കുറച്ച് കേട്ടിട്ടുള്ള ഓസോണ്‍ പാളി ഭൂമിയെ ചൂടാക്കുന്നു

ഓസോണ്‍ തന്‍മാത്രക്ക് മൂന്ന് ഓക്സിജന്‍ ആറ്റങ്ങളുണ്ട്. സൂര്യനില്‍ നിന്നുള്ള ദോഷകരമായ അള്‍ട്രാ വയലറ്റ് വികിരണങ്ങളില്‍ നിന്ന് മനുഷ്യരെ സംരക്ഷിക്കുന്നത് stratosphere ല്‍ ഉള്ള ഓസോണ്‍ ആണ്. എന്നാല്‍ ഭൂമിയുടെ ഉപരിതലത്തിനോടടുത്ത്, troposphere ല്‍, ഓസോണ്‍ മനുഷ്യന് ദോഷമുണ്ടാക്കുന്ന ഒരു വാതകമാണ്.

താഴ്ന്ന നിലയിലെ ഓസോണ്‍ തെക്കന്‍ സമുദ്രത്തലേക്ക് കൂടുതല്‍ ചൂട് കൊടുക്കുന്നു എന്ന് UC Riverside ലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നു. മുമ്പ് കരുതിയിരുന്നതിനേക്കാള്‍ കൂടുതലാണെന്നാണ് അവര്‍ പറയുന്നത്.

പഠന റിപ്പോര്‍ട്ട് Nature Climate Change ജേണലില്‍ വന്നു.

മനുഷ്യന്‍ ഫോസിന്ധനങ്ങള്‍ കത്തിക്കുന്നത് വഴിയുണ്ടാകുന്ന കാര്‍ബണിന്റേയും ചൂടിന്റേയും വലിയൊരു അളവ് നീക്കം ചെയ്യുന്നത് സമുദ്രമാണ്. അന്റാര്‍ക്ടിക് സമുദ്രം എന്ന് വിളിക്കുന്ന തെക്കന്‍ സമുദ്രം ലോക അന്തരീക്ഷത്തില്‍ അധികം വരുന്ന കാര്‍ബണിന്റെ മൂന്നിലൊന്ന് ആഗിരണം ചെയ്യുന്നു. അധികമുണ്ടാകുന്ന താപത്തിന്റെ 75% ഉം ശേഖരിക്കുന്നത് ലോകത്തിലെ സമുദ്രങ്ങളാണ് എന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.

ചരിത്രപരമായി സമുദ്രത്തിന്റെ ചൂടാകലിന്റെ മൂന്നിലൊന്ന് ഓസോണ്‍ കാരണമാണ്. ആ മൂന്നിലൊന്നിന്റെ 40% വരുന്നത് stratosphere ല്‍ നിന്നും ബാക്കി troposphere ല്‍ നിന്നും.

അസ്ഥിരമായ ജൈവ സംയുക്തങ്ങള്‍ (Volatile organic compounds VOCs) കീടനാശിനികള്‍, പുകയിലെ പുക, വാഹനങ്ങളില്‍ നിന്ന് വരുന്ന വാതകങ്ങള്‍ തുടങ്ങിയവയാണ് tropospheric ഓസോണിന്റെ അടിസ്ഥാനം. കത്തല്‍, ചൂളകളില്‍ നിന്നുള്ള carbon monoxide വാതക അടുപ്പ്, വാഹന ഉദ്‌വമനം തുടങ്ങിയവയില്‍ നിന്ന് വരുന്ന നൈട്രജന്‍ ഓക്സൈഡുകളുടെ കാര്യത്തിലും അതേ കാര്യം ശരിയാണ്. കുറവ് VOCs പുറത്ത് വരുന്നതരത്തില്‍ ഈ ഉല്‍പ്പന്നങ്ങളില്‍ ധാരാളമെണ്ണത്തെ പരിഷ്കരിക്കാവുന്നതാണ്.

Tropospheric ഓസോണ്‍ ഒരു വായൂ മലിനീകാരിയാണ്. നാം അവയുടെ ഉല്‍പ്പാദനം കുറക്കുകയാണെങ്കില്‍ നമുക്ക് ഇരട്ടി ഗുണം കിട്ടും, കുറവ് വായൂ മലിനീകരണവും, തെക്കന്‍ സമുദ്രത്തിന്റെ കുറവ് ചൂടാകലും.

— സ്രോതസ്സ് University of California – Riverside | Apr 22, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