ഓക്സികോണ്ടിന്‍ നിര്‍മ്മാതാക്കളായ പ്രഡ്യൂ ഫാര്‍മ്മ കുറ്റക്കാരാണ്

ആസക്തിയുണ്ടാക്കുന്ന വേദന സംഹാരിയായ OxyContin നെ കൈകാര്യം ചെയ്യുന്നതിലെ കുറ്റത്തിന്റെ പേരില്‍ Purdue Pharma LP യെ കുറ്റക്കാരായി വിധിച്ചു. അമേരിക്കയിലെ ഓപ്പിയോയിഡ് പ്രതിസന്ധിയിലെ ഈ മരുന്ന് കമ്പനിയുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം പരിഹരിക്കുന്നതിനായി പ്രോസിക്യൂട്ടര്‍മാരുമായി അവര്‍ ഒരു ഒത്തുതീര്‍പ്പിലെത്തി. ക്രിമിനല്‍ ലംഘനങ്ങള്‍ ഓപ്പിയോയിഡ് മരുന്നുകളുടെ ഒഴുക്ക് നിലനിര്‍ത്താന്‍ സഹായിക്കുന്നതിന് അമേരിക്കയിലെ ഉദ്യോഗസ്ഥരെ വഞ്ചിക്കുന്നതിന് ഗൂഢാലോചന നടത്തിയതും ഡോക്റ്റര്‍മാര്‍ക്കും Practice Fusion എന്ന് വിളിക്കുന്ന ഇലക്ട്രോണിക് ആരോഗ്യ രേഖ കമ്പനിക്കും നിയമവിരുദ്ധമായി കൈക്കൂലി കൊടുത്തതും ഉള്‍പ്പടെയുള്ളതാണ് ആ ക്രിമിനല്‍ ലംഘനങ്ങള്‍.

Purdue ന്റെ ഉടമസ്ഥര്‍ ശത കോടീശ്വരന്‍മാരായ Sackler കുടുംബം ആണ്. കമ്പനിയുടെ ബോര്‍ഡില്‍ മുമ്പ് ഇരുന്ന അവര്‍ക്കെതിരെ കോടതി നടപടികളൊന്നുമില്ല. അവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റവും ഇല്ല. OxyContin നെ കുറിച്ചുള്ള തെറ്റായ അവകാശവാദങ്ങള്‍ കൊടുത്ത് Medicare പോലുള്ള സര്‍ക്കാരിന്റെ ആരോഗ്യ പരിപാടിയില്‍ കൊണ്ടുവന്ന കുറ്റത്തിന് വേറൊരു $22.5 കോടി ഡോളര്‍ പിഴ അടക്കാമെന്ന് ഒക്റ്റോബറില്‍ അവര്‍ സമ്മതിച്ചിരുന്നു.

Purdue ന് എതിരായ മൂന്ന് ക്രിമിനല്‍ കുറ്റം, രണ്ടെണ്ണം കൈക്കൂലി വിരുദ്ധ ഫെഡറല്‍ നിയമത്തിന്റെ ലംഘനമാണ്. Connecticut ആസ്ഥാനമായുള്ള മറ്റൊരു കമ്പനിയായ Stamford നെതിരെ അമേരിക്കയില്‍ വഞ്ചന നടത്തിയതിനും Food, Drug and Cosmetic നിയമം ലംഘിച്ചതിനും ആണ് കേസെടുത്തിരിക്കുന്നത്.

$550 കോടി ഡോളറിലധികം പിഴ കൊടുക്കുന്നതാണ് Purdue ന്റെ വ്യവഹാര കരാര്‍. അതില്‍ കൂടുതലും അടക്കാന്‍ പോകുന്നില്ല. Purdue ന്റെ പാപ്പരാകല്‍ നടപടിയുടെ കൂടെ $354 കോടി ഡോളറിന്റെ ക്രിമിനല്‍ പിഴയും ലക്ഷം കോടിക്കണക്കിന് ഡോളര്‍ വരുന്ന സുരക്ഷിതമല്ലാത്ത അവകാശവാദങ്ങളും ഉണ്ട്.

