ട്രമ്പ് സര്‍ക്കാരിന്റെ ആരോഗ്യ പരിപാലന നയത്തെക്കുറിച്ചുള്ള മൂന്ന് വര്‍ഷത്തെ പഠനത്തിന്റെ റിപ്പോര്‍ട്ട് വ്യാഴാഴ്ച ബ്രിട്ടീഷ് ആരോഗ്യ ജേണലായ Lancet പ്രസിദ്ധീകരിച്ചു.
കോവിഡ്-19 മഹാമാരിയെക്കുറിച്ചാണ് റിപ്പോര്‍ട്ടില്‍ കൂടുതലും പറയുന്നത്. മഹാമാരി സമയത്ത് പതിനായിരക്കണക്കിന് ആളുകളുടെ മരണത്തില്‍ ട്രമ്പ് സര്‍ക്കാര്‍ നേരിട്ട് ഉത്തരവാദികളാണ് എന്ന് Lancet കണ്ടെത്തി. മറ്റ് രാജ്യങ്ങളുടെ അത്ര കോവിഡ്-19 മരണ നിരക്കായിരുന്നുവെങ്കില്‍ അമേരിക്കയില്‍ രണ്ട് ലക്ഷം ആളുകള്‍ക്ക് ഇപ്പോഴും ജീവനുണ്ടാകുമായിരുന്നു.
കോവിഡ്-19 കാരണം മരിച്ച അമേരിക്കയിലെ അഞ്ച് ലക്ഷം ആളുകളെ “കാണാതായ അമേരിക്കക്കാര്‍” എന്ന പട്ടികയില്‍ കൂട്ടിച്ചേര്‍ക്കണം. കഴിഞ്ഞ നാല് ദശാബ്ദങ്ങളിലെ സാമൂഹ്യ അസമത്വത്തിന്റെ ഫലമാണ് അവരുടെ മരണം. അമേരിക്കന്‍ സമൂഹത്തിലെ ആഴത്തിലുള്ളതും ഗാഢമായതും ആയ പ്രവണതയുടെ ഫലമാണ് മഹാമാരിയും ട്രമ്പ് സര്‍ക്കാരും എന്ന് Lancet റിപ്പോര്‍ട്ട് പറയുന്നു.
“നിയന്ത്രണാതീതതയുടെയും ചെലവുചുരുക്കലിന്റെയും മറവിൽ ധീരമായ ഒരു പ്ലൂട്ടോക്രസി, വിപണികളെ അവരുടെ നേട്ടങ്ങൾക്കായി പുനക്രമീകരിക്കുന്നതിലൂടെയും സർക്കാർ ബജറ്റുകൾ സ്വന്തം നേട്ടത്തിനായി ക്രമീകരിക്കുന്നതിലൂടെയും സമ്പത്തും ശക്തിയും വർദ്ധിപ്പിച്ചു,” ലാൻസെറ്റ് പറഞ്ഞു. “ഇത്തരത്തിലുള്ള ഭരണത്തിൻ കീഴിൽ, സമ്പന്ന സ്ഥാപനങ്ങൾക്കും കുടുംബങ്ങൾക്കും ഉദാരമായ സർക്കാർ കൈമാറ്റം ലഭിക്കുന്നു”, “തൊഴിലവസരങ്ങൾ അപ്രത്യക്ഷമായി.”
“പണ്ടത്തെ നയങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്ഥമായ ഒന്നായിരുന്നില്ല പ്രസിഡന്റ് ട്രമ്പിന്റെ മിക്ക നയങ്ങളും എന്നത് അസ്വാസ്ഥ്യമുണ്ടാക്കുന്ന സത്യം ആണ്. എന്നാല്‍ ആയുര്‍ ദൈര്‍ഘ്യം കുറയുന്നതിന്റേയും അമേരിക്കയുടെ സാമ്പത്തിക, ആരോഗ്യ, സാമൂഹ്യ നയങ്ങളുടെ കുഴപ്പങ്ങളുടേയും ദശാബ്ദങ്ങളായി തുടരുന്ന പ്രവണതക്ക് വേഗത കൂട്ടുകമാത്രമായിരുന്നു ആ സര്‍ക്കാര്‍ എന്ന് Lancet ഉപസംഹരിക്കുന്നു. ആയുര്‍ദൈര്‍ഖ്യം കുറക്കുന്നതില്‍ ഈ കുഴപ്പങ്ങള്‍ വ്യക്തമാണെന്ന് മാത്രമല്ല, സാമൂഹ്യ വര്‍ഗ്ഗങ്ങള്‍ക്കിടയിലെ മരണനിരക്കിലെ വിടവ് വലുതാക്കുകയും ചെയ്യുന്നു.”
“നമ്മുടെ സമ്പദ്‌വ്യവസ്ഥ വികസിക്കുന്ന സമയത്തും അമേരിക്കക്കാരുടെ ആരോഗ്യം ശോഷിക്കുകയാണ്. ആരോഗ്യവും ദേശീയ സമ്പത്തും അഭൂതപൂര്‍വ്വമായി വേറിട്ട് നില്‍ക്കുന്നത് നമ്മുടെ സമൂഹം രോഗാവസ്ഥയിലാണെന്ന് കാണിക്കുന്നു. സമ്പത്ത് സമൃദ്ധമാകുന്നു, എന്നാല്‍ മിക്ക അമേരിക്കക്കാര്‍ക്കും അവരുടെ അടിത്തറ തകര്‍ന്നു, സാമ്പത്തികമായും ആരോഗ്യപരമായും,” എന്ന് കമ്മറ്റിയുടെ അദ്ധ്യക്ഷരിലൊരാളായ Dr. Steffie Woolhandler പറയുന്നു.
— സ്രോതസ്സ് wsws.org | 11 Feb 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.