ഞാൻ മുമ്പൊരിക്കലും ട്രാക്റ്ററിൽ ഇരുന്നിട്ടില്ല. ചൊവ്വാഴ്ച ഡൽഹിയിലെ കർഷകരുടെ റിപ്പബ്ലിക് ദിന ട്രാക്റ്റർ ജാഥയിൽ ആണ് ആദ്യമായി അങ്ങനെയിരുന്നത്. ഹരിയാനയിലെ ഫതെഹാബാദിൽ നിന്നുള്ള നാല് ചെറുപ്പക്കാരായ സിഖ് കർഷകരോടൊപ്പം ആയതിൽ എനിക്ക് സന്തോഷമുണ്ട്. അവർ തിക്രി അതിർത്തിയിലെ മെട്രോ തൂണ് നമ്പർ 757 ന് അടുത്ത് ക്യാമ്പ് ചെയ്യുന്നവരായിരുന്നു അവർ. കഴിഞ്ഞ രണ്ട് മാസങ്ങളായി അവർ അവിടെ ഒരു ലങ്കാർ നടത്തുന്നുണ്ട്.
അതിലൊരു സിഖ്കാരൻ Lakhvinder (സുഹൃത്തുക്കൾ ഹാപ്പി എന്നാണ് വിളിക്കുന്നത്) നെ ആണ് ജനുവരിയുടെ ആദ്യ ആഴ്ചയിൽ ഞാൻ അഭിമുഖമെടുത്തത്. അവർക്ക് വേണ്ടി ഡൽഹി നിവാസികളായ ഞങ്ങൾക്ക് എന്താണ് ചെയ്യാനാകുക എന്ന് ഞാൻ ചോദിച്ചു. “ഞങ്ങളുടെ ശബ്ദം സർക്കാരിലെത്തിക മാത്രം ചെയ്താൽ മതി. ഈ മഴയത്ത് ഇവിടെ ഇരിക്കുന്നതിൽ ഞങ്ങൾക്ക് ഒരു സന്തോഷവും ഇല്ല. എന്നാൽ ഇരിക്കേണ്ടത്ര കാലം ഞങ്ങളിവിടെയിരിക്കും,” എന്ന് അയാൾ പറഞ്ഞു.
തന്റെ രണ്ട് വയസ് പ്രായമായ മകന് അസുഖമാണ്, അതിനാൽ താൻ ഇപ്പോൾ തന്നെ ഗ്രാമത്തിലേക്ക് പോകുകയാണ് എന്ന് അഭിമുഖത്തിന് ശേഷം ഹാപ്പി എന്നോട് പറഞ്ഞു. എന്നാൽ ഏതാനും ആഴ്ചകൾക്ക് ശേഷം താൻ തിക്രിയിൽ തിരിച്ചെത്തുമെന്നും അപ്പോൾ കാണാം എന്നും അയാൾ കൂട്ടിച്ചേർത്തു.
ജനുവരി 24 ന് എനിക്ക് അയാളില്‍ നിന്നും ഒരു ഫോണ്‍ വിളി വന്നു.
“ഞാന്‍ ഗ്രാമത്തില്‍ നിന്നും തിരിച്ച് വന്നു. താങ്കളെപ്പോഴാണ് വരുന്നത്?”
“നാളെ,” എന്ന് ഞാന്‍ ഉത്തരം നല്‍കി.
ജനുവരി 25 ന്, റിപ്പബ്ലിക് ദിനത്തിന് തലേ ദിവസം, തിക്രിയിലെ പ്രതീക്ഷ പ്രത്യക്ഷമായിരുന്നു. ഹാപ്പിയുടെ സുഹൃത്തുക്കള്‍ ഡല്‍ഹിയില്‍ പ്രവേശിക്കുന്നതില്‍ പ്രകടമായി ആവശഭരിതമായിരുന്നു. അവിടെ ലങ്കാര്‍ നടത്തിയ സംഘത്തിലെ കുല്‍വീന്ദറിനോട് പരേഡിനായി തയ്യാറായോ എന്ന് ഞാന്‍ ചോദിച്ചു.
