സമ്മതി പിന്‍വലിച്ചു

ഇത് വിശുദ്ധമായ നിര്‍ത്തലാണ്

ഇത് വിശുദ്ധ സ്ഥലം,

തുറക്കപ്പെട്ടു

എനിക്കും എന്റെ വാദങ്ങള്‍ക്കുമിടയില്‍.

സമ്മതിക്കാന്‍ പറ്റാത്ത വിധം ഞാന്‍ വളരെ ചെറുതായിരുന്നപ്പോള്‍ ഞാന്‍ എടുത്ത സമ്മതങ്ങള്‍.

എപ്പോള്‍:

യുദ്ധം സാധാരണമാണെന്ന് ഞാന്‍ സമ്മതിക്കുന്നു

അത്യാഗ്രഹം നല്ലതാണെന്ന് ഞാന്‍ സമ്മതിക്കുന്നു,

ചിലര്‍ മരിച്ചിരിക്കണം എന്ന് ഞാന്‍ സമ്മതിക്കുന്നു,

ദാരിദ്ര്യം ഒഴുവാക്കാനാവില്ല എന്ന് ഞാന്‍ സമ്മതിക്കുന്നു,

എല്ലാവരും ജോലി ചെയ്യണമെന്ന് ഞാന്‍ സമ്മതിക്കുന്നു,

എന്റെ നന്മക്ക് വെണ്ടി നിങ്ങള്‍ക്ക് എന്നോട് കള്ളം പറയാന്‍ കഴിയും എന്ന് ഞാന്‍ സമ്മതിക്കുന്നു.

ചീത്തയായാണ് ഞാന്‍ ജനിച്ചതെന്നും ക്രൂരരായ മനുഷ്യര്‍ നല്‍കുന്ന ശിക്ഷകൊണ്ട് മാത്രമേ ഞാന്‍ നന്നാവൂ എന്ന് ഞാന്‍ സമ്മതിക്കുന്നു

പഠിക്കാനായി എന്നെ പീഡിപ്പിക്കപ്പെട്ടവനാക്കണമെന്നത് ഞാന്‍ സമ്മതിക്കുന്നു,

പണം ഉണ്ടാക്കുന്ന സാധാനങ്ങള്‍ മാത്രമേ നിര്‍മ്മിക്കