ചെറിയ വായൂ മലിനീകരണം പോലും കോവിഡ്-19 നെ മാരകമാക്കും

കോവിഡ്-19 ന്റെ ഉയര്‍ന്ന മരണ നിരക്കിന് അമേരിക്കയിലെ ചീത്ത വായുവുമായി ബന്ധമുണ്ടെന്ന് Harvard ന്റെ school of public health നടത്തിയ പുതിയ പഠനത്തില്‍ കണ്ടെത്തി. PM 2.5 എന്ന് വിളിക്കുന്ന സൂഷ്മ കണികകള്‍ കൂടുതലുള്ള ജില്ലകളില്‍ ജീവിക്കുന്നവര്‍ ആണ് വൈറസ് കാരണം കൂടുതല്‍ മരിക്കുന്നത്.

ലോകത്തെ ഏറ്റവും അപകടകാരിയായ അദൃശ്യ മലിനീകാരികളില്‍ ഒന്നാണ് PM 2.5. 2.5 മൈക്രോമീറ്ററിനേക്കാള്‍ കുറവ് വലിപ്പമുള്ള സൂഷ്മ കണികകള്‍ ചേര്‍ന്നാണ് ഇതുണ്ടാകുന്നത്. അതിന് മനുഷ്യ ശ്വാസകോശത്തിലും രക്തത്തിലേക്കും കടക്കാനാകും. വാഹനങ്ങളുടെ പുകക്കുഴലില്‍ നിന്നും മോശം വൈദ്യുതി നിലയങ്ങളില്‍ നിന്നും കല്‍ക്കരി, തടി എന്നിവ കത്തിക്കുന്നതില്‍ നിന്നുമാണ് അവ ഉണ്ടാകുന്നത്. ഹൃദ്രോഗം, chronic bronchitis, പ്രമേഹം, മറ്റ് ശ്വാസകോശ രോഗങ്ങള്‍ എന്നിവയുമായി ഉയര്‍ന്ന തോതിലെ PM 2.5 ന് ബന്ധമുണ്ടെന്ന് ധാരാളം പഠനങ്ങള്‍ കാണിക്കുന്നു. 2015 ല്‍ മാത്രം ലോകം മൊത്തം 42 ലക്ഷം മരണങ്ങള്‍ PM 2.5 കാരണം ഉണ്ടായി.

Harvard ന്റെ വിശകലനം പ്രകാരം ദീര്‍ഘ കാലത്തേക്ക് PM 2.5 ന്റെ നിലയിലുണ്ടാകുന്ന ചെറിയ വര്‍ദ്ധവ് പോലും കോവിഡ്-19 ന്റെ മരണ നിരക്ക് 15% വര്‍ദ്ധിക്കും.

ചില അടിയിലുള്ള അവസ്ഥകളുമായി ബന്ധമുള്ള മലിനമായ വായൂ കോവിഡ്-19 നെ കൂടുതല്‍ മാരകമാക്കുന്നു. കോവിഡ്-19 കാരണം ICU വില്‍ എത്തിയ അമേരിക്കയിലെ രോഗികളുടെ 78% നും പ്രമേഹം, ഹൃദ്രോഗം, ദീര്‍ഘകാല ശ്വാസകോശ രോഗം തുടങ്ങിയ ആന്തരികമായ അവസ്ഥകള്‍ ഉള്ളവരായിരുന്നു.

വീടിന്റെ വരുമാനം, ജനസംഖ്യാ വലിപ്പം, ആശുപത്രി കിടക്കകള്‍, പുകവലി തുടങ്ങി പല ഘടകങ്ങളേയും Harvard പഠനം പരിഗണിച്ചിട്ടുണ്ട്. എന്നാല്‍ പകര്‍ച്ചവ്യാധിയുടെ ഇടക്ക് കോവിഡ്-19 വിശകലനം ചെയ്യുന്നത് പ്രശ്നമാണ്. പരിമിതമായ പരിശോധന സൌകര്യമില്ലാത്തതിനാല്‍ കോവിഡ്-19 കൃത്യമായി അളക്കുന്നതില്‍ വിഷമം നേരിട്ടു. രാജ്യം മൊത്തമുള്ള ജില്ലകളില്‍ മഹാമാരി വിവിധ ഘട്ടത്തിലാണുള്ളത്. അത് ഫലത്തെ ചരിക്കുന്നതാണ്.

മരണസംഖ്യയും വായൂമലിനീകരണവും ആണ് ഇപ്പോഴത്തെ പഠനം നോക്കുന്നത്. ഈ രണ്ട് ഘടകങ്ങള്‍ തമ്മിലുള്ള ശക്തമായ ബന്ധം കാണിക്കുക വിഷമമാണ്. കൂടുതല്‍ കോവിഡ്-19 രോഗികളുടെ വിവരശേഖരത്തില്‍ വ്യക്തിപരമായ നിലയിലാണ് അത് പരിശോധിക്കേണ്ടത്.

ശാസ്ത്രജ്ഞര്‍ക്ക് ഈ പ്രതിഭാസം മുമ്പും ഉണ്ടായിരുന്നു. 2003 ല്‍ ചൈനയില്‍ severe acute respiratory syndrome (SARS) കാരണം കൂടുതല്‍ മരണം ഉണ്ടായത് ഉയര്‍ന്ന വായൂ മലിനീകരണ നിലയുള്ള സ്ഥലങ്ങളിലായിരുന്നു. കോവിഡ്-19 നോട് വളരെ സാമ്യമുള്ള രോഗമായിരുന്നു അത്. അടുത്ത കാലത്ത് ഇറ്റലിയില്‍ നടത്തിയ പഠനത്തിലും അന്തരീക്ഷ മലിനീകരണവും കോവിഡ്-19 മരണ നിരക്കും തമ്മിലുള്ള ബന്ധം കണ്ടെത്തിയിട്ടുണ്ട്.

ഏറ്റവും ശക്തമായി ആഘാതമേറ്റ സമൂഹങ്ങളെ സംരക്ഷിക്കാനായി വിഭവങ്ങള്‍ വകയിരുത്തുന്നതില്‍ നയരൂപീകരണം നടത്തുന്നവരെ ഈ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നു. ഇപ്പോള്‍ ട്രമ്പ് സര്‍ക്കാര്‍ അതിന് വിരുദ്ധമായ പാതയിലൂടെയാണ് പോകുന്നത്. അപകടകരമായ വായൂ മലിനീകരണത്തില്‍ നിന്ന് പൊതു ജനങ്ങളെ സംരക്ഷിക്കുന്ന പരിസ്ഥിതി നിയന്ത്രണങ്ങളെ ദുര്‍ബലമാക്കാന്‍ കൊറോണ വൈറസിനെ അവര്‍ ഉപയോഗിക്കുന്നു. ചില വ്യവസായങ്ങളെ നിരീക്ഷിക്കുന്നത് Environmental Protection Agency നിര്‍ത്തി. ആഗോള മഹാമാരി കാരണം ഭീഷണിയിലായിരിക്കുന്ന നഗരങ്ങളെ അപകടപ്പെടുത്തുന്നതാണിത്.

— സ്രോതസ്സ് grist.org | Shannon Osaka | Apr 9, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