“ഏപ്രില്‍ 6 ന്റെ സമരത്തില്‍ ആളുകള്‍ ചിന്തിക്കാതെയോ കുബുദ്ധികളായ ആളുകള്‍ പ്രേരിതരായോ ആണ് എത്തിയതെന്ന് കാണിക്കാനായി നിങ്ങള്‍ Peshawar നെ ഉദ്ധരിക്കുന്നു. അവര്‍ അങ്ങനെ ചെയ്തിരിക്കാം. സംഭവങ്ങളെക്കുറിച്ചുള്ള എന്റെ വായന നിങ്ങളില്‍ നിന്നാണ്. Rowlatt നിയമം ഉണ്ടായിരുന്നില്ലെങ്കില്‍ ഒരു പ്രകടനവും ഉണ്ടാകില്ല. അതുകൊണ്ട് കുബുദ്ധികള്‍ക്ക് കൊടുക്കാനായി ഒരു കൈപ്പിടിയും ഉണ്ടാകില്ല. പ്രകടനം സംഘടിപ്പിച്ചതിലോ സാമൂഹ്യ പ്രതിരോധം ഉണ്ടാക്കിയതിലോ അല്ല തെറ്റിരിക്കുന്നത്. സര്‍ക്കാരിലാണ് പൊതുജനാഭിപ്രായം മാനിക്കാതെ അവര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു പ്രക്ഷോഭത്തെ നിര്‍മ്മിച്ചു. പൊതുജനാഭിപ്രായത്തെ സര്‍ക്കാര്‍ മാനിക്കണം. അവരുടെ നടപടികള്‍ പിന്‍വലിക്കണം.”
അനീതിയോടുള്ള അനന്തമായ എതിരാളി ആയ ഗാന്ധിയുടെ വ്യക്തത നിങ്ങള്‍ക്ക് വേണം. സമരക്കാരിലെ ചിലര്‍ പൂര്‍ണ്ണമായും തങ്ങളെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടാലും സാമൂഹ്യ സമരത്തിന്റെ ആശയം ഉപേക്ഷിക്കരുത്. പേഷ്വാറിലെ ചില ആളുകള്‍ അക്രമം കാട്ടിയതിനാല്‍ സാമൂഹ്യ സമരം നടത്താന്‍ പാടില്ല എന്ന ബ്രിട്ടീഷുകാരുടേയും അവരുടെ ഇന്‍ഡ്യക്കാരായ അനുയായികളുടേയും ആരോപണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. റൌലറ്റ് നിയമം നടപ്പാക്കുന്നതും ജനം അതിനെ എതിര്‍ക്കുന്നതുമായിരുന്നു സന്ദര്‍ഭം. പ്രക്ഷോഭത്തേയോ ആ ആളുകളേയോ തള്ളിപ്പറയാന്‍ അദ്ദേഹം തയ്യാറായില്ല.
അക്രമരാഹിത്യം എന്നത് വിലപേശാവുന്ന ഒരു കാര്യമായിരുന്നില്ല ഗാന്ധിക്ക്. എന്നാല്‍ അത് അന്യായമായ ഒരു നിയമത്തിനെതിരെയുള്ള പ്രതിഷേധം വൈകിപ്പിക്കാനുള്ള ഒരു ഒഴികഴിവ് അല്ല.
ഗാന്ധി ambiguous അല്ല. പൊതുജനത്തിന്റെ പ്രതിഷേധത്തെ താഴ്ത്തികണക്കാക്കുന്നതും നിയമം റദ്ദാക്കുന്നതിന് പകരം നിഷ്ഠൂരമായ അടിച്ചമര്‍ത്തല്‍ അഴിച്ചുവിടുന്നതിലും സര്‍ക്കാരിനെ അദ്ദേഹം ഉത്തരവാദിത്തത്തില്‍ കൊണ്ടുവന്നു. പൂര്‍ണ്ണമായ ചിത്രം കാണാനായി അദ്ദേഹം അദ്ദേഹത്തിന്റെ വിമര്‍ശകരോട് ചോദിച്ചു:
“…സര്‍ക്കാരിന്റെ പ്രകോപനം ഉണ്ടായിരുന്നിട്ടും പഞ്ചാബിനും ഗുജറാത്തിലെ മൂന്ന് കേന്ദ്രങ്ങള്‍ക്കും പുറത്ത് മൊത്തം ഇന്‍ഡ്യയില്‍ പ്രയോഗത്തില്‍ സമാധാനപരമായിരുന്നു. സത്യാഗ്രഹത്തിന്റെ കാര്യക്ഷമതയാണത്. എന്റെ തെറ്റുകള്‍ ഞാന്‍ സമ്മതിച്ചതാണ്. അറസ്റ്റുകളിലൂടുള്ള പ്രകോപനത്തിന് അതീതമായി ശാന്തരായി തുടരാന്‍ പഞ്ചാബിലെ ജനങ്ങള്‍ക്ക് സാദ്ധ്യമായത് ഞാന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ സംഭവിച്ചത് സഹനശക്തിക്ക് മുകളുള്ളതായിരുന്നു.”