“നിങ്ങളോട് സത്യം പറയാം. ഈ റാലിക്ക് വേണ്ടി ഞങ്ങളുടെ ഗ്രാമങ്ങളിലും നഗരങ്ങളിലും വെച്ച് ഞങ്ങൾ പരിശീലനം നടത്തുകയായിരുന്നു. റാലിയുടെ ദിവസം എന്തെങ്കിലും അനിഷ്ട സംഭവങ്ങളേയും അതിനെ ഒഴുവാക്കുന്നതിനേയും മുന്നിൽ കാണുകയും ഞങ്ങൾ. ഒരു രീതിയിലും ആർക്കും അസൗകര്യം ഉണ്ടാകരുത് എന്നതാണ് ആശയം. അത് കണ്ടാൽ ഞങ്ങൾ ഡൽഹിയിൽ നിന്ന് പിൻവാങ്ങും. ഡൽഹിയേയും അവിടുത്തെ നിവാസികളേയും ഒരു രീതിയിലും വേദനപ്പിക്കാൻ ഞങ്ങളാഗ്രഹിക്കുന്നില്ല. ത്രിവർണ പതാക ഞങ്ങളുടെ ട്രാക്റ്ററുകളിൽ പറക്കും. ഒപ്പം കർഷകരുടെ പതാകയും. എന്നാൽ ത്രിവർണ പതാകയായിരിക്കും ഉയരത്തിൽ!,” അയാൾ പറഞ്ഞു.
“പോലീസുകാർ ലാത്തി ഉയർത്തിയാൽ ഞങ്ങളാ അടികൾ ഏറ്റ് വാങ്ങും. എന്നാൽ ത്രിവർണ പതാകക്ക് ഒന്നും സംഭവിക്കാൻ ഞങ്ങളനുവദിക്കില്ല,”ഹാപ്പി കൂട്ടിച്ചേർത്തു
അയാളുടെ വാക്കുകൾ മുന്നറിവുള്ളതായി ഭവിച്ചു എന്ന് തോന്നുന്നു.
റിപ്പബ്ലിക് ദിനത്തിൽ അവരുടെ ട്രാക്റ്ററിൽ എനിക്കും കൂടി യാത്ര ചെയ്യാമോ എന്ന് ഹാപ്പിയോടും കുൽവിന്ദറിനോടും ഞാൻ ചോദിച്ചു. അവർ ആ ആശയത്തെ സ്വാഗതം ചെയ്തു. അടുത്ത ദിവസം 8:30 am ന് മുമ്പായി അവുടെ ലങ്കാറിൽ എത്താനും ആവശ്യപ്പെട്ടു.
അവരുടെ ലങ്കാറിൽ നിന്ന് പുറത്തേക്ക് ഞാൻ വന്നപ്പോൾ അവിടെ കൂടിയിരുന്ന കർഷകരോട് റാലിയെക്കുറിച്ച് എന്ത് തോന്നുന്നു എന്ന് ഞാൻ ചോദിച്ചു. അതിനായി കാത്തിരിക്കുകയായിരുന്നു എന്ന് എല്ലാവരും പറഞ്ഞു. “ഡൽഹി കീഴടക്കാനൊന്നും പോകുകയല്ല ഞങ്ങൾ, ഞങ്ങൾ ഹൃദയങ്ങൾ ജയിക്കാനായി പോകുകയാണ്,” എന്ന് ധാരാളം കർഷകർ പറഞ്ഞു.
പ്രതീക്ഷിക്കാത്ത് ചിലതും ഞാൻ കണ്ടു. ഹിന്ദിയിൽ പ്രതിജ്ഞ എടുക്കുന്ന സന്നദ്ധപ്രവരർത്തകരുടെ വലിയ ഒരു വരി. ഒരു കർഷകൻ അവരെ നിയന്ത്രിക്കുന്നു.
“പൂര്‍ണതയോടെ ഞങ്ങള്‍ ഞങ്ങളുടെ കടമകള്‍ നിറവേറ്റും,
സ്നേഹത്തോടും സാഹോദര്യത്തോടും ഞങ്ങള്‍ പ്രവര്‍ത്തി ചെയ്യും,
ഇത് നമ്മുടെ രാജ്യമാണെന്നും ഇത് നമ്മുടെ ജനങ്ങളാണെന്നും എപ്പോഴും ഞങ്ങളോര്‍ക്കും,
ഈ പ്രസ്ഥാനം സമാധാനപരമായാണ് തുടങ്ങിയത്. അത് സമാധാനപരമായി തന്നെ അവസാനിക്കും,
നമ്മള്‍ കാണുന്ന എല്ലാ ഹൃദയങ്ങളേയും നമ്മള്‍ വിജയിക്കും,
എന്ന് ഞങ്ങളിതിനാൽ പ്രതിജ്ഞയെടുക്കുന്നു,
ജയ് ഹിന്ദ്!”
