പുതിയ കൊറോണ വൈറസ് ലോകം മൊത്തം രോഗവും, മരണവും, ദുരന്തവും പടർത്തുന്നു. അതിന്റെ ദോഷത്തിൽ നിന്ന് ഒരു സാമ്പത്തിക വിഭാഗവും ഒഴുവാകപ്പെട്ടിട്ടില്ല. എന്നിട്ടും ആഗോള മഹാമാരി ദുരന്തത്തിന് ഇടക്ക് ഒരു വ്യവസായം അതിജീവിക്കുന്നു എന്ന് മാത്രമല്ല, അത് നല്ല ലാഭം നേടുകയും ചെയ്യുന്നു.
“മരുന്ന് കമ്പനികൾ കോവിഡ്-19 നെ ജീവിതത്തിലൊരിക്കലുണ്ടാകുന്ന ബിസിനസ് അവസരമായാണ് കാണുന്നത്. ലോകത്തിന് മരുന്നുകളുടെ ആവശ്യമുണ്ട് എന്നത് തീർച്ചയാണ്. പ്രത്യേകിച്ച് പുതിയ കൊറോണ പകർച്ചവ്യാധിക്ക് നമുക്ക് ചികൽസ വേണം വാക്സിൻ വേണം ടെസ്റ്റുകൾ വേണം. ഡസൻ കണക്കിന് കമ്പനികൾ അതിന് വേണ്ടി മൽസരിക്കുകയാണ്,” എന്ന് “Pharma: Greed, Lies, and the Poisoning of America” എന്ന പുസ്കമെഴുതിയ Gerald Posner പറയുന്നു.
“അവരെല്ലാം ഈ മൽസരത്തിലുണ്ട്. വിൽപ്പനയുടേയും ലാഭത്തിന്റേയും കാര്യത്തിൽ വ്യവസായത്തിന് ഒരു blockbuster സാദ്ധ്യതയാണ്,” ഈ ആഗോള പ്രതിസന്ധി. “മഹാമാരി ഏറ്റവും മോശമാകുന്നതിനനുസരിച്ച് കൂടുതൽ ലാഭം കിട്ടും,” അദ്ദേഹം കൂട്ടിച്ചേർത്തു.
മരുന്നുകളിൽ നിന്ന് പണമുണ്ടാക്കുക എന്നത് അമേരിക്കയിൽ ഇപ്പോൾ തന്നെ സവിശേഷമായി വലുതാണ്. മറ്റ് രാജ്യങ്ങളിലെ പോലെ അതിൽ അടിസ്ഥാനപരമായ വില നിയന്ത്രണങ്ങൾ ഇല്ല. മറ്റ് രാജ്യങ്ങളിലൊരിടത്തും ഇല്ലാത്ത വിധം അത് തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് വില നിശ്ചയിക്കുന്നതിൽ മരുന്ന് കമ്പനികൾക്ക് കൂടുതൽ സ്വാതന്ത്ര്യം കൊടുക്കുന്നു. കഴിഞ്ഞ ആഴ്ച പാസാക്കിയ $830 കോടി ഡോളറിന്റെ കൊറോണ വൈറസ് പാക്കേജിൽ മഹാമാരിയിൽ നിന്ന് തങ്ങളുടെ ലാഭം ഏറ്റവും കൂടുതലാക്കാനായി വ്യവസായത്തിന്റെ സ്വാധീനിക്കലുകാർ കയറ്റിയ ഭാഷ കാരണം ഇപ്പോഴത്തെ പ്രതിസന്ധിയിൽ മരുന്ന് കമ്പനികൾ സാധാരണയിൽ നിന്ന് കൂടുതൽ leeway ആണ്.