ഏതാനും സ്ഥലത്ത് മാത്രം ഉണ്ടായിട്ടും എന്തുകൊണ്ടാണ് പ്രക്ഷോഭം വഴിവിട്ട് പോയി എന്ന് ഗാന്ധി മനസിലാക്കാന്‍ ശ്രമിക്കുന്നു:
“സങ്കീര്‍ണ്ണമായ സന്ദര്‍ഭങ്ങളാല്‍ നിയന്ത്രിതമാണ് എല്ലാ പ്രവര്‍ത്തികളും. അതില്‍ ചിലത് ചെയ്യുന്നയാളിന്റെ നിയന്ത്രണത്തിലാണ്. ചിലത് അയാളുടെ നിയന്ത്രണത്തിന് അതീതമാണ്. അതുകൊണ്ട് ചുറ്റുമുള്ള സാഹചര്യങ്ങൾക്ക് മേല്‍ തനിക്ക് ഏറ്റവും കൂടുതല്‍ നിയന്ത്രണ്ടെങ്കില്‍ മാത്രമേ അയാള്‍ക്ക് തന്നെ നിയന്ത്രിക്കാനാകൂ. അതിന് ശേഷം ദൈവത്തിന് മാത്രം അറിയാം.”
റിപ്പബ്ലിക് ദിനത്തിന് ഡല്‍ഹിയിലും മുഖ്യധാരാ മാധ്യമങ്ങളിലും, ഭരണ പാര്‍ട്ടിയിലും നടന്ന “അരാജകത്വത്തെ” മനസിലാക്കാനായി 1919 കളിലേയും 1920 കളിലേയും ഗാന്ധിയെ വായിക്കുന്നത് നമ്മേ സഹായിക്കും. ഗാന്ധിയെ പോലെ കര്‍ഷക സമരത്തിന്റെ നേതാക്കള്‍ തങ്ങളുടെ ‘തെറ്റുകള്‍’ അംഗീകരിച്ചു. സമരക്കാര്‍ പോലീസുമായി ഒത്തുതീര്‍പ്പിലെത്തിയ കാര്യങ്ങളില്‍ തന്നെ നില്‍ക്കണമായിരുന്നു എന്ന് അവര്‍ പറഞ്ഞു
ട്രാക്റ്റര്‍ പരേഡിനെ ഇകഴ്‍ത്തിക്കാണിക്കാനായി ചുവപ്പ് കോട്ടയിലെ സംഭവം വളരേറെ പെരുപ്പിച്ച് കാണിച്ചതാണ്. പാര്‍ട്ടികളിലും അവതാരകരിലുമെല്ലാം ദേശീയ ബിംബം “അശുദ്ധമാക്കി” എന്ന ഞെട്ടലുണ്ടായി. കാര്യങ്ങള്‍ വ്യക്തമായതോടെ ചില അമിത ഉത്സാഹികളായ ആളുകളാണ് Nishan Sahib കൊടി ഉയര്‍ത്തിയതെന്ന് മനസിലായി. ചെങ്കോട്ടയിലെ ദേശീയ പതാകയെ തൊടുക പോലും ചെയ്തില്ല. ചില ഹിന്ദി വാര്‍ത്താ ചാനലുകള്‍ പറഞ്ഞത് പോലെ കോട്ടക്ക് കേടുപാടുകള്‍ ഉണ്ടായില്ല.
ചെങ്കോട്ടയില്‍ നടന്നത് ചീത്തക്കാര്യമാണ്. ട്രാക്റ്റര്‍ പരേഡിന്റെ ആസൂത്രണത്തില്‍ അത് ഉണ്ടായിരുന്നില്ല. അത് ചെയ്യാന്‍ പാടില്ലായിരുന്നു. രൂപം എല്ലാ രീതിയിലും നിര്‍ണ്ണായകമാണ്. Visuals ല്‍ കാര്യമില്ല. എന്നാല്‍ അതിനെ ഇന്‍ഡ്യന്‍ ദേശം എന്ന ബിംബത്തിനെതിരായ ഏറ്റവും വലിയ അപമാനമായിരുന്നു എന്ന് പറയാനാവില്ല.
