NBC News ല്‍ വന്ന Common Sense Media ന്റെ റിപ്പോര്‍ട്ട് പ്രകാരം 8 – 12 പ്രായമുള്ള കുട്ടികള്‍ പ്രതിദിനം ഏകദേശം 5 മണിക്കൂറും കൌമാരക്കാര്‍ പ്രതിദിനം 7.5 മണിക്കൂറുകളുമാണ് സ്ക്രീനുകള്‍ക്ക് മുമ്പില്‍ ചിലവാക്കുന്നത്. കുട്ടികളുടെ ഡിജിറ്റല്‍ സ്വഭാവങ്ങളും സ്കൂളുകളിലേയും വീടുകളിലേയും പരിപാടികളുടെ തോതും പഠിച്ചതില്‍ നിന്നാണ് ഈ വിവരങ്ങള്‍ കണ്ടെത്തിയത്.
കുട്ടികള്‍ സ്കൂളിലേക്കുള്ള ഗൃഹപാഠത്തിന് വേണ്ടി സ്ക്രീന്‍ ഉപയോഗിക്കുന്നതിനെ ഇവിടെ കണക്കാക്കിയിട്ടില്ല. സ്മാര്‍ട്ട്ബോര്‍ഡുകളും സ്ക്രൂള്‍ കമ്പ്യൂട്ടറുകളും മിക്ക ക്ലാസുകളുടേയും ഭാഗമാണല്ലോ.
ക്യാനഡയിലെ Université de Montréal ഗവേഷകര്‍ ശാസ്ത്ര ജേണലായ Pediatric Research ല്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ വളരെ ചെറിയ കുട്ടിക്കാലത്ത് സ്ക്രീനുമായി ഏറ്റവും കൂടുതല്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന കുട്ടികള്‍ കൌമാരക്കാരാകുമ്പോഴേക്കും വൈകാരിക, മനശാസ്ത്രപരമായ, ശാരീരികമായ ആരോഗ്യപ്രശ്നങ്ങളുള്ളവരായി മാറുന്നതായി തെളിയിച്ചു.
ആ കുട്ടികള്‍ 12 ഓ 13 ഓ വയസ് പ്രായമാകുമ്പോഴേക്കും വിഷാദരോഗികളാകാനോ ഗുണ്ടായിസത്തിന്റെ ഇരകളാകാനോ അക്രമാസക്തരാകാനോ, കുറവ് interpersonal skills ഉള്ളവരോ അനാരോഗ്യകരമായ ആഹാരശീലങ്ങളുള്ളവരോ പൊണ്ണത്തടിയുള്ളവരോ ആകാനുള്ള സാദ്ധ്യതയുണ്ട് എന്ന് ഗവേഷകര്‍ പറയുന്നു.
പുറത്തുള്ള ലോകവുമായി ഇടപടുന്നതിന് പകരം സ്ക്രീനുകളില്‍ കൂടുതല്‍ സമയം നോക്കിയിരിക്കുന്നത് വഴി വളരെ ചെറിയ കുട്ടികള്‍ക്ക് അവരുടെ തലച്ചോറിന്റെ വികാസത്തിലെ വളരെ പ്രധാപ്പെട്ട വശങ്ങള്‍ നഷ്ടപ്പെടുന്നു എന്നാണ് ആ കണ്ടെത്തലുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
ന്യൂറല്‍ നെറ്റ്‌വര്‍ക്കുകള്‍ അതിവേഗം വികസിക്കുന്ന വളരെ ചെറുപ്പത്തിലെ തലച്ചോറിന്റെ വികാസത്തിന് കുട്ടികളുടെ ഭാവിയിലെ തലച്ചോറിന്റെ വികാസത്തിലെ പ്രാധാന്യത്തെക്കുറിച്ച് ശാസ്ത്രജ്ഞര്‍ക്ക് വളരെ മുമ്പേ അറിയാവുന്ന കാര്യമാണ്. കൂടുതല്‍ സ്ക്രീന്‍ സമയം കുട്ടികളെ മറ്റുള്ളവരില്‍ നിന്ന് അകറ്റുന്നു, ബുദ്ധിശക്തി, സാമൂഹികവും, വൈകാരികവും, ശാരീരികവും ആയ ശേഷികള്‍ വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തികളില്‍ നിന്ന് മാറ്റിനിര്‍ത്തും.
ഒരു സ്ക്രീന്‍ കാണുന്നത് — അത് ടിവി ആകാം, സ്മാര്‍ട്ട് ഫോണാകാം, ടാബ്‌ലറ്റാകാം — കുട്ടികളെ കൂടുതല്‍ ഉദാസീനനാകാനായി പ്രോത്സാഹിപ്പിക്കുന്നു. അതുപോലെ അത് കാണുമ്പോള്‍ ആഹാരം കഴിക്കുകയാണെങ്കില്‍ ആഹാരത്തെക്കുറിച്ച് കുറവ് ശ്രദ്ധയുള്ളതാകാനും പ്രോത്സാഹിപ്പിക്കുന്നു.
ടിവികളും ടാബ്ലറ്റുകളും തമ്മില്‍ പ്രധാനപ്പെട്ട ചില വ്യത്യാസങ്ങളുണ്ട്. ടാബ്ലറ്റുകള്‍ കൊണ്ടുനടക്കാവുന്നതാണ്. എന്നാല്‍ വലിയ ടിവികള്‍ കൊണ്ടുനടക്കാന്‍ പറ്റില്ല. അതുകൊണ്ട് നിങ്ങള്‍ ഒരു സിനിമ സ്മാര്‍ട്ട് ഫോണില്‍ കാണുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു മുറിയില്‍ തന്നെ ടിവിക്കടുത്ത് ഇരിക്കേണ്ട കാര്യമില്ല. വേറൊരു രീതിയില്‍ പറഞ്ഞാല്‍ കുട്ടികള്‍ കൂടുതല്‍ സമയം സ്ക്രീനില്‍ നോക്കിയിരിക്കും.
— സ്രോതസ്സ് marketwatch.com | Oct 28, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.