JPMorgan Chase ന്റെ CEO ആയ Jamie Dimon നെ “അമേരിക്കയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് സോഷ്യലിസ്റ്റ്” എന്ന് അടുത്തതായി വന്ന ഒരു പരസ്യത്തില്‍ സെനറ്റര്‍ ബര്‍ണി സാന്റേഴ്സ് വിളിച്ചു
അദ്ദേഹത്തിന് ഒരു അഭിപ്രായം ഉണ്ട് – അദ്ദേഹം ഉദ്ദേശിച്ചതിനപ്പുറമായതും.
2008 ലെ സാമ്പത്തിക തകര്‍ച്ചയുടെ സമയത്ത് സര്‍ക്കാരില്‍ നിന്ന് JPMorgan ഉം മറ്റ് ബാങ്കുകളും നേടിയ ധനസഹായത്തെക്കുറിച്ച് അദ്ദേഹം കൊടുത്ത Dimon പരസ്യത്തില്‍ സാന്റേഴ്സ് പ്രത്യേകം പറയുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ധനസഹായം സ്വീകരിക്കുന്നതും കോര്‍പ്പറേറ്റ് ക്ഷേമ പരിപാടികളും കൊണ്ട് മാത്രമല്ല അമേരിക്കന്‍ കമ്പനികള്‍ സോഷ്യലിസ്റ്റുകളെ പോലെ ആകുന്നത്. അത് സ്വതന്ത്ര കമ്പോളത്തെക്കുറിച്ചുള്ള ആഴത്തിലുള്ള പ്രണയവും കൊണ്ടുമാണ്.
യഥാര്‍ത്ഥത്തില്‍ മിക്ക വലിയ അമേരിക്കന്‍ കമ്പനികളും ആന്തരികമായി പ്രവര്‍ത്തിക്കുന്നത് കാള്‍ മാര്‍ക്സ് കൈയ്യടിക്കുന്ന രീതിയിലാണ്, സോഷ്യലിസ്റ്റ് രീതിയിലെ കേന്ദ്രീകൃത ആസൂത്രണത്തിന്റെ അടിസ്ഥാനത്തില്‍. അത് മാത്രമല്ല കോര്‍പ്പറേറ്റ് അമേരിക്ക, സോഷ്യലിസ്റ്റ് ഭരണത്തിലെ കണ്ടുപിടുത്തങ്ങളുടെ പരീക്ഷണശാലയായി മാറി എന്ന് വാദിക്കാം.
രഹസ്യ സോഷ്യലിസ്റ്റുകള്‍
പൊതുസ്ഥലത്ത്, Dimon നെ പോലുള്ള CEOമാര്‍ സോഷ്യലിസ്റ്റ് ആസൂത്രണത്തെ ആക്രമിക്കുകയും സ്വതന്ത്ര കമ്പോളത്തെ പിന്‍തുണക്കുകയും ചെയ്യും.
എന്നാല്‍ JPMorgan നും മിക്ക മറ്റ് വലിയ കോര്‍പ്പറേറ്റുകള്‍ക്കകത്തും കമ്പോള മല്‍സരത്തെ ആസൂത്രണം സഹായിയാക്കുന്നു. ഈ വലിയ കോര്‍പ്പറേറ്റുകളില്‍ ഡസന്‍ കണക്കിന് ബിസിനസ് യൂണിറ്റുകളുണ്ട്. ചിലപ്പോള്‍ ആയിരക്കണിന് ഉണ്ടാകും. ഈ യൂണിറ്റുകള്‍ പരസ്പരം മല്‍സരിക്കുന്നതിന് പകരം CEOമാര്‍ മിക്കപ്പോഴും ഒരു പദ്ധതിതന്ത്ര ആസൂത്രണ പ്രക്രിയ കൊണ്ടുവന്ന് പരസ്പര സഹകരണത്തിലൂടെ കോര്‍പ്പറേറ്റിന് മൊത്തം ഏറ്റവും നല്ല ഫലം നേടുന്നതിലേക്ക് നയിക്കുന്നു.
സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥ പ്രവര്‍ത്തിക്കുന്നതും ഇങ്ങനെയാണ്. സര്‍ക്കാര്‍ സമ്പദ്‍ഘടന മൊത്തമുള്ള ആസൂത്രണം നടത്തുന്നു, ഓരോ വ്യവസായത്തിനും വ്യവസായ സ്ഥാപനങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ കൊടുക്കുന്നു. സമൂഹത്തിന് മൊത്തത്തില്‍ ഏറ്റവും മെച്ചപ്പെട്ട ഫലം കിട്ടുക എന്ന ലക്ഷ്യത്തോടെ ചെയ്യുന്നതാണിത്.