ട്രാക്റ്ററുകളെ weapons of mass destruction എന്നാണ് Times of India വിശേഷിപ്പിച്ചിരിക്കുന്നത്. എന്തൊക്കെ നാശമാണ് ഈ ട്രാക്റ്ററുകളുണ്ടാക്കിയത്? ഒരു റോഡും നശിച്ചില്ല, ഡല്‍ഹിയിലെ ഒരു വീടും തകര്‍ന്നില്ല. ഒരു പൊതുകെട്ടിടടവും നശിച്ചില്ല. ഡല്‍ഹിയില്‍ കര്‍ഷകര്‍ എത്താതിരിക്കാനായി സ്ഥാപിച്ച barricades എടുത്തുമാറ്റാനാണ് ട്രാക്റ്റര്‍ ഉപയോഗിച്ചത്.
അനുവദിക്കപ്പെട്ട റൂട്ടുകളില്‍ പോലും barricades വെച്ചതിനാല്‍ കര്‍ഷകരുടെ ക്ഷമ നശിച്ചു. പോലീസിന് ഒരു പദ്ധതിയില്ലെന്ന് അതില്‍ നിന്ന് വ്യക്തമായിരുന്നു. അല്ലെങ്കില്‍ ഒന്നുണ്ടായിരുന്നെങ്കില്‍ അത് തെറ്റിധാരണയും അരാജകത്വവും ഉണ്ടാക്കാനായുള്ളതായിരുന്നു. കോപാകുലരായ കര്‍ഷകര്‍ , പോലീസ് സൃഷ്ടിച്ച തടസങ്ങളാലുണ്ടായ താമസത്താല്‍ പ്രകോപനമായി ഡല്‍ഹിയിലേക്കുള്ള വഴി ശക്തിയുപയോഗിച്ച് തെളിക്കുകയായിരുന്നു.
അവര്‍ അക്രമം നടത്തിയിരുന്നെങ്കില്‍ ഡല്‍ഹി നിവാസികളില്‍ നിന്ന് പ്രതിഷേധം നേടിയേനേ. എന്നാല്‍ അവരെ വെള്ളവും പൂക്കളും കൊണ്ടാണ് സ്വാഗതം ചെയ്തത്. സാധാരണ ആളുകള്‍ റോഡില്‍ അവരെ അഭിവാദ്യം ചെയ്തു. അവിടെ ഉല്‍സാഹവും സന്തോഷവും ഉണ്ടായിരുന്നു.
‘അക്രമം, hijacking, ദേശീയ ബിംബങ്ങളുടെ കളങ്കം തുടങ്ങിയ വാക്കുകളെ മനസിലാക്കാന്‍ ഞാന്‍ ശ്രമിക്കുകയാണ്. ക്രമസമാധാനം പാലിക്കുക എന്ന പേരില്‍ പോലീസ് നടത്തിയ നിഷ്ഠൂരമായ അക്രമത്തെ നാം എങ്ങനെയാണ് മാപ്പുകൊടുക്കുന്നത്. വലിയ ഒരു ഏറ്റുമുട്ടലുണ്ടായോ? എന്തെങ്കിലും മുറിവുകളോ, നിയമം നടപ്പാക്കുന്നവരുടെ ജീവനാശമോ? എന്നാല്‍ അതിന് എതിരായി പ്രതിഷേധക്കാര്‍ സഹിച്ചതോ. ഒരു മരണവും ധാരാളം മുറിവുകളും ആണ് അവരുടെ വശത്ത് ഉണ്ടായത്.
ഈ വഴിതെറ്റിയ സംഭവങ്ങൾ മാറ്റിവെച്ചാൽ ലക്ഷക്കണക്കിന് പ്രതിഷേധക്കാർ സമാധാനപരമായി ജാഥ നടത്തി ബാരിക്കേഡുകളിലേക്ക് തിരിച്ചെത്തിയത് സമ്മതിക്കാൻ നാം ആഗ്രഹിക്കാത്തതെന്തുകൊണ്ടാണ് എന്ന ചോദ്യം അവശേഷിക്കുന്നു. എന്തുകൊണ്ടാണ് മാധ്യമങ്ങൾ അത് റിപ്പോർട്ട് ചെയ്തില്ല. ഡൽഹിയിലൽ മാത്രമല്ല ഇൻഡ്യമൊത്തത്തിൽ കര്‍ഷകർ ജാഥ നടത്തി. ഒറ്റ ഒരു അക്രമ സംഭവങ്ങളും റിപ്പോർട്ട് ചെയ്തില്ല. ഡൽഹിയിൽ തന്നെ മുന്നേ തീരുമാനിച്ച വഴികളിലൂടെ ആയിരക്കണക്കിന് ട്രാക്റ്ററുകൾ ജാഥ നടത്തി തിരിച്ചെത്തി. എന്നാലത് റിപ്പോർട്ട് ചെയ്യാൻ യോഗ്യതയില്ലാത്തതായി.