മരുന്ന് കമ്പനികൾ സർക്കാർ ഫണ്ട് ഉപയോഗിച്ച് വികസിപ്പിച്ച പുതിയ കൊറോണ വൈറസിന്റെ വാക്സിനുകളിൽ നിന്നും ചികിൽസകളിൽ നിന്നും എത്രമാത്രം കൊയ്തെടുക്കാമെന്നത് പരിമിതപ്പെടുത്തുന്നത് ഫെഡറൽ സർക്കാർ ഉറപ്പാക്കാനായി തുടക്കത്തിൽ ചില ജനപ്രതിനിധികൾ ശ്രമിച്ചു. “അമേരിക്കയിലെ നികുതിദായകരുടെ പണം കൊണ്ട് വികസിപ്പിക്കുന്ന ഏത് വാക്സിനും ചികിൽസയും ലഭ്യമാക്കുകയും, താങ്ങാനാവുന്നതാക്കുകയും വേണമെന്ന്,” അദ്ദേഹം ഉറപ്പാക്കണം എന്ന് അപേക്ഷിച്ചുകൊണ്ട് ഫെബ്രുവരിയിൽ Rep. Jan Schakowsky, D-Ill. ഉം മറ്റ് House അംഗങ്ങളും ട്രമ്പിന് എഴുതി. “മരുന്ന് കോർപ്പറേറ്റുകൾക്ക് വില നിശ്ചയിക്കാനും വിതരണം തീരുമാനിക്കാനും ആരോഗ്യ മുൻഗണനക്ക് പകരം ലാഭമുണ്ടാക്കാനുള്ള താൽപ്പര്യം ഉണ്ടാകാനും,” അധികാരം കൊടുത്താൽ ആ ലക്ഷ്യം നേടാനാവില്ല എന്നും അവർ കൂട്ടിച്ചേർത്തു.
കൊറോണ വൈറസ് ധനസഹായത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ Health and Human Services Secretary ആയ Alex Azar ന് എഴുതാൻ മാർച്ച് 2 ന് Schakowsky വീണ്ടും ശ്രമിച്ചു. “വിലയെക്കുറിച്ചോ ലഭ്യതയെക്കുറിച്ചോ ഒരു വ്യവസ്ഥയും പറയാതെ പ്രത്യേകമായ ഒരു ലൈസൻസ് വഴി കമ്പനിയെ അവർക്കിഷ്ടപ്പെട്ട വിലയിടുന്നതിന് അനുവദിച്ചുകൊണ്ട് വാക്സിൻ ഉത്പാദിപ്പിക്കാനും വിൽക്കാനുമുള്ള അവകാശം അതിന് ശേഷം മരുന്ന് കമ്പനികൾക്ക് കൈമാറുന്നത് വാക്സിൻ വികസിപ്പിക്കാൻ ധനസഹായം ചെയ്ത അതേ പൊതുജനത്തിന് വിൽത്തുന്നത് സമ്മതിക്കാനാവില്ല.”
എന്നാൽ നിയമത്തിലെക്ക് ലാഭമുണ്ടാക്കാനുള്ള വ്യവസായത്തിന്റെ ശേഷിയെ നിയന്ത്രിക്കുന്ന ഭാഷ കൂട്ടിച്ചേർക്കുന്നത് മിക്ക റിപ്പബ്ലിക്കൻകാരും എതിർത്തു. അത് ഗവേഷണത്തേയും കണ്ടുപിടുത്തത്തേയും അടിച്ചമര്‍ത്തും എന്നാണ് അവരുടെ വാദം. Schakowsky ന്റെ വ്യാകുലതകൾ തനിക്കും ഉണ്ടെന്ന് ട്രമ്പ് സർക്കാരിന്റെ ഭാഗമാകുന്നതിന് മുമ്പ് വമ്പൻ മരുന്ന് കമ്പനിയായ Eli Lilly ക്ക് വേണ്ടി അമേരിക്കയിൽ സ്വാധീനപ്പണി ചെയ്തിരുന്നവരിൽ മുൻനിരയിലുണ്ടായിരുന്നുവെങ്കിലും Azar ഉറപ്പ് നൽകി. നികുതിദായകരുടെ പണം കൊണ്ട് നിർമ്മിച്ച വാക്സിനുകൾക്കും മരുന്നുകൾക്കും അമിതമായ വില ഉറപ്പാക്കാനുള്ള മരുന്ന കമ്പനികളുടെ ശേഷിയെ സംരക്ഷിക്കുന്ന രീതിയിൽ നിയമം വന്നു.