കമ്പനികള്‍ ആന്തരികമായി ആസൂത്രിത സഹകരണം വഴി ലക്ഷ്യങ്ങള്‍ നേടുകയും, പ്രതിസന്ധികള്‍ മറികടക്കുകയും ചെയ്യുന്നത് പോലെ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥക്ക് ഈ യോജിപ്പിനെ ഉപയോഗിച്ച് നമ്മുടെ കാലത്ത നിലനില്‍പ്പിന്റെ പ്രശ്നമായ – കാലാവസ്ഥാ മാറ്റം – പോലുള്ള പ്രശ്നങ്ങളെ മറികടക്കാന്‍ കഴിയും. അത് വളരെ വലുതും അടിയന്തിരവും ആയ ഒരു വെല്ലുവിളിയാണ്. സര്‍ക്കാരിനോടൊപ്പം ചേര്‍ന്ന് സമ്പദ്‌വ്യവസ്ഥയിലെ എല്ലാ ഭാഗങ്ങളും ഒന്നിച്ച് പ്രവര്‍ത്തിച്ച് വേണം അതിനെ അഭിമുഖീകരിക്കാന്‍.
സോഷ്യലിസത്തിന്റെ പഴയ പ്രശ്നങ്ങളെ മറികടക്കുന്നത്
എന്നാല്‍ തീര്‍ച്ചയായും സോഷ്യലിസത്തിന് നല്ല ട്രാക്ക് റിക്കോഡില്ല.
ഉദാഹരണത്തിന് പഴയ സോവ്യേറ്റ് യൂണിയനില്‍ സോഷ്യലിസ്റ്റ് ആസൂത്രണം പരാജയപ്പെടാനുള്ള ഒരു കാരണം അത് വളരേറെ മുകളില്‍ നിന്ന് താഴോട്ടുള്ളതായിരുന്നു എന്നതാണ്. അതുകൊണ്ട് അതിന് ജനാധിപത്യം ഒരു സര്‍ക്കാരിന് നല്‍കുന്നത് പോലുള്ള ജനകീയ നിയമസാധുത കുറവായിരുന്നു. അതിന്റെ ഫലമായി സ്ഥാപനങ്ങളോ പൌരന്‍മാരോ അനുഭവിക്കുന്ന യഥാര്‍ത്ഥ നേട്ടങ്ങളേയോ വെല്ലുവിളികളേയോ കുറിച്ചുള്ള വിശ്വസനീയമായ വിവരങ്ങള്‍ ആസൂത്രണ പ്രക്രിയക്ക് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കിട്ടാതെയായി.
അതിനേക്കാളേറെ, സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ അര്‍പ്പിച്ച ലക്ഷ്യങ്ങള്‍ കഷ്ടപ്പെട്ട് നേടിയെടുക്കുന്നതില്‍ കുറവ് പ്രചോദനമേയുണ്ടാകൂ, പ്രത്യേകിച്ചും അവ ആസൂത്രണം ചെയ്യുന്നതില്‍ ഒരു പങ്കാളിത്തവും ഇല്ലാത്തിനാല്‍.
USSR നിലനില്‍ക്കാത്തതിന്റെ രണ്ടാമത്തെ കാരണം തൊഴിലാളികളേയോ സംരംഭകരേയോ പ്രചോദിപ്പിക്കുന്നതില്‍ ഏകാധിപത്യ സംവിധാനം പരാജയപ്പെട്ടു. അതിന്റെ ഫലമായി സര്‍ക്കാര്‍ അടിസ്ഥാന ശാസ്ത്രത്തിന് നല്ലതുപോലെ ധനസഞ്ചയം കൊടുത്തുവെങ്കിലും സോവ്യേറ്റ് വ്യവസായം കണ്ടുപിടുത്തങ്ങളുടെ കാര്യത്തില്‍ പിന്നിലായിരുന്നു.
വ്യാജോക്തിപരമായി, മുതലാളിത്തത്തിന്റെ മാത്രം ഉല്‍പ്പനമായ കോര്‍പ്പറേറ്റുകള്‍ സോഷ്യലിസ്റ്റ് ആസൂത്രണത്തിന്റെ ഈ പ്രശ്നവും മറ്റ് പ്രശ്നങ്ങളും എങ്ങനെ മറികടക്കാമെന്ന് കാണിച്ചുതരുന്നു.
ജനാധിപത്യപരമായ നിയമസാധുതയുടെ കാര്യം എടുക്കുക. പദ്ധതി തന്ത്ര പ്രക്രിയയില്‍ താഴ്ന്ന നിലയിലുള്ള ജോലിക്കാരേയും സജീവമായി പങ്കാളികളാക്കാന്‍ General Electric, Kaiser Permanente, General Motors പോലുള്ള ചില കമ്പനികള്‍ ഏകാധിപത്യപരമായ ആസൂത്രണത്തിന്റെ ക്രിയാശേഷിയില്ലായ്മയെ ഒഴുവാക്കാനുള്ള പുതിയ വഴികള്‍ കണ്ടുപിടിച്ചു.
എന്നിരുന്നാലും ലാഭത്തിന്റെ സമ്മര്‍ദ്ദം ഉന്നത മാനേജര്‍മാരെ വാഗ്ദാനം ചെയ്ത പങ്കാളിത്തത്തില്‍ കുറുക്കുവഴിക്ക് മിക്കപ്പോഴും നിര്‍ബന്ധിച്ചേക്കാം. പക്ഷേ അതിനെ വിജയകരമായി കൂട്ടിച്ചേര്‍ത്തപ്പോള്‍ അത് ഉന്നത മാനേജുമെന്റിന് പദ്ധതി തന്ത്രപരമായ ആസൂത്രണത്തിന് വേണ്ടി താഴെനിന്നുള്ള വിവരങ്ങള്‍ കിട്ടിയെന്ന് മാത്രമല്ല എല്ലാ ജോലിക്കാരേയും കൂടുതല്‍ വിശ്വാസയോഗ്യരായ അതില്‍ പങ്കാളികളാക്കാനുമായി.
അതുകൊണ്ട് ഇവിടെ നമുക്ക് കേന്ദ്രീകരണം ഉണ്ട് – പരിചിതമായ ഏകാധിപത്യ മാതൃകയിലല്ല. അതിന് പകരം “പങ്കാളിത്ത കേന്ദ്രീകരണം” എന്ന് ഞാന്‍ വിളിക്കുന്ന ഒരു രൂപത്തിലാണ്. ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥയില്‍ ഈ സമീപനം, ജനാധിപത്യപരവും ഫലപ്രദവും ആണെന്ന് ഉറപ്പാക്കിക്കൊണ്ട് തന്നെ സ്വീകരിക്കുകയോ അനുരൂപമാക്കുകയോ സമ്പദവ്യവസ്ഥ മൊത്തത്തില്‍ പിന്‍തുണക്കുന്ന ഒന്നായി വികസിപ്പിക്കുകയും ചെയ്യാം.
കണ്ടുപിടുത്തത്തിനുള്ള പ്രചോദനത്തിനിടക്ക്, അമേരിക്കയുടെ വലിയ ബിസിനസുകള്‍ സോഷ്യലിസത്തിന്റേതുപോലുള്ള ഒരു വെല്ലുവിളി നേരിടുന്നു. തൊഴിലാളികള്‍ കൂട്ടമാകണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. നയങ്ങളോടും നടപടികളോടും അങ്ങനെ സമ്മതമുള്ളവരാകും. വൈവിദ്ധ്യമുള്ള ചിന്തക്കും ക്രിയാത്മകതക്കും വേണ്ടി അതേ സമയം അവര്‍ സ്വന്തം കാര്യം നോക്കുന്നവരാകണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
പഴയ സോവ്യേറ്റ് യൂണിയനിലെ പോലെ, കോര്‍പ്പറേറ്റ് അമേരിക്കയിലെ ഒരു പൊതു പരിഹാരം ആ കര്‍ത്തവ്യങ്ങളില്‍ പ്രത്യേകശേഷി നേടുക എന്നതാണ്. മിക്ക ആളുകളേയും പതിവ് ജോലികളിലേക്ക് തരംതാഴ്ത്തി. അതേ സമയം പ്രത്യേകാനുകൂല്യമുള്ള കുറച്ചുപേര്‍ കണ്ടുപിടുത്ത ജോലികള്‍ ചെയ്തു. ആ സമീപനം, വിശാലമായ ഭൂരിപക്ഷത്തിന്റെ സൃഷ്ടിപരമായ ശേഷിയെ പരിഗണിക്കുമ്പോള്‍ വ്യാപകമായ തൊഴിലാളികളുടെ ആത്മാര്‍ത്ഥയില്ലാതാകുകയും ബിസിനസ് പ്രകടനം കുറയുകയും ചെയ്തു.
