
എന്തുകൊണ്ട് വിക്കിലീക്സ് തുടങ്ങി എന്ന് പത്ത് വര്‍ഷം മുമ്പ് ഞാന്‍ ജൂലിയന്‍ അസാഞ്ജിനെ ആദ്യമായി കാണുമ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം മറുപടി പറഞ്ഞു, “സുതാര്യത, ഉത്തരവാദിത്തം ഇവ ധാര്‍മ്മിക പ്രശ്നങ്ങളാണ്. അവയാകണം പൊതുജീവിതത്തിന്റേയും മാധ്യമപ്രവര്‍ത്തനത്തിന്റേയും അടിസ്ഥാനം.”
ഒരു പ്രസാധകനോ എഡിറ്ററോ ധാര്‍മ്മികതയെ ഈ രീതിയില്‍ ഉന്നയിക്കുന്നതായി കേട്ടിട്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ ജനങ്ങളുടെ ഏജന്റുമാരാണ്, അധികാരികളുടേതല്ല എന്ന് അസാഞ്ജ് വിശ്വസിക്കുന്നു. നമ്മുടെ പേരില്‍ പ്രവര്‍ത്തിക്കുന്നു എന്ന് അവകാശപ്പെടുന്നവരുടെ ഇരുണ്ട രഹസ്യങ്ങള്‍ ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമുണ്ട്.
അധികാരികള്‍ നമ്മളോട് കള്ളം പറഞ്ഞാല്‍ നമുക്കതറിയാനുള്ള അവകാശമുണ്ട്. സ്വകാര്യമായി അവര്‍ ഒരു കാര്യം പറയുകയും പൊതുവായി അവര്‍ വിപരീതകാര്യം ചെയ്യുകയും ചെയ്താല്‍ അത് നമുക്ക് അറിയാനുള്ള അവകാശമുണ്ട്. നമുക്കെതിരെ അവര്‍ ഗൂഢാലോചന നടത്തുകയും, ബുഷും, ബ്ലയറും ഇറാഖിന്റെ കാര്യത്തില്‍ അങ്ങനെ ചെയ്തിട്ടുണ്ട്, പിന്നെ ഡമോക്രാറ്റുകളാണെന്ന് ഭാവിക്കുകയും ചെയ്താല്‍ നമുക്ക് അത് അറിയാനുള്ള അവകാശമുണ്ട്.
ലോകത്തെ കൂടുതല്‍ യുദ്ധങ്ങളിലേക്ക് തള്ളിവിടുന്ന അധികാരികളെ ഭീഷണിപ്പെടുത്തിയത് ലക്ഷ്യത്തിന്റെ ഈ ധാര്‍മ്മികതയാണ്. ട്രമ്പിന്റെ ഫാസിസ്റ്റ് അമേരിക്കയില്‍ ജൂലിയനെ ജീവനോടെ കുഴിച്ച് മൂടാന്‍ അവര്‍ ആഗ്രഹിക്കുന്നു.
2008 ല്‍ അതീവ രഹസ്യ US State Department റിപ്പോര്‍ട്ടില്‍ അമേരിക്ക അവരുടെ ഈ പുതിയ ധാര്‍മ്മിക ഭീഷണിയെ എങ്ങനെയാണ് നേരിടുന്നതെന്ന് വിശദമായി വിവരിക്കുന്നു. ജൂലിയന്‍ അസാഞ്ജിന് എതിരെ രഹസ്യമായി നിര്‍ദ്ദേശം കൊടുത്ത് ചെയ്യുന്ന വ്യക്തിഹത്യയെ “തുറന്ന് കാട്ടി ക്രിമിനല്‍ കുറ്റവിചാരണ”യിലേക്ക് എത്തിക്കുക.
നിശബ്ദരാക്കാനും വിക്കിലീക്സിനേയും അതിന്റെ സ്ഥാപകനേയും കുറ്റവാളികളാക്കുകയും ആയിരുന്നു ലക്ഷ്യം. ഒറ്റ ഒരു മനുഷ്യനും വളരെ അടിസ്ഥാന തത്വമായ അഭിപ്രായ സ്വാതന്ത്ര്യം, ചിന്തിക്കാനുള്ള സ്വാതന്ത്ര്യം, ജനാധിപത്യം എന്ന ആശയങ്ങള്‍ക്കും നേരെയുള്ള വരാന്‍ പോകുന്ന യുദ്ധമാണ് താളോട് താള് വ്യക്തമാക്കിയത്.
സാമ്രാജ്യത്വ ആഘാത സൈന്യം എന്നത് തങ്ങളെ മാധ്യമ പ്രവര്‍ത്തകര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരാണ്: മുഖ്യധാരയെന്ന് വിളിക്കപ്പടുന്നവരുടെ വലിയ ഗുണ്ടകള്‍, പ്രത്യേകിച്ച് “ലിബറലുകള്‍”, വിസമ്മതത്തിന്റെ ചുറ്റും അടയാളപ്പെടുത്തുകയും കവാത്ത് നടത്തുകയും ചെയ്യുന്നവര്‍.