ഇത് എന്തിനാണെന്ന് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്ന വ്യക്തിയോട് ഞാന്‍ ചോദിച്ചു. “ആത്മാവ് ശരിയാണെങ്കില്‍, ജോലിയും ശരിയാരിക്കും” എന്ന് അടുത്ത ദിവസത്തെ ട്രാക്റ്റര്‍ റാലിയില്‍ പങ്കെടുക്കുന്ന സന്നദ്ധ പ്രവര്‍ത്തകരാകുന്ന എല്ലാവരേയും ഓര്‍മ്മിപ്പിക്കാനാണിത്.
ഈ കാഴ്ചപ്പാടില്‍ സത്യത്തെ വൈശിഷ്‌ട്യമള്ളതായി കണ്ടിട്ട്, പാര്‍ളമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുമ്പ് നമ്മുടെ പാര്‍ളമെന്റംഗങ്ങള്‍ ഈ പ്രതിജ്ഞ എടുത്തിരുന്നെങ്കില്‍ എന്ന് എനിക്ക് തോന്നിപ്പോയി.
അടുത്ത ദിവസം റിപ്പബ്ലിക് ദിനം. 757ാം തൂണിനടുത്ത് ഞാനെത്തി. തിക്രി അതിർത്തി നിറയെ സ്ത്രീ പുരുഷൻമാരും ട്രാക്റ്ററുകളുമായിരുന്നു. ഇത്രയധികം ദേശീയപതാകകൾ ഒരു സമയത്ത് ഒരിടത്ത് ഞാൻ അതിന് മുമ്പ് കണ്ടിട്ടില്ലായിരുന്നു. കണ്ണെത്താത്ത ദൂരം വരെ ട്രാക്റ്ററുകൾ ഉണ്ടായിരുന്നു. Rohtak റോഡിലെ barricades നീക്കം ചെയ്യുന്ന നിമിഷവും കാത്ത് അവയുടെ എഞ്ജിനുകൾ പ്രവർത്തിച്ചുകൊണ്ടിരുന്നു. എഞ്ജിനുകളുടെ ഗർജനം സംസാരിക്കാനുള്ള എല്ലാ സാദ്ധ്യതയും ഇല്ലാതാക്കി.
ഈ സംഭവം കാണാനായി ആയിരക്കണക്കിന് ആളുകൾ പാതയോരത്തും മട്ടുപ്പാവുകളിലും നിറഞ്ഞു. മിക്കവാറും എല്ലാവരും സംഭവം അവരുടെ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. പെട്ടെന്ന് ആൾക്കൂട്ടത്തിൽ നിന്ന് ഒരു ആരവം ഉയർന്നു. barricades പോലീസ് നീക്കം ചെയ്തിട്ടിണ്ടാവും.
ഞങ്ങൾ ഞങ്ങളുടെ ട്രാക്റ്ററിൽ വലിഞ്ഞ് കയറി. ഒരു തിളങ്ങുന്ന പച്ച John Deere. ഞങ്ങളുടെ ഡ്രൈവർ ഹാപ്പി ലൈനിലെ ഒരു വിടവിലേക്ക് ട്രാക്റ്റർ ഓടിച്ച് കയറ്റി. തിക്രി അതിർത്തി മെട്രോ സ്റ്റേഷന് അടിയിൽ നിന്ന് റോഹ്തക് റോഡിലേക്ക് കടന്നതോടെ റോഡിന്റെ ഇരുവശവും നിന്ന് ജാഥയെ സ്വാഗതം ചെയ്തുകൊണ്ട് ആർത്ത് വിളിക്കുന്ന ആയിരക്കണക്കിന് പ്രാദേശിക നിവാസികളെ കാണാൻ കഴിഞ്ഞു. അവർ കൈകൊട്ടുകയും കൈവീശുകയും ചെയ്യുന്നുണ്ടായിരുന്നു. ആ കാഴ്ച ഞാൻ ഒരുക്കലും മറക്കില്ല.
