Centers for Disease Control and Prevention (CDC) ല്‍ നിന്നുള്ള പുതിയ വിവരം അനുസരിച്ച് അമേരിക്കയില്‍ 62,334 ആരോഗ്യജോലിക്കാര്‍ക്ക് കോവിഡ്-19 പിടിപെടുകയും കുറഞ്ഞത് 291 പേര്‍ മരിക്കുകയും ചെയ്തു. ആറ് ആഴ്ച മുമ്പ് ഏപ്രില്‍ 17 ന് CDC പറഞ്ഞത് ആരോഗ്യജോലിക്കാരില്‍ 9,282 പേര്‍ രോഗികളാകുകയും 27 പേര്‍ മരിക്കുകയും ചെയ്തു എന്നാണ്. ഈ സംഖ്യകള്‍ കുറഞ്ഞ കണക്കെടുപ്പാണ് എന്ന് CDC പറഞ്ഞു. കാരണം രോഗം പിടിപെട്ടിട്ടുള്ളവരില്‍ വെറും 21% പേരുടെ മാത്രമേ തൊഴില്‍ രേഖപ്പെടുത്തിയിട്ടുള്ളു. അതിനൊപ്പം ആരോഗ്യജോലിക്കാരില്‍ ടെസ്റ്റുകള്‍ നടത്തുന്നത് കുറവാണ്. National Nurses United റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ദേശീയമായി നടത്തിയ സര്‍വ്വേയില്‍ വെറും 16% നഴ്സുമാരില്‍ മാത്രമേ ടെസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളു.
രാജ്യത്തെ മരണ നിരക്ക് ഉയരുന്നത് തുടരുന്നതോടൊപ്പം ആരോഗ്യജോലിക്കാരുടെ ആവശ്യകതയും ഉയരുകയാണ്. എന്നാല്‍ അപ്പോഴും 15 ലക്ഷം ആരോഗ്യജോലിക്കാര്‍ക്ക് മാര്‍ച്ചിലും ഏപ്രിലിലും ആയി അവരുടെ തൊഴില്‍ നഷ്ടപ്പെട്ടു. അതില്‍ കൂടുതല്‍ പേരും ദന്തല്‍ ആശുപത്രികളിലും അതുപോലുള്ള ചെറിയ outpatient ചികില്‍സകളില്‍ ജോലി ചെയ്തിരുന്നവരാണ്. കോവിഡ്-19 രോഗികള്‍ അമിതമായി എത്തിയ ചില ആശുപത്രികളിലും വലിയ പിരിച്ചുവിടല്‍ നടന്നു.
അതേ സമയത്ത് $7200 കോടി ഡോളര്‍ ആശുപത്രി സംഘങ്ങള്‍ക്ക് രണ്ടുപാര്‍ട്ടികളും ചേര്‍ന്നുണ്ടാക്കിയ CARES Act ന്റെ ഭാഗമായി Department of Health and Human Services കൊടുത്തു. ($10000 കോടി ഡോളര്‍ ഇനിയും കൊടുക്കാന്‍ പോകുകയാണ്). അതിസമ്പന്നമായ ചില സ്ഥാപനങ്ങള്‍ക്കാണത് കൂടുതലും കൊടുക്കുന്നത്. പ്രധാനമായും Medicaid കിട്ടുന്ന രോഗികളെ ചികില്‍സിക്കുന്ന ദരിദ്ര ആശുപത്രികളേക്കാള്‍ ഇരട്ടി തുക സ്വകാര്യ ഇന്‍ഷുറസ് മൂലം വരുമാനം കിട്ടുന്ന ആശുപത്രികള്‍ക്ക് CARES Act പ്രകാരം കിട്ടി എന്ന് Kaiser Family Foundation നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തി.
— സ്രോതസ്സ് wsws.org | 28 May 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.