അവസാനത്തെ സഹായ പാക്കേജിൽ മരുന്ന് കമ്പനികളുടെ ബൗദ്ധിക കുത്തകാവകാശത്തെ പരിമിതപ്പെടുത്താനുള്ള ഭാഷ ഒഴുവാക്കി എന്ന് മാത്രമല്ല, മുമ്പത്തെ ഒരു കരടിലുണ്ടായിരുന്ന, പൊതു ഫണ്ടുപയോഗിച്ച് വികസിപ്പിച്ച ചികിൽസയോ വാക്സിനോ ഉയർന്ന വിലയാണെന്ന് വ്യാകുലതയുണ്ടെങ്കിൽ ഫെഡറൽ സർക്കാരിന് നടപടിയെടുക്കാനനുവദിക്കുന്ന ഭാഷ നീക്കം ചെയ്യുകയും ചെയ്തു.
പൊതുജനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് ലാഭമുണ്ടാക്കുന്നത് മരുന്ന വ്യവസായത്തിലെ ഒരു സാധാരണ കാര്യമാണ്. 1930കൾക്ക് ശേഷം $90000 കോടി ഡോളർ ആണ് National Institutes of Health മരുന്ന് ഗവേഷണത്തിനായി ചിലവാക്കിയത്. മരുന്ന് കമ്പനികൾ അത് ബ്രാന്റ് പേരുകളിലായി ഉത്പാദിപ്പിച്ച് പേറ്റെന്റെടുത്തു. Food and Drug Administration അംഗീകാരം കൊടുത്ത 2010 – 2016 കാലത്തെ എല്ലാ മരുന്നുകളും NIHയിലൂടെ കൊടുത്ത ജനങ്ങളുടെ നികുതി പണം കൊണ്ട് നടത്തിയ ഗവേഷണങ്ങളിൽ നിന്ന് വന്നതാണ് എന്ന് Patients for Affordable Drugs എന്ന സംഘടന പറയുന്നു. ഈ ഗവേഷണത്തിനായി നികുതിദായകർ $10000 കോടിയിലധികം പണം ചിലവാക്കി.
കുറച്ച് സർക്കാർ ധനസഹായത്തോടെ വികസിപ്പിച്ചതും സ്വകാര്യ കമ്പനികൾക്ക് വലിയ നേട്ടം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്ത മരുന്നുകളിൽ HIV മരുന്ന്, AZT, ക്യാൻസർ ചികിൽസക്കുള്ള Kymriah ഉം ഉണ്ട്. Novartis അത് വിൽക്കുന്നത് $475,000 ഡോളറിനാണ്.
പൊതുജന ഫണ്ടിങ്ങ് ഉപയോഗിച്ച് നിർമ്മിച്ച മരുന്നുകളിൽ നിന്ന് സ്വകാര്യ കമ്പനികൾ വമ്പൻ ലാഭം ഉണ്ടാക്കുന്നതിന്റെ മറ്റൊരു ഉദാഹരണം “Pharma,” എന്ന തന്റെ പുസ്തകത്തിൽ Posner പറയുന്നു. National Institutes of Health ന്റെ ഫണ്ടുകൊണ്ട് നടത്തിയ പ്രധാനപ്പെട്ട ഗവേഷണത്തിൽ നിന്ന് വന്നതാണ് hepatitis C ചികിൽസക്കുള്ള വൈറസ് വിരുദ്ധ മരുന്നായ sofosbuvir. ആ മരുന്നിന്റെ ഉടമസ്ഥർ Gilead Sciences ആണ്. അവർ അതിന് ഒരെണ്ണത്തിന് $1,000 ഡോളർ ആണ് ഈടാക്കുന്നത്. മിക്ക hepatitis C രോഗികൾക്കും അത് താങ്ങാനാകില്ല. ആ മരുന്ന് കമ്പോളത്തിലെത്തി മൂന്ന് വർഷം കൊണ്ട് $4400 കോടി ഡോളറാണ് Gilead നേടിയത്.
