2020 ല്‍ ട്വിറ്ററിലും, ഫേസ്‌ബുക്കിലും കൂടുതല്‍ കള്ള വാര്‍ത്തകള്‍ വന്നു

മാധ്യമപ്രവര്‍ത്തനമാണെന്ന വ്യാജേന മോശം വെബ് സൈറ്റുകളില്‍ നിന്നുള്ള ട്വിറ്ററിലും ഫേസ്‌ബുക്കിലും വരുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാറുണ്ട്. German Marshall Fundൽ നിന്നുള്ള ഗവേഷണമനുസരിച്ച്, തെറ്റായ വിവരങ്ങൾ തടയുന്നതിനുള്ള കമ്പനികളുടെ ശ്രമങ്ങൾക്കിടയിലും 2020 ൽ ട്വിറ്റർ, ഫേസ്ബുക്ക് എന്നിവയിൽ ജേണലിസമായി വ്യാജവേഷം കെട്ടുന്ന അവമതിക്കപ്പെട്ട വെബ്‌സൈറ്റുകളിൽ നിന്നുള്ള ഉള്ളടക്കം വർദ്ധിച്ചു.

പരിശോധിക്കപ്പെട്ട് യഥാര്‍ത്ഥമെന്ന് കണ്ടെത്തിയ അക്കൌണ്ടുകളില്‍ നിന്നുമാണ് കള്ള വെബ്‌സൈറ്റുകള്‍ ട്വിറ്ററില്‍ വ്യാപിക്കുന്നത്. മറ്റ് സൈറ്റുകളില്‍ നിന്നുള്ള തെറ്റായതോ തെറ്റിധാരണയുണ്ടാക്കുന്നതോ ആയ വിവരങ്ങള്‍ നിരന്തരം പോസ്റ്റ് ചെയ്യപ്പെടുന്നു. കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന പാതത്തില്‍ ഈ പ്രക്രിയ എക്കാലത്തേതിലും കൂടുതലായിരുന്നു. അത്തരത്തിലെ സൈറ്റുകളില്‍ നിന്നുള്ള വിവരങ്ങള്‍ 4.7 കോടി പ്രാവശ്യം പ്രചരിപ്പിക്കപ്പെട്ടു. “കള്ള സൈറ്റുകള്‍ അവരുടെ ലഭ്യത മറ്റുള്ള സൈറ്റുകളേക്കാള്‍ വേഗത്തില്‍ വര്‍ദ്ധിപ്പിക്കുന്നു,” എന്ന് ഗവേഷണം കണ്ടെത്തി.

ഫേസ്‌ബുക്കില്‍ തെറ്റിദ്ധരിപ്പിക്കുന്ന സൈറ്റുകളുമായുള്ള ഇടപെടല്‍ 2016 ലെ തെരഞ്ഞെടുപ്പ് സമയത്തുണ്ടായിരുന്നതിനേക്കാള്‍ 2020 ല്‍ ഇരട്ടിയിലധികമായിരുന്നു എന്ന് ഗവേഷകര്‍ കണ്ടെത്തി. തെറ്റിദ്ധരിപ്പിക്കുന്ന സൈറ്റുകളുമായി കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന പാദത്തില്‍ മാത്രം ഇത് 120 കോടി ഇടപെടലുകള്‍ ആയിരുന്നു.

ട്വിറ്ററിലെയും ഫേസ്ബുക്കിലെയും വഞ്ചനാപരമായ സൈറ്റുകൾ അമേരിക്കൽ അധിഷ്ഠിതമാണെന്ന് NewsGuard Technologies Inc ലെ ഗവേഷകർ കണ്ടെത്തി. ഇത് ആഭ്യന്തര രാഷ്ട്രീയ തെറ്റായ വിവരങ്ങളുടെ വർദ്ധിച്ചുവരുന്ന പ്രശ്നത്തെക്കുറിച്ച് ആശങ്കകൾ ഉയർന്നു.

— സ്രോതസ്സ് bloomberg.com | Jan 29, 2021

അവ തെമ്മാടി മാധ്യമങ്ങളാണ്. അതില്‍ എഴുതി, മറുപടികൊടുത്ത്, പങ്കുവെച്ച്, ലൈക്ക് ചെയ്ത്, ചാറ്റ് ചെയ്ത് അവക്ക് മാന്യതയുണ്ടാക്കിക്കൊടുക്കരുത്. ആ അക്കൌണ്ടുകള്‍ ഡിലീറ്റ് ചെയ്യുക. https://neritam.com/facehook/

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