Tabaarak എന്ന 11-വയസുകാരന്‍ കുട്ടി മൂന്ന് ചാടുള്ള സൈക്കിളില്‍ 9 ദിവസം എടുത്ത് തന്റെ മാതാപിതാക്കളെ ഉത്തര്‍പ്രദേശിലെ വാരണസിയില്‍ നിന്ന് ബീഹാറിലെ സ്വന്തം ഗ്രാമമായ Arariaയിലേക്ക് ലോക്ക്ഡൌണില്‍ 600 കിലോമീറ്റര്‍ സൈക്കിള്‍ ചവുട്ടി. പ്രധാനമന്ത്രിയുടെ ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന തലക്കെട്ടോടെ അതിന്റെ വീഡിയോ പ്രചരിച്ചു. taking a dig at

Israfil and Tabaarak at the quarantine centre and Sogra at home. Photos: Tanzil Asif
ആറ് കുട്ടികളിലെ അഞ്ചാമത്തേതാണ് Tabaarak. അവന്റെ മുതിര്‍ന്ന സഹോദരന്‍ ചെന്നെയില്‍ കുടുങ്ങിയിരിക്കുകയാണ്. അവന് മൂന്ന് സഹോദരിമാരുണ്ട്. അതിലൊരാളുടെ വിവാഹം കഴിഞ്ഞു. കുടുംബത്തിന് സ്വന്തമായി ഭൂമിയില്ല. Arariaയുടെ Jokihat ബ്ലോക്കില്‍ മറ്റൊരാളുടെ ഭൂമിയിലെ ഒരു കുടിലിലാണ് ഈ കുടുംബം താമസിക്കുന്നത്. നെല്ല് കൊയ്യുന്നതിനിടയില്‍ സംഭവിച്ച ഒരു അപകടത്തില്‍ അവന്റെ അമ്മ Sogra യുടെ കണ്ണിന്റെ കാഴ്ച പോയി. അവന്റെ അച്ഛന്‍ Israfil വാരണാസിയിലെ ഒരു മാര്‍ബിള്‍ കടയില്‍ കഴിഞ്ഞ 20 വര്‍ഷങ്ങളായി ജോലി ചെയ്തുവരികയായിരുന്നു. അവിടെയുണ്ടായ ഒരു അപകടത്തില്‍ അയാളുടെ കാലിന് പൊട്ടലുണ്ടായി.
“ജോലിയുടെ നാലാം ദിവസം ഒരു കല്ല് എന്റെ കാലില്‍ വീണു. കടയുടമസ്ഥന്‍ എനിക്ക് ചികില്‍സ നല്‍കി. എന്റെ ഭാര്യയും മകനും ലോക്ഡൌണിന് മുമ്പ് എന്നെ കാണാനെത്തി. ഞങ്ങളുടെ ആഹാരം തീര്‍ന്നുപോയി. എനിക്കൊരു മുച്ചക്ര വണ്ടിയുണ്ടായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ യാത്ര തുടങ്ങി, ഇവിടെ (വാരണാസി) നിന്നാല്‍ മരിച്ചു പോകും എന്ന തോന്നലുകാരണം. എന്നാല്‍ ദൈവവും, വഴിയില്‍ കണ്ട മനുഷ്യരും ഞങ്ങളെ സഹായിച്ചു. അങ്ങനെ സുരക്ഷിതരായി ഞങ്ങള്‍ വീട്ടിലെത്തി,” 55-വയസുള്ള Israfil പറയുന്നു.
പെട്ടെന്ന് പ്രഖ്യാപിച്ച ലോക്ഡൌണിന്റെ ആദ്യ ദിവസങ്ങളില്‍ മറ്റ് വഴികളില്ലാത്തതിനാല്‍ കാല്‍നടയായും സൈക്കിളിലും ജോലി ചെയ്തിരുന്ന നഗരങ്ങളില്‍ നിന്ന് സ്വന്തം നാട്ടിലേക്ക് പോയ കുടിയേറ്റക്കാര്‍ കടുത്ത ക്ഷീണത്താലും പട്ടിണിയാലും കഷ്ടപ്പെടുകയാണ്.
— സ്രോതസ്സ് thewire.in | 25/May/2020
നമ്മുടെ നാട്ടിലും സ്ഥിതി വ്യത്യസ്ഥമല്ല. ഒരു വണ്ടി ഡ്രൈവര്‍ ആത്മഹത്യ ചെയ്തത് ഉദാഹരണം.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.