സമകാലിക വാര്‍ത്തകള്‍ – ജൂലൈ 2020

സംസ്ഥാനങ്ങള്‍ക്ക് ജി.എസ്.ടി. കുടിശ്ശിക നല്‍കാന്‍ കേന്ദ്രത്തിന് കഴിയില്ലെന്ന് ധനകാര്യ സെക്രട്ടറി
ന്യൂഡല്‍ഹി: നിലവിലെ വരുമാനം പങ്കിടല്‍ സൂത്രവാക്യം അനുസരിച്ച് സംസ്ഥാനങ്ങളുടെ ജി.എസ്.ടി. കുടിശ്ശിക നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ലെന്ന് ധനകാര്യ സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെ. ധനസംബന്ധമായ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഒരു പരിധിക്ക് താഴെയായാണ് വരുമാന ശേഖരണമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ഫോര്‍മുല പുനര്‍നിര്‍ണയിക്കാന്‍ ജി.എസ്.ടി. നിയമത്തില്‍ വ്യവസ്ഥയുണ്ടെന്ന് അജയ് ഭൂഷണ്‍ പാണ്ഡെ ഇതിന് മറുപടി നല്‍കി.

29-07-2020

ഒരു അഭിപ്രായം ഇടൂ