിയിരുന്നു.

പിന്നീട് തിങ്കളാഴ്ച, ബ്രിട്ടണിലെ തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പ്, ആ കഥ ഇടതുപക്ഷ ചായ്‌വുള്ള tabloid ആയ The Daily Mirror ന്റെ മുഖതാളില്‍ അടിച്ച് വന്നു. അത് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ Conservative Partyയുടെ ആരോഗ്യ നയങ്ങളെ വിമര്‍ശിച്ചു. പിന്നീട് തിങ്കളാഴ്ച ITV ചാനലുമായി നടത്തിയ വളരെ പ്രചരിച്ച ഒരു അഭിമുഖത്തില്‍ ജോണ്‍സണിനെ ആ ഫോട്ടോ കാണിക്കുകയും ചെയ്തു.

ഇതെല്ലാം ന്യായമായും രാഷ്ട്രീയ അതിക്രമത്തിന്റെ സാധാരണമായ ചക്രമായി തോന്നും.

എന്നാല്‍ തിങ്കളാഴ്ച വൈകുന്നേരം സാമൂഹ്യ മാധ്യമ പദ്ധതികളില്‍ ആ കുട്ടിയുടെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താനായി എന്താണ് പ്രത്യക്ഷപ്പെട്ടതെന്ന് മാധ്യമ പ്രവര്‍ത്തകരും ഗവേഷകരും പിന്‍തുടര്‍ന്നു. ആ ആശുപത്രിയിലെ ഒരു നഴ്സാണെന്ന് അവകാശപ്പെടുന്ന ആരോ ഒരാളുടെ ഒരു സന്ദേശം ഫേസ്‌ബുക്കിലും ട്വിറ്ററിലും വ്യാപകമായി പങ്കുവെക്കപ്പെട്ടു. അതില്‍ പറയുന്നത് കുട്ടിയുടെ അമ്മ ആ കഥ ഉണ്ടാക്കി അഭിനയിക്കുകയായിരുന്നു എന്നാണ്.

“വളരെ രസകരം,” ആ സന്ദേശത്തില്‍ പറയുന്നു. “എന്റെ ഒരു നല്ല സുഹൃത്ത് Leeds Hospital ലെ മുതിര്‍ന്ന നഴ്സ് ആണ്.” അതില്‍ തുടര്‍ന്ന് പറയുന്നത് അമ്മ ബോധപൂര്‍വ്വമാണ് കുട്ടിയെ നിലത്ത് കിടത്തിയത് എന്നാണ്.

സ്വകാര്യ അകൌണ്ടുകളിലേയും ഗ്രൂപ്പുകളിലേയും സന്ദേശങ്ങള്‍ ട്രാക്ക് ചെയ്യാനുള്ള സൌകര്യം ഫേസ്‍ബുക്ക് തരാത്തതുകൊണ്ട് ഈ കള്ള അവകാശവാദം എത്രമാത്രം പരന്നു എന്നത് വ്യക്തമല്ല. മിക്ക ആളുകളും സന്ദേശത്തെ സ്ക്രീന്‍ ഷോട്ടായാണ് പോസ്റ്റ് ചെയ്തത്. അതിനേയും പദ തെരയലുവഴി കണ്ടെത്താനും ആവില്ല. ആ സന്ദേശം പങ്കുവെച്ചവരില്‍ പ്രസിദ്ധരായ
Telegraph ലെ കോളമെഴുത്തുകാരനായ Allison Pearson, വിരമിച്ച ക്രിക്കറ്റ് കളിക്കാരനായ Kevin Pietersen ഒക്കെ ഉള്‍പ്പെടുന്നു.

സംശയാസ്പദമായ ഉള്ളടക്കങ്ങള്‍ ഒരു ക്ലിക്കില്‍ എത്രമാത്രം പരക്കുന്നു എന്നതിനെ അടിവരയിടുന്നതാണ് ഈ സംഭവം. തെരഞ്ഞെടുപ്പുകളില്‍ സാമൂഹ്യ മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ചുള്ള വ്യാകുലതകള്‍ അത് വര്‍ദ്ധിപ്പിക്കുന്നു. ബ്രിട്ടീഷ് പ്രചരണ പരിപാടിയുടെ ഈ ചക്രത്തില്‍ ഇന്റര്‍നെറ്റ് അവിഹിതസ്വാധീന കുതന്ത്രം മുഖ്യധാരയിലേക്കെത്തി. രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും തന്നെ അത് ഏറ്റെടുത്തു. പ്രത്യേകിച്ച് യാഥാസ്ഥിക പാര്‍ട്ടിയും ജോണ്‍സണും.

Yorkshire Evening Post ല്‍ അനുഭവം വീണ്ടും തകരുന്നതായിരുന്നു. ആദ്യത്തെ വാര്‍ത്ത എഴുതിയ റിപ്പോര്‍ട്ടര്‍ Daniel Sheridan ശരിയായ പത്രപ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പിന്‍തുടര്‍ന്ന് വിവരത്തിന്റെ സത്യസന്ധത ഉറപ്പാക്കിയിരുന്നു. ആശുപത്രിയുടെ ഒരു പ്രസ്ഥാവന പോലും അദ്ദേഹം വാങ്ങിയിരുന്നു.

തിങ്കളാഴ്ച രാത്രി വാര്‍ത്താമുറിയുടെ ഉത്തരവാദിത്തമുള്ള എഡിറ്റര്‍ James Mitchinson ന് ഈ വാര്‍ത്തയുടെ ആധികാരികതയെ ചോദ്യം ചെയ്തുകൊണ്ടുള്ള വായനക്കാരില്‍ നിന്ന് ധാരാളം സന്ദേശങ്ങള്‍ വരാന്‍ തുടങ്ങി. അവര്‍ ഓന്‍ലൈനില്‍ വായിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. വര്‍ഷങ്ങളായുള്ള വരിക്കാരിയായിരുന്നുവെങ്കിലും താന്‍ പത്രം വായിക്കുന്നത് നിര്‍ത്തി എന്ന് ഒരു സ്ത്രീ അദ്ദേഹത്തിനെഴുതി.

“വിചിത്രമായ ഒരു കാലത്താണ് നാം ജീവിക്കുന്നത്. എന്ത് കാരണത്താലായാലും ആളുകള്‍ സാമൂഹ്യ മാധ്യമ സന്ദേശങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ടിരിക്കുകയാണ്. അവയെ അവര്‍ പ്രാദേശിക വാര്‍ത്താ പത്രത്തെക്കാളേറെ വിശ്വസിക്കുന്നു. അവര്‍ ഒരു ജീവിത കാലം മുഴുവന്‍ വിശ്വസിച്ചിരുന്ന പത്രങ്ങളായിരുന്നു അവ.”

ചൊവ്വാഴ്ച രാത്രിയോടെ “കള്ള വാര്‍ത്തകളാല്‍ വിഢികളക്കപ്പെടരുത്” എന്ന ഒരു തീപിടിച്ച തലക്കെട്ടോടെ ആദ്യ താളില്‍ തന്നെ പത്രം അവരുടെ പ്രതികരണം പ്രസിദ്ധീകരിച്ചു.

— സ്രോതസ്സ് nytimes.com | Adam Satariano | Dec. 10, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