“ഈ മരുന്നുകളുടെ ലാഭത്തിൽ നിന്ന് കുറച്ച് ഭാഗം NIH ലെ പൊതു ഗവേഷണത്തിന് കൊടുക്കുന്നത് നല്ലതല്ലേ?” Posner ചോദിക്കുന്നു.
പകരം, മരുന്ന് കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥർക്ക് വമ്പൻ ബോണസ് കൊടുക്കാനും ഉപഭോക്താക്കളുടെയിടയിൽ മരുന്നിന്റെ അക്രമാസക്തമായ പ്രചരണത്തിനുമാണ് ആ ലാഭം ഉപയോഗിച്ചത്. മരുന്ന് വിഭാഗത്തിന്റെ ലാഭം കൂട്ടാനുള്ള പ്രവർത്തികൾക്കും അത് ഉപയോഗിച്ചു. അമേരിക്കയിലെ ചികിൽസാ ലാഭത്തിന്റെ 63% ഉം മരുന്ന് കമ്പനികൾ ആണ് ഉണ്ടാക്കുന്നത് എന്ന് Axios നടത്തിയ കണക്കൂട്ടലിൽ കണ്ടെത്തി. സർക്കാരിലെ അവരുടെ സ്വാധീനിക്കൽ ശ്രമത്തിന്റെ വിജയത്തിന്റെ ഭാഗം കൂടിയാണത്. 2019 ൽ $29.5 കോടി ഡോളർ സർക്കാരിനെ സ്വാധീനിക്കാനായി മരുന്ന് വ്യവസായം ചിലവാക്കി. അമേരിക്കയിലെ മറ്റ് ഏത് വിഭാഗവും ചിലവാക്കിയതിനേക്കാൾ കൂടുതലാണത്. തൊട്ടടുത്ത് ചിലവാക്കിയ ഇലക്ട്രോണിക്സ്, നിർമ്മാണ, യന്ത്രസാമഗ്രി വിഭാഗത്തേക്കാൾ ഇരട്ടി ആയിരുന്നു അത്. അതുപോലെ എണ്ണ പ്രകൃതിവാതക വിഭാഗം ചിലവാക്കിയതിനേക്കാളും ഇരട്ടി ആയിരുന്നു അത്. ഡമോക്രാറ്റ്, റിപ്പബ്ലിക്കൻ ആയ രണ്ട് പക്ഷത്തേയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഈ വിഭാഗം lavishly പണം ഒഴുക്കി. ആരോഗ്യ സംരക്ഷണ, മരുന്ന് വ്യവസായ വിഭാഗത്തിൽ നിന്ന് ഫണ്ട് കിട്ടിയവരിൽ ജോ ബൈഡൻ ആണ് ഡമോക്രാറ്റ് പക്ഷത്ത് മുൻനിരയിൽ.
ഇപ്പോഴത്തെ മഹാമാരിയിൽ വമ്പൻ മരുന്നിന്റെ ചിലവാക്കൽ അവരെ നല്ലത് പോലെ നോക്കി. ഇപ്പോഴത്തെ മഹാമാരിയിൽ വമ്പൻ മരുന്നിന്റെ ചിലവാക്കൽ അവരെ നല്ലത് പോലെ നോക്കി. ട്രമ്പ് സർക്കാരിന്റെ വലുതാകുന്ന പ്രശ്നത്തിന്റെ ഫലമായി ഓഹരി കമ്പോളം തകർന്നപ്പോഴും വാക്സിനും മറ്റ് പുതിയ SARS-CoV-2 വൈറസുമായി ബന്ധപ്പെട്ട മറ്റ് ഉൽപ്പന്നങ്ങളും നിർമ്മിക്കുന്ന 20 ൽ അധികം കമ്പനികളിൽ കൂടുതലും രക്ഷപെട്ടു. രണ്ടാഴ്ച മുമ്പ് കൊറോണവൈറസ് വാക്സിന് വേണ്ടി ഒരു clinical trial ന് വേണ്ടി പങ്കാളികളെ എടുത്തുകൊണ്ടിരിക്കുന്ന ജൈവ സാങ്കേതികവിദ്യ കമ്പനിയായ Moderna യുടെ ഓഹരി വില കുതിച്ചുയർന്നു.