മിക്ക ട്രാക്റ്ററുകളിലേയും സ്പീക്കറുകൾ ഉച്ചസ്ഥായിലായിരുന്നു. സമീപ പ്രദേശത്തെ സ്ത്രീപുരുഷൻമാരും കുട്ടികളും കർഷകർക്ക് വേണ്ടി ആരവം ഉയർത്തി. ചിലർ ഞങ്ങളുടെ മേലേക്ക് പൂക്കളെറിഞ്ഞു. പെട്ടെന്ന് ഒരു കൂട്ടം Nihang Sikhs ട്രാക്റ്ററുകൾക്ക് മുമ്പിലായി കുതിരയോടിച്ച് എത്തി. കുതിരകൾ തുള്ളിച്ചാടി. ചിലർ വിളിച്ചുപറഞ്ഞു, “Bole So Nihal!”. ജനക്കൂട്ടം പ്രതികരണമായി “Sat Sri Akal!” എന്ന് വിളിച്ചു.
എന്റെ ട്രാക്റ്ററിലുള്ളവരും ഞാനും വഴിയിലുള്ള എല്ലാവരോടും സ്നേഹവും സന്തോഷവും പങ്കുവെച്ചു.
“ട്രാക്റ്ററിന്റെ മുകളിലൽ നിന്ന് ലോകം വ്യത്യസ്ഥമായി തോന്നുന്നോ?” ഹാപ്പി എന്നോട് ചോദിച്ചു. ഞാൻ സമ്മതിച്ചു. എനിക്ക് സുഖമാണോ എന്ന് അയാളുടെ സുഹൃത്തുക്കൾ ഉറപ്പുവരുത്തുന്നുണ്ടായിരുന്നു. എന്നെ മുന്നിലിരിത്താൻ വേണ്ടി അതിലൊരാൾക്ക് ട്രാക്റ്ററിന് പിറകിൽ നിൽക്കേണ്ടതായി വന്നു.
ട്രാക്റ്ററുകൾ നേരായ വരിയിലാണ് സഞ്ചരിച്ചിരുന്നത്. ആവശ്യമെങ്കിൽ ആംബുലൻസുകൾക്ക് കടന്ന് പോകാനായി വേണ്ട സ്ഥലം റോഡിൽ ഉണ്ടായിരുന്നു. ഈ സന്ദർഭത്തിന് വേണ്ടി അവർ പരിശീലിക്കുകയായിരുന്നു എന്ന കുൽവിന്ദറിന്റെ വാദം അതിശയോക്തിയായിരുന്നില്ല.
റോഹ്തക് റോഡിൽ ഒന്നര മണിക്കൂർ യാത്ര ചെയ്തതിന് ശേഷം എന്റെ സുഹൃത്തുക്കോളോട് അവരുടെ ആതിഥ്യത്തിന് ഞാൻ നന്ദി പറഞ്ഞു. Nangloi മെട്രോ സ്റ്റേഷന് മുമ്പായി ഞാൻ ട്രാക്റ്ററിലൽ നിന്ന് ഇറങ്ങി. അവർ മുന്നോട്ട് പോയി. റോഡിന് വശത്ത് നിന്ന ആളുകളോട് ഞാൻ സംസാരിച്ചു. കർഷകരെ സഹായിക്കാനായി എന്തിന് വന്നു എന്ന് ഞാൻ അവരോട് ചോദിച്ചു.
അവരുടെ ഉത്തരങ്ങൾ ഒരുപോലെയായിരുന്നു:
“കാരണം ഈ മൂന്ന് നിയമങ്ങളും അവരെ നശിപ്പിക്കും.”
“കാരണം മഹാമാരിയുടെ നടുക്ക്, ഓർഡിനൻസ് വഴിയാണ് സർക്കാർ ഈ നിയമങ്ങൾ പാസാക്കിയത്.”
“കാരണം കർഷകരോട് സംസാരിക്കാൻ പോലും സർക്കാർ തയ്യാറാവുന്നില്ല.”
ഹുക്ക വലിച്ചുകൊണ്ട് ട്രാക്റ്ററിന് മുകളിലിരിക്കുന്ന പ്രായമായവരെ ജനക്കൂട്ടത്തിന് ഇഷ്ടപ്പെട്ടു. ദുർബലനായ ഒരു വൃദ്ധൻ ആളുകൾക്ക് ഫോട്ടോ എടുക്കാനായി നിന്നുകൊടുന്നത് കണ്ടു. ജനക്കൂട്ടത്തെ രസിപ്പിക്കാനായി ഒരു വൃദ്ധൻ ട്രാക്റ്ററിന് മുമ്പിൽ നിന്ന് ചെറു നൃത്തവും ചെയ്തു.
