കോവിഡ്-19 കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ ജപ്പാന്റെ ആരോഗ്യ വ്യവസ്ഥ തകരുന്നു

സര്‍ക്കാരിന്റെ താല്‍പ്പര്യമില്ലായ്മയും പ്രവര്‍ത്തനമില്ലായ്മയും കാരണം ജപ്പാനിലെ അടിയന്തിര ആരോഗ്യ വ്യവസ്ഥ തകരുകയാണ്. കോവിഡ്-19 കേസുകള്‍ രാജ്യത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാലാണത്.

ഉറപ്പായ കേസുകള്‍ ഇപ്പോള്‍ 12,368 ഉം മരണം 321 ഉം ആണ്. സംശയാസ്പദമായ രോഗികളുടെ ടെസ്റ്റുകള്‍ വന്‍തോതില്‍ നിഷേധിക്കുന്നതിനാല്‍ യഥാര്‍ത്ഥ കണക്ക് സംശയാസ്പദമാണ്.

മുന്‍കരുതല്‍ നടപടികളെടുത്തില്ലെങ്കില്‍ നാല് ലക്ഷം ആളുകള്‍ മരിക്കുമെന്ന് ആരോഗ്യ മന്ത്രി മുന്നറീപ്പ് നല്‍കി. ആവശ്യത്തിനുള്ള Intensive Care Unit (ICU) കിടക്കകള്‍ ജപ്പാനിനില്ല. ഒരു ലക്ഷം പേര്‍ക്ക് 5 ICU കിടക്കകളാണവിടെയുള്ളത്. ഇറ്റലിക്ക് 12 ഉം അമേരിക്കക്ക് 35 ഉം ICU കിടക്കകളുണ്ട്. ഇറ്റലിയിലെ പോലെ മരണം കുതിച്ചുയരുമെന്നതിന്റെ വ്യക്തമായ മുന്നറീപ്പാണത്.

ഇത് കൊറോണവൈറസ് ബാധിച്ചവരുടെ കാര്യം മാത്രമല്ല. പക്ഷാഘാതം, ഹൃദ്രോഗം തുടങ്ങിയ മറ്റ് ഗൌരവകരമായ രോഗങ്ങള്‍ ഉള്ള മറ്റ് രോഗികളെ ചികില്‍സിക്കാന്‍ ആശുപത്രികള്‍ വിസമ്മതിക്കുന്നു. പ്രസവം നടത്താന്‍ വേണ്ട സ്ഥലം കണ്ടെത്താന്‍ സ്ത്രീകള്‍ വിഷമിക്കുന്നു. വൈറസിനെ കൈകാര്യം ചെയ്യാന്‍ കഴിവില്ലാത്ത ആശുപത്രികള്‍ പുതിയ ആളുകളിലേക്ക് രോഗം പകരുമോ എന്ന് ഭയക്കുന്നു. ആവശ്യത്തിന് ആശുപത്രിക്കിടക്കകളില്ലാത്തതും ചികില്‍സ നിഷേധിക്കാനുള്ള ഒരു കാരണമാണ്.

മറ്റ് രാജ്യങ്ങളെ പോലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഗൌണുകള്‍, മാസ്കുകള്‍, മുഖ ആവരണങ്ങള്‍ തുടങ്ങിയ സംരക്ഷണ കവചങ്ങള്‍ കുറവാണ്. ഡോക്റ്റര്‍മാരും നഴ്സുമാരും ഉപയോഗിച്ച മാസ്കുകള്‍ വീണ്ടും ഉപയോഗിക്കുകയാണ്. അല്ലെങ്കില്‍ മഴക്കോട്ട് ഉപയോഗിച്ച് ഗൌണുകള്‍ സ്വയം നിര്‍മ്മിക്കുകയും ചെയ്യുന്നു.

മഹാമാരി മറ്റ് രാജ്യങ്ങളില്‍ പടര്‍ന്ന് പിടിച്ചുകൊണ്ടിരുന്ന രണ്ട് മാസത്തോളം Shinzo Abe സര്‍ക്കാര്‍ ഒന്നും ചെയ്യാതെ വെറുതെയിരുന്നു. സാമൂഹ്യ കൊലപാതകം അല്ലാതെ മറ്റൊന്നും ചെയ്യാത്തതിന്റെ കുറ്റം അദ്ദേഹത്തിന്റെ സര്‍ക്കാരിനുണ്ട്. COVID-19 കേസുകളുടെ എണ്ണം ജപ്പാനില്‍ കുറവാണെന്ന് തോന്നിപ്പിക്കാന്‍ വേണ്ടിയും ജീവന്‍ രക്ഷാ നടപടികള്‍ കൂടുതല്‍ വേണ്ട എന്ന് വരുത്താനും ടെസ്റ്റുകള്‍ നിയന്ത്രിതമായ തോതില്‍ നടത്തുന്നത്.

— സ്രോതസ്സ് wsws.org | 24 Apr 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