അതാണ് സംഭവിച്ചത്. 50 വര്‍ഷങ്ങളായി റിപ്പോര്‍ട്ടിങ് നടത്തുന്ന ആളാണ് ഞാന്‍. ഇത്തരത്തിലുള്ള ഒരു കളങ്കപ്പെടുത്തല്‍ പദ്ധതി ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല: മാധ്യമപ്രവര്‍ത്തനത്തില്‍ വിശ്വസിക്കുന്ന, മാധ്യമ പ്രവര്‍ത്തനം മുകളിലുള്ളവര്‍ക്ക് വേണ്ടിയുള്ളതല്ലെന്നും അത് പൊതുജനങ്ങള്‍ക്ക് വേണ്ടിയുള്ള സേവനമാണെന്നും വിശ്വസിക്കുന്ന, ക്ലബ്ബില്‍ ചേരാന്‍ വിസമ്മതിച്ച ഒരു മനുഷ്യനെതിരായ കൃത്രിമമായി നിര്‍മ്മിച്ച വ്യക്തിഹത്യ.
അസാഞ്ജാ അദ്ദേഹത്തിന്റെ പ്രോസിക്യൂട്ടര്‍മാരെ നാണംകെടുത്തി. അദ്ദേഹം ചൂടുവാര്‍ത്തക്ക് പിറകെ ചൂടുവാര്‍ത്ത അദ്ദേഹം കൊണ്ടുവന്നു. മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിച്ച യുദ്ധങ്ങളുടെ ചതിപ്രയോഗവും അമേരിക്കയുടെ യുദ്ധളുടെ നരഹത്യപരമായ സ്വഭാവം, ഏകാധിപതികളുടെ അഴിമതി, ഗ്വാണ്ടാനമോയുടെ തിന്മകള്‍ ഒക്കെ അദ്ദേഹം തുറന്നുകാട്ടി.
പടിഞ്ഞാറുള്ള നമ്മോട് കണ്ണാടിയില്‍ നോക്കാനായി അദ്ദേഹം നിര്‍ബന്ധിപ്പിച്ചു. മാധ്യമങ്ങളിലെ ഔദ്യോഗിക സത്യം-പറച്ചലുകാര്‍ പങ്കാളികളാണെന്ന് അദ്ദേഹം തുറന്ന് കാണിച്ചു. പാവ മാധ്യമപ്രവര്‍ത്തകരെന്നാണ് ഞാന്‍ അവരെ വിളിക്കുന്നത്. തന്റെ ജീവിതം അപകടത്തിലാണ് എന്ന് അസാഞ്ജ് മുന്നറീപ്പ് നല്‍കിയപ്പോള്‍ ഈ അള്‍മാറാട്ടക്കാരാരും അദ്ദേഹത്തെ വിശ്വസിച്ചില്ല: അത് സ്വീഡനിലെ “ലൈംഗിക വിവാദം” ഒരു നിര്‍മ്മിതി ആയിരുന്നു. ഒരു അമേരിക്കന്‍ നരകകുഴി ആയിരുന്നു അതിന്റെ ലക്ഷ്യ സ്ഥാനം. അദ്ദേഹം ശരിയാരുന്നു. വീണ്ടും വീണ്ടും ശരിയായിരുന്നു.
ജൂലിയന്‍ അസാഞ്ജിനെ കുഴിച്ചുമൂടാനുള്ള ആംഗ്ലോ-അമേരിക്കന്‍ പദ്ധതിയുടെ അവസാനത്തെ നാടകമാണ് ലണ്ടനില്‍ നടക്കുന്ന നാടുകടത്തല്‍ വിചാരണ. അത് കൃത്യമായ പ്രക്രിയയല്ല (due process). അത് കൃത്യമായ പ്രതികാരമാണ്. അമേരിക്കയുടെ കുറ്റാരോപണം വ്യക്തമായും കപടമായതാണ്. കള്ളത്തരത്തിന്റെ ഒരു പ്രകടനമാണ്. ഇതുവരെ ഈ വിചാരണകള്‍ ശീതയുദ്ധ സമയത്ത് സ്റ്റാലിനിസ്റ്റ് വിചാരണകളെ ഓര്‍മ്മപ്പെടുത്തുന്നതാണ്.