വ്യാഴാഴ്ച, ഓഹരി കമ്പോളത്തിൽ പൊതുവായ നാശം ഉണ്ടായപ്പോൾ Eli Lilly ന്റെ ഓഹരി വില കുതിച്ചുയർന്നു. പുതിയ കൊറോണ വൈറസ് ചികിൽസയിൽ തങ്ങളും ഉണ്ടെന്ന് കമ്പനി പ്രഖ്യാപിച്ചപ്പോഴാണ് ഇത്. സാദ്ധ്യതയുള്ള ചികിൽസക്ക് വേണ്ടി പ്രവർത്തിക്കുന്ന Gilead Sciences നും thriving. അവരുടെ എബോള ചികിൽസിക്കാനുള്ള വൈറസ് വിരുദ്ധ മരുന്ന് remdesivir കോവിഡ്-19 രോഗികൾക്ക് കൊടുക്കുന്നു എന്ന എന്ന വാർത്ത വന്നതിന് ശേഷം Gilead ന്റെ ഓഹരികൾ ഉയർന്ന് നിൽക്കുകയാണ്. കൊറോണ ബാധിച്ച ക്രൂയിസ് കപ്പലിലെ കുറച്ച് എണ്ണം യാത്രക്കാർക്ക് ആ മരുന്ന് കൊടുത്ത ശേഷം നല്ല ഫലം ഉണ്ടായി എന്ന് ഇന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തതിന് ശേഷം വില വീണ്ടും വർദ്ധിച്ചു.
മഹാമാരിയുമായി ബന്ധപ്പെട്ട ശ്രമങ്ങൾക്ക് വേണ്ടി Department of Health and Human Services ൽ നിന്ന് ധനസഹായം കിട്ടുന്നുണ്ടെന്ന് Johnson & Johnson, DiaSorin Molecular, QIAGEN ഉൾപ്പടെയുള്ള ധാരാളം കമ്പനികൾ വ്യക്തമാക്കി. എന്നാൽ Eli Lilly ക്കും Gilead Sciences നും വൈറസുമായി ബന്ധപ്പെട്ട ജോലികൾക്ക് സർക്കാർ പണം കിട്ടുന്നുണ്ടോ എന്നത് വ്യക്തമല്ല. ഗ്രാന്റ് സ്വീകർത്താക്കളുടെ പട്ടിക ഇതുവരെ HHS പ്രസിദ്ധപ്പെടുത്തിയിട്ടില്ല. Reuters പറയുന്നതനുസരിച്ച്, കൊറോണ വൈറസ് ചർച്ചകൾ രഹസ്യമാക്കി വെക്കാനും security clearances ഇല്ലാത്ത ജോലിക്കാരെ അത്തരം ചർച്ചകളിൽ നിന്ന് മാറ്റി നിർത്താനും ട്രമ്പ് സർക്കാർ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Eli Lilly ന്റേയും Gilead ന്റേയും മുൻനിര സ്വാധീനിക്കലുകാർ ഇപ്പോൾ White House Coronavirus Task Force ൽ ജോലി ചെയ്യുകയാണ്. Eli Lilly യുടെ അമേരിക്കയിലെ പ്രവർത്തനങ്ങളുടെ തലവനായി Azar സേവനമനുഷ്ടിക്കുകയും അവർക്കായി സ്വാധീനിക്കുകയും ചെയ്യുന്നു. അതേ സമയത്ത് മുമ്പ് Gilead Sciences ന്റെ മുൻനിര സ്വാധീനിക്കലുകാരനായ Joe Grogan ഇപ്പോൾ Domestic Policy Council ന്റെ ഡയറക്റ്ററാണ്.
— സ്രോതസ്സ് theintercept.com | Sharon Lerner | Mar 14 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.