വായുവിൽ സൗഹാർദ്ദം ഉണ്ടായിരുന്നു. ഒരു മണിക്കൂറിന് ശേഷം ഞാൻ എന്റെ ഫോണിലെ വാർത്താ ഫീഡ് നോക്കിയപ്പോഴാണ് നഗരത്തിൽ പ്രശ്നങ്ങളുണ്ടായി എന്ന കാര്യം അറിഞ്ഞത്. രണ്ട് മെട്രോ സ്റ്റേഷന് അകലെ Nangloi യിൽ പോലീസ് കണ്ണീർവാതകം കൃഷിക്കാരിൽ പ്രയോഗിച്ചു.
കുൽവിന്ദറും സുഹൃത്തുക്കളും സുഖമായിരിക്കുന്നോ എന്ന് ഞാൻ കുൽവിന്ദറിനെ വിളിച്ച് അന്വേഷിച്ചു. അവർക്ക് കുഴപ്പമൊന്നുമില്ലായിരുന്നു. എങ്കിലും കൃഷിക്കാരെ കണ്ണീർവാതകം പ്രയോഗിക്കുന്നതിന്റെ ഒരു വീഡിയോ അയാളെനിക്ക് അയച്ചു തന്നു. പോലീസുകാർ റോഡ് തടയുന്നതിനാൽ അവരുമായി വിലപേശി അവസാനം വൈകുന്നേരം ആയപ്പോഴേക്കും ഞാൻ വീട്ടിലെത്തി. വാർത്ത സന്തോഷമില്ലാത്തതായിരുന്നു. Barricades തകർത്തു, പ്രതിഷേധക്കാരെ ലാത്തികൊണ്ടടിച്ചു, കണ്ണീർവാതകം പ്രയോഗിച്ചു, ഒരു കർഷകൻ മരിച്ചു.
ആ ദിവസത്തെക്കുറച്ച് ഞാൻ ദീർഖനേരം ചിന്തിച്ചു. ട്രാക്റ്റർ റാലി നന്നായി നടന്നു, കുറഞ്ഞ പക്ഷം ഞാൻ ചേർന്ന ഭാഗത്തെങ്കിലും എന്നാണ് ഞാനെത്തിച്ചേർന്ന സംഗ്രഹം. മാന്യരായ, ദയാലുവായ, വ്യാകുലതകളുള്ള ആൾക്കാരോടൊപ്പമാണ് ഞാൻ ട്രാക്റ്ററിൽ യാത്ര ചെയ്തത്. റാലിയിൽ പങ്കെടുത്ത ലക്ഷക്കണക്കിന് കർഷകർക്കും അതേ അനുഭവമാണുണ്ടായതെന്ന് എനിക്ക് ഉറപ്പുണ്ട്.
ദേശീയ, സാമൂഹ്യമാധ്യമ രംഗത്ത് കർഷകർക്ക് മേലെയുണ്ടായ അധിക്ഷേപം ഹൃദയഭേദകമാണ്. നഗരത്തിന്റെ വ്യത്യസ്ഥ ഭാഗങ്ങളിലുണ്ടായ വൃത്തികേടുകൾ പ്രസ്ഥാനത്തിന്റെ മൊത്തം പ്രതിനിധാനമല്ല. അവ ദുഖകരമായ അപവാദങ്ങൾ മാത്രമാണ്. അതിർത്തിയിൽ കർഷകരെ എത്ര പ്രാവശ്യം ഞാൻ കണ്ടെന്ന് എനിക്ക് കണക്കില്ല. അവിടെ, റിപ്പബ്ലിക് ദിനത്തിൽ മുൽകൂട്ടി നിശ്ഛയിച്ച റൂട്ടിലൂടേ കർഷകർ പോകാവൂ എന്നും കാര്യങ്ങൾ സമാധാനപരമായും ശാന്തമായും സൂക്ഷിക്കണമെന്നും പ്രതിഷേധത്തിന്റെ ഏകോപനസമിതിയായ സംയുക്ത കിസാൻ മോർച്ച എത്ര പ്രാവശ്യം ഊന്നിപ്പറഞ്ഞിരുന്നു എന്നതിനും കണക്കില്ല.