ഒരു ആപല്‍ക്കരമായ വിദേശ ശക്തിക്ക് നീതിയെ കൃത്രിമപ്പണി ചെയ്യാന്‍ അനുവദിക്കുന്നതിന് വേണ്ടി നമുക്ക് മാഗ്ന കാര്‍ട്ട നല്‍കിയ നാടായ ബ്രിട്ടണ്‍ ഇന്ന് അവരുടെ സ്വന്തം പരമാധികാരം ഉപേക്ഷിക്കുന്നതായാണ് കാണുന്നത്. നാസികള്‍ അവരുടെ ഇരകളെ ഏറ്റവും ഫലപ്രദമായി തകര്‍ക്കാനായി പരിഷ്കരിച്ച പീഡന രീതികളിലൂടെ, UN വിദഗ്ദ്ധനായ Nils Melzer പറഞ്ഞത് പോലെ ജൂലിയാനെ അധര്‍മ്മമായ മാനസികമായ പീഡനം നടപ്പാക്കുന്നു.
അസാഞ്ജിനെ ഓരോ പ്രാവശ്യവും ബല്‍മാര്‍ഷ് ജയിലില്‍ കാണാന്‍ പോകുമ്പോഴും പീഡനത്തിന്റെ ഫലം എനിക്ക് കാണാമായിരുന്നു. അവസാന സമയത്ത് അദ്ദേഹത്തെ കണ്ടപ്പോള്‍ അദ്ദേഹത്തിന് 10 കിലോയിലധികം ശരീരഭാരം നഷ്ടപ്പെട്ടതായി മനസിലായി. അദ്ദേഹത്തിന്റെ കൈകള്‍ക്ക് പേശികളൊന്നുമില്ലായിരുന്നു. അവിശ്വസനീയമായി അദ്ദേഹത്തിന്റെ ഫലിത ബോധത്തിന് മാറ്റമൊന്നും വന്നിരുന്നില്ല.
അസാഞ്ജിന്റെ മാതൃരാജ്യമായ ആസ്ട്രേലിയ cringeing ഭീരുത്വം കാണിച്ചു. ഒരു ദേശീയ നായകന്‍ എന്ന നിലയില്‍ ആഘോഷിക്കുന്നതിന് പകരം സ്വന്തം പൌരനെതിരെ അതിന്റെ സര്‍ക്കാര്‍ രഹസ്യമായി ഗൂഢാലോചന നടത്തി. ആസ്ട്രേലിയയുടെ പ്രധാനമന്ത്രിയെ ജോര്‍ജ്ജ് W. ബുഷ് സ്വന്തം “deputy sheriff” ആയി അഭിഷേകംചെയ്ത സ്ഥിതിയാണ്.
പടിഞ്ഞാറന്‍ രാജ്യങ്ങളിലെ പത്ര സ്വാതന്ത്ര്യത്തെ നശിപ്പിച്ചില്ലെങ്കില്‍ അടുത്ത മൂന്ന് ആഴ്ചകളില്‍ ജൂലിയന്‍ അസാഞ്ജിന് എന്ത് സംഭവിച്ചാലും അത് diminish എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഏത് പത്രങ്ങള്‍? The Guardian? The BBC, The New York Times, Jeff Bezos Washington Post?
ഈ സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി ശ്വസിക്കാനാകില്ല. Guardian നിലെ യൂദാസുമാര്‍ ജൂലിയാനുമായി കൊഞ്ചിക്കുഴഞ്ഞു, അദ്ദേഹത്തിന്റെ സൃഷ്ടിയെ ചൂഷണം ചെയ്ത് സ്വന്തം കാര്യം നേടി. അതിന് ശേഷം അദ്ദേഹത്തെ വഞ്ചിച്ചു. അവര്‍ക്ക് ഒന്നും ഭയക്കാനില്ല. അവര്‍ സുരക്ഷിതരാണ്. കാരണം അവരെ ആവശ്യമുണ്ട്.
മാധ്യമപ്രവര്‍ത്തന സ്വാതന്ത്ര്യം ഇന്ന് ബഹുമാന്യരായ ചിലരില്‍ മാത്രമാണുള്ളത്. എന്നാല്‍ ഒരു ക്ലബ്ബിന്റേയും ഭാഗമാകാത്ത, പണക്കാരല്ലാത്ത, Pulitzers ഭാരമേറാത്ത, നല്ല, വിധേയത്വമില്ലാത്ത ധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം സൃഷ്ടിക്കുന്ന ജൂലിയാന്‍ അസാഞ്ജിനെ പോലുള്ള ഇന്റര്‍നെറ്റിലെ വിമതര്‍ ചില അപവാദങ്ങള്‍ ആണ്.
അതിനിടക്ക്, ഒരു സത്യസന്ധനായ മാധ്യമപ്രവര്‍ത്തകന് പിന്‍തുണയായി നില്‍ക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. സ്വാതന്ത്ര്യം സാധ്യമാണെന്ന് ഇനിയും വിശ്വസിക്കുന്ന നമുക്ക് എല്ലാം പ്രചോദനമാണ് അദ്ദേഹത്തിന്റെ തികഞ്ഞ ധൈര്യം. ഞാന്‍ അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നു.
— സ്രോതസ്സ് johnpilger.com | 7 Sep 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.