നീതി വകുപ്പ്, കമ്പനി പാപ്പരാകല്‍ നടപടി പൂര്‍ത്തിയാക്കി കമ്പനിയെ ഇല്ലാതാകകുകയും ആസ്തികളെ ഒരു “പൊതുജനക്ഷേമ കമ്പനിയി”ലേക്ക് നീക്കുകയും ചെയ്താല്‍ $200 കോടി ഡോളറിന്റെ ക്രിമിനല്‍ പിഴക്ക് $22.5 കോടി ഡോളര്‍ കൊടുക്കാമെന്ന് Purdue സമ്മതിച്ചു. ഓപ്പിയോയിഡ് പ്രശ്നത്തിന്റെ പേരില്‍ കേസ് കൊടുത്ത അമേരിക്കന്‍ സമൂഹങ്ങള്‍ക്ക് കൊടുക്കാനുള്ള $177.5 കോടി ഡോളര്‍ കൈകാര്യം ചെയ്യാനായി ആണിത്.

കോടതിയില്‍ നിന്ന് പാപ്പരാകല്‍ നടപടികള്‍ക്ക് അംഗീകാരം കിട്ടിയ സമയത്താണ് ആ ശിക്ഷകള്‍ വന്നിരിക്കുന്നത്.

നിയമ വകുപ്പിലെ മറ്റുള്ള സിവില്‍ കേസുകള്‍ പര്‍ഡ്യൂ മുമ്പ് ഒത്തുതീര്‍പ്പാക്കിയിരുന്നു. $280 കോടി ഡോളര്‍ നഷ്ടപരിഹാരം കൊടുക്കാമെന്ന് സമ്മതിച്ചിരുന്നു. മരുന്ന് കമ്പനിയുടെ പാപ്പരാകല്‍ കേസില്‍ കുറച്ച് സാമ്പത്തിക വീണ്ടെടുപ്പ് കിട്ടുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നു.

OxyContin ന്റെ വില്‍പ്പനയില്‍ നിന്ന് ഈ കാലം കൊണ്ട് $3000 കോടി ഡോളര്‍ കമ്പനി കൊയ്ത് സാക്ലര്‍ കുടുംബാംഗങ്ങളെ അതിസമ്പന്നരാക്കി എന്ന് അമേരിക്കയിലെ ഫെഡറല്‍, സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. ഓപ്പിയോയിഡ് സംബന്ധിയായ ഓവര്‍ഡോസിനാല്‍ 1999 ന് ശേഷം 4.5 ലക്ഷം പേര്‍ അമേരിക്കയില്‍ മരിച്ചു.

$1000 കോടി ഡോളറിലധികം വരുന്ന ആയിരക്കണക്കിന് കേസുകള്‍ക്ക് ഒത്തുതീര്‍പ്പുണ്ടാക്കാനായി ഒരു കരാര്‍, വിവാദത്തിന്റെ കടന്നാക്രമണം കാരണം കഴിഞ്ഞ വര്‍ഷം പാപ്പരാകല്‍ പ്രക്രിയക്ക് അപേക്ഷ കൊടുത്ത Purdue വാഗ്ദാനം ചെയ്തു. ഓപ്പിയോയിഡ് തിരെമാറ്റുന്നതിനും അവര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ആസക്തി ചികില്‍സ മരുന്നുകളും ദാനമായി കൊടുക്കുന്നതും Purdue ന്റെ നിയന്ത്രണം പരിത്യജിച്ച Sacklers ല്‍ നിന്ന് $300 കോടി ഡോളര്‍ പണമായുള്ള സംഭാവനയും ഉള്‍പ്പെട്ടതാണ് അത്.

കൈക്കൂലിയും vendor scheme ഉം കൂടാതെ 2007 – 2017 കാലത്ത് ഈ മരുന്നിനെ സംശയിച്ചിരുന്ന ഡോക്റ്റര്‍മാരെ Purdue അവഗണിച്ചു. ഈ ഡോക്റ്റര്‍മാരില്‍ നിന്നുള്ള OxyContin കുറിപ്പടി Drug Enforcement Administration നെ അറിയിക്കുന്നതില്‍ Purdue പരാജയപ്പെട്ടു എന്നും പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു.

OxyContin നെ തെറ്റായി ബ്രാന്റ് ചെയ്തതിന് 2007 ല്‍ Purdue ന്റെ ഒരു പങ്കാളിയെ കുറ്റക്കാരായി വിധിച്ചതാണ്. $60 കോടി ഡോളര്‍ പിഴ അടച്ച് അവര്‍ പ്രോസിക്യൂട്ടര്‍മാരുമായി അന്ന് ഒരു ഒത്തുതീര്‍പ്പില്‍ എത്തിയിരുന്നു.

ഒരു അഭിപ്രായം ഇടൂ