ലക്ഷക്കണക്കിന് കൃഷിക്കാർ ഒരു അക്രമവും ചെയ്തിട്ടില്ലെന്നത് സത്യം ആണ്. അവർ മറ്റ് ചിലർ പണ്ട് ചെയ്തത് പോലെ വസ്തുക്കൾക്ക് തീ കൊളുത്തിയില്ല, മോഷ്ടിച്ചില്ല, ലഹള നടത്തിയിട്ടില്ല. അവർ ചരിത്രപരമായ സ്മാരകങ്ങൾ തകർത്തിട്ടില്ല. അവർ അവരുടെ ട്രാക്റ്ററുകളിൽ സമാധാനപരമായി ഓടിച്ച് പോയി. ഒരു പിടിയാളുകളാണ് വഞ്ചകരായത്. ചിലപ്പോൾ അവർ പുറത്തുനിന്ന് വന്നവരായിരിക്കാം. ചിലപ്പോൾ അവരെ പ്രേരിപ്പിച്ചതാകാം. ഹൃദയമില്ലാത്ത രാഷ്ട്രത്താൽ ചിലപ്പോൾ ക്ഷമ നശിച്ചവരാകാം! നമുക്കറിയില്ല. കുറഞ്ഞപക്ഷം ഇതെഴുതുന്ന സമയത്തെങ്കിലും.
ഒരു കർഷകൻ മരിച്ചു എന്നത് അത് ഒരു ദുരന്തമാണ്. അക്രമത്തെ ഒഴുവാക്കാമായിരുന്നു. എന്നാൽ കർഷകരുടെ മേലെ ചൊരിഞ്ഞ ശാരീരികവും, വാക്കുകൊണ്ടും, വ്യവസ്ഥാപിതമായും ഉണ്ടായ അക്രമമാണ് പ്രതിഷേധത്തിന്റെ ഹൃദയത്തിലെ യഥാർത്ഥ ചോദ്യം.
മൂന്ന് കാർഷിക നിയമങ്ങൾ അവരിൽ അടിച്ചേൽപ്പിച്ച അക്രമം, അവർക്ക് അവശേഷിച്ച അൽപ്പമായ ആസ്തികൾ തട്ടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതാണ്.
ഡൽഹിയിലെ കൊടും തണുപ്പിൽ രണ്ട് മാസം അവരെ കൂടാരത്തിൽ നിർത്തിയ, ആ പ്രക്രിയയിൽ 150 കർഷകരെ മരണത്തിലേക്ക് തള്ളിവിട്ട അക്രമം.
ഡൽഹിയിൽ അവർ ആദ്യം പ്രവേശിച്ചപ്പോൾ അവരിൽ പ്രയോഗിച്ച കണ്ണീർവാതകത്തിന്റേയും, ജലപീരങ്കിയുടേയും അക്രമം, ഇന്നുവരെ തുടരുന്ന അക്രമം.
ഖാലിസ്ഥാനിയെന്നും ഭീകരവാദികളെന്നും വിളിച്ച് ദിവസവും മാധ്യമങ്ങൾ അവരിൽ പ്രയോഗിച്ച പ്രഹരത്തിന്റെ അക്രമം.
കൃഷിക്കാർ “തലസ്ഥാനത്തതിന്റെ കേന്ദ്രത്തിൽ പ്രവേശിച്ചു” ചെങ്കോട്ടയുടെ മുകളിൽ കയറി, എന്ന് അന്യായം പറയുന്നതിന് പകരം നഗരവാസികളായ ഇൻഡ്യക്കാർ ഒരു പടി പിറകോട്ട് വന്ന് ആ ദിവസത്തെ സംഭവങ്ങളെ കുറിച്ച് ചിന്തിക്കണം. നമ്മുടെ കർഷകർ കഴിഞ്ഞ കുറച്ച് മാസങ്ങളും, വർഷങ്ങളും, തീർച്ചയായും ദശാബ്ദങ്ങളായും അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് ചിന്തിക്കണം.
അപ്പോൾ നാം ജനുവരി 26, 2021 ന് ഡൽഹിയിൽ നടന്ന സംഭവങ്ങൾ വിശകലനം ചെയ്യാവുന്ന മെച്ചപ്പെട്ട സ്ഥിതിയിലായിരിക്കും, ചിലപ്പോൾ.
— സ്രോതസ്സ് thewire.in | Rohit Kumar | 27/Jan/2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.
#FarmersProtest