എങ്ങനെയാണ് തെറ്റിധാരണയുണ്ടായതെന്ന് കണ്ടെത്താനായി നിഷ്പക്ഷമായ അന്വേഷണം നടത്തണം. അത് അരാജകത്വത്തിലെത്തി. എന്നാല്‍ പ്രക്ഷോഭങ്ങള്‍ നിയമപുസ്തകത്തെ പിന്‍തുടര്‍ന്നില്ല. അത് നല്ല കാഴ്ചയായിരുന്നുമില്ല. അവര്‍ വെറുതെ വിപ്ലവകരമായ സങ്കല്‍പ്പങ്ങള്‍ ഉയര്‍ത്തുകയായിരുന്നു. അതുകൊണ്ട് അവര്‍ നമ്മുടെ സുരക്ഷിതത്വ ബോധത്തെ ലംഘിച്ചു. നമുക്കറിയാവുന്ന, നാം അനുഭവിക്കുന്ന സമാധാനം അവര്‍ ലംഘിച്ചു.
ഇതെല്ലാം പറയുന്നതിന് മുമ്പ് അഹങ്കാരിയും പ്രതികരിക്കാത്തതുമായ ഒരു സര്‍ക്കാരിനാല്‍ കൃഷിക്കാരുടെ ഹൃദയവും മനസും പ്രക്ഷുഭ്തമാണെന്ന കാര്യം നാം സമ്മതിക്കണം. സര്‍ക്കാര്‍ ജനങ്ങളെ അവരുടെ അടിമകളായാണ് കണക്കാക്കുന്നത്. ആ അധീശത്വത്തെ ഉറപ്പിക്കുകയാണ് അവര്‍ ചെയ്യുന്നത്. നീതിക്കും അന്തസിനും വേണ്ടിയുള്ള നിലവിളി തീര്‍ച്ചയായും അധികാരികളുടെ കാതുകളില്‍ പതിക്കും.
അതുകൊണ്ട് ഈ സമരത്തിന് കാരണമായ മൂര്‍ത്തമായ പ്രശ്നം ഇപ്പോഴും നിലനില്‍ക്കുന്നു എന്ന് കൃഷിക്കാരുടെ വേഷം കെട്ടിയ തീവൃവാദികളാണ് അതെന്നും അതുകൊണ്ട് അവരുടെ സമരം നിയമവിരുദ്ധമാണെന്നും പറഞ്ഞ് സന്തോഷത്താല്‍ തുള്ളിച്ചാടുന്നവര്‍ അറിയണം. പ്രശ്നം ഇപ്പോഴും മൂന്ന് കാര്‍ഷിക നിയമങ്ങളാണ്. അവ റദ്ദാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
സമരത്തിന്റെ കാരണം നിലനില്‍ക്കുന്നു. ഉപസംഹരിക്കാനായി, നമുക്ക് ഗാന്ധിയിലേക്ക് മടങ്ങിപ്പോകാം:
വെടിവെപ്പിനാല്‍ ആളുകള്‍ പ്രകോപിതരായി ഭ്രാന്തിലെത്തി എന്നോ ജനക്കൂട്ടത്തിന്റെ പ്രവര്‍ത്തികളാല്‍ സൈന്യം പ്രകോപിതരായോ എന്ന ചോദ്യത്തിന്റെ പരിഹാരത്തില്‍ നിന്ന് വേറിട്ടതാണ് സത്യാഗ്രഹം. എന്നിരുന്നാലും ഏപ്രിലില്‍ ഹിന്ദുസ്ഥാനിന്റെ ചിലഭാഗത്തെ ആളുകള്‍ പ്രത്യേക കാരണത്താല്‍ അക്രമത്തിലേക്ക് പോയി എന്നതുകൊണ്ട് സമാധാനപരമായ സമരം വീണ്ടും തുടങ്ങണം എന്ന ആശയത്തെ എങ്ങനെയാണ് എനിക്ക് ഉപേക്ഷിക്കാനാകുക? ഇതേ സമയത്ത് ചില ആളുകള്‍ തെറ്റായ കാര്യം ചെയ്തതുകൊണ്ട് ഞാന്‍ എന്തിന് ശരിയായ കാര്യം ചെയ്യാതിരിക്കണം?”
കൃഷിക്കാര്‍ക്ക് ലക്ഷ്യം നഷ്ടപ്പെട്ടിട്ടില്ല. നാം ശ്രദ്ധമാറ്റപ്പെട്ടവരാകാതിരിക്കുകയാണ് വേണ്ടത്. ചലര്‍ തെറ്റ് ചെയ്തു എന്നതുകൊണ്ട് ശരി ചെയ്യുന്നത് നാം അവസാനിപ്പിക്കരുത്.
— സ്രോതസ്സ് thewire.in | Apoorvanand | 28/Jan/2021
#FarmersProtest
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.