“പരസ്പരാശ്രിതത്വപരമായ വ്യക്തിമാഹാത്മ്യവാദം” എന്ന് ഞാന്‍ വിളിക്കുന്ന വ്യക്തിമാഹാത്മ്യവാദത്തിനറേയും കൂട്ടായ്മയുടേയും സംയോഗത്തെ പിന്‍തുണക്കുന്ന സംസ്കാരങ്ങളും സമ്മാന വ്യവസ്ഥകളും സൃഷ്ടിച്ച് ഈ വിഷമവൃത്തം മറികടക്കാന്‍ മിടുക്കരായ ബിസിനസുകാര്‍ വഴി കണ്ടുപിടിച്ചു. എന്റെ അന്വേഷണത്തില്‍ Kaiser Permanent physicians, ടയോട്ടയുടെ NUMMI നിലയത്തിലെ തൊഴിലാളികളും, Computer Sciences Corp ലെ സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നവരും പോലെ വൈവിദ്ധ്യമുള്ളതാണ് ഇത്തരത്തിലെ പ്രചോദനങ്ങള്‍. സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളിലേക്കുള്ള വ്യക്തിപരമായ സംഭാവനകള്‍ക്കും അതുപോലെ അവ നേടിയെടുക്കുന്നതിനുള്ള കൂട്ടായപ്രവര്‍ത്തനത്തിനും സമ്മാനം കൊടുക്കുകയും ചെയ്ത് ഭാഗികമായി ഈ കമ്പനികള്‍ അത് ചെയ്യുന്നു.
വ്യക്തിപരമായ കാര്യക്ഷമതയുടെ അടിസ്ഥാനത്തിലെ സമ്മാനം എന്ന ആശയത്തിനെതിരെ സോഷ്യലിസ്റ്റുകള്‍ മിക്കപ്പോഴും പിന്നോട്ട് പോകുകയും, ഈ സങ്കീര്‍ണ്ണമായ നയങ്ങള്‍ വ്യാപിപ്പിച്ച് മൊത്തം സമ്പദ്‌വ്യവസ്ഥയിലേക്ക് കൊണ്ടുവരുകയും ചെയ്യുന്നത് സോഷ്യലിസ്റ്റ് കണ്ടുപിടുത്തങ്ങളും പ്രചോദനത്തിന്റെ വെല്ലുവിളികളേയും സഹായിക്കുന്നു. [editor:കണ്ടുപിടുത്തങ്ങള്‍ സ്വാഭാവികമായുണ്ടാകേണ്ടതാണ്. അതിനൊരു മല്‍സരത്തിന്റെ ആവശ്യമില്ല.]
വലിയ പ്രശ്നത്തിന് വലിയ സര്‍ക്കാര്‍ ആവശ്യമാണ്
അമേരിക്കയില്‍ ഒരു സോഷ്യലിസ്റ്റ് മാറ്റം എന്ന ആശയം ഇന്ന് ഒരു വിദൂര ആശയമാണ്.
എന്നാല്‍ അത് മാറാം. പ്രത്യേകിച്ചും കൂടുതല്‍ അമേരിക്കക്കാര്‍, ചെറുപ്പക്കാരായവര്‍, സോഷ്യലിസം സ്വീകരിക്കുന്നു. ഇപ്പോഴത്തെ മുതലാളിത്ത വ്യവസ്ഥ കാലാവസ്ഥാ മാറ്റത്തെ കൈകാര്യം ചെയ്യുന്നതില്‍ അമ്പേ പരാജയപ്പെട്ടതാണ് അവര്‍ അങ്ങനെ ചെയ്യുന്നതിന്റെ ഒരു കാരണം.
ഈ കമ്പനികള്‍ക്കുള്ളില്‍ നോക്കിയാല്‍ നല്ല ഒരു വഴി മുന്നോട്ടുണ്ട് – ദുരന്തം തടുക്കുന്നതില്‍ സമൂഹത്തിന്റെ ഒരു പ്രതീക്ഷ.
— സ്രോതസ്സ് theconversation.com | Paul Adler | Feb 7, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.