വമ്പന്‍ മരുന്ന് കമ്പനികള്‍ ഗവേഷണത്തെക്കാള്‍ ഓഹരിയുടമകളുടെ ലാഭത്തിനാണ് പണം ചിലവാക്കുന്നത്

2016 – 2020 കാലത്ത് 14 വലിയ മരുന്ന് കമ്പനികള്‍ ഗവേഷണത്തിന് പണം ചിലവാക്കുന്നതിന് പകരം അവരുടെ നിക്ഷേപകര്‍ക്ക് കൂടുതല്‍ പണം കിട്ടാന്‍ വേണ്ടിയാണ് പണം ചിലവാക്കുന്നത്. U.S. House Oversight Committee പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കൊടുത്തിരിക്കുന്നത്. അമേരിക്കയിലെ മരുന്നുകളുടെ ഉയര്‍ന്ന വില കുറക്കാനുള്ള അടിയന്തിര നടപടികള്‍ ഉടനെടുക്കണമെന്ന് ആവശ്യത്തെ അടിവരയിടുന്നതാണ് ഇക്കാര്യം.

പുതിയ മരുന്നകള്‍ കണ്ടുപിടിക്കാനും ടെസ്റ്റ് ചെയ്യുന്നതിനും ചിലവാക്കുന്നതിനേക്കാള്‍ ഓഹരികള്‍ തിരികെ വാങ്ങാനും ഡിവിഡന്റ് കൊടുക്കാനും 10% ല്‍ അധികം പണം 14 കമ്പനികള്‍ ചിലവാക്കി.

അതിനിടക്ക് റിപ്പോര്‍ട്ട് പ്രകാരം 14 സ്ഥാപനങ്ങള്‍ “കഴിഞ്ഞ 5 വര്‍ഷത്തില്‍ $320 കോടി ഡോളര്‍ ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളത്തിന് ചിലവാക്കി.” വിശകലനം നടത്തിയ നാല് വര്‍ഷത്തില്‍ 14% വര്‍ദ്ധനവാണുണ്ടായത്.

കമ്മറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം:

  • 2016 – 2020 കാലത്ത് 14 പ്രധാന മരുന്ന് കമ്പനികള്‍ $57700 കോടി ഡോളര്‍ ഓഹരി തിരികെ വാങ്ങാനും ഡിവിഡന്റ് കൊടുക്കാനും ചിലവാക്കി. അതേ സമയത്ത് $52100 കോടി ഡോളര്‍ ആണ് ചിലവാക്കിയത്. $5600 കോടി ഡോളര്‍ വ്യത്യാസം.
  • അതേ തോതിലെ ചിലവാക്കല്‍ പരിഗണിച്ചാല്‍ ഈ 14 കമ്പനികള്‍ 2020 – 2029 കാലത്ത് $1.15 ലക്ഷം കോടി ഡോളര്‍ ഓഹരി തിരികെ വാങ്ങാനും ഡിവിഡന്റ് കൊടുക്കാനും ചിലവാക്കും. ഇത് Congressional Budget Office കണക്കാക്കുന്നതിലും ഇരട്ടിയിയലധികമാണ്. ഇതേ കാലയളവില്‍ H.R. 3 വഴി അത് ലാഭിക്കാമായിരുന്നു.
  • 2016 – 2020 കാലത്ത് 14 പ്രധാന മരുന്ന് കമ്പനികള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമായി $320 കോടി ഡോളര്‍ ചിലവാക്കി. അവരുടെ ശമ്പളം അഞ്ച് വര്‍ഷ കാലയളവില്‍ 14% വെച്ചാണ് വര്‍ദ്ധിച്ചത്.
  • innovative ഗവേഷണത്തിന് പകരം മിക്ക മരുന്നു കമ്പനികളും ഗവേഷണത്തിന്റെ വലിയ പങ്കും generic ഉം biosimilar ഉം ആയ മല്‍സരത്തെ അടിച്ചമര്‍ത്താനായി ഉപയോഗിച്ചു. അതേ സമയത്ത് വില വര്‍ദ്ധിപ്പിക്കുന്നത് തുടര്‍ന്നുകൊണ്ടിരുന്നു.

മറ്റ് വികസിത രാജ്യങ്ങളിലേതിനേക്കാള്‍ അമേരിക്കയിലെ ഉപഭോക്താക്കള്‍ ശരാശരി 2 – 4 മടങ്ങ് കുറുപ്പടി മരുന്നുകള്‍ വാങ്ങുന്നു എന്ന് സാന്റേഴ്സ് നയിച്ച ഒരു സര്‍ക്കാര്‍ ഉത്തരവാദിത്ത ഓഫീസ് നടത്തിയ പഠനം പറയുന്നു.

“പേറ്റന്റ് സംരക്ഷണയുള്ള തകര്‍പ്പന്‍ മരുന്നുകളുണ്ടാക്കുന്ന മറ്റ് മരുന്ന് കമ്പനികളെ വാങ്ങാനാണ് ശതകോടിക്കണക്കിന് ഡോളറിന്റെ വിഭവങ്ങള്‍ ചിലവാക്കുന്നത് എന്ന വ്യവസായം മുഴുക്കെ പ്രശ്നകരമായ ഒരു ഗതി” എന്ന് Rep. Katie Porter (D-Calif.) പ്രസിദ്ധപ്പെടുത്തിയ ഒരു തുറന്നുകാട്ടല്‍ നടന്ന് ധാരാളം മാസങ്ങള്‍ക്ക് ശേഷമാണ് ആ റിപ്പോര്‍ട്ട് വന്നത്.

https://oversight.house.gov/sites/democrats.oversight.house.gov/files/COR%20Staff%20Report%20-%20Pharmaceutical%20Industry%20Buybacks%20Dividends%20Compared%20to%20Research.pdf

— സ്രോതസ്സ് commondreams.org | Brett Wilkins | Jul 8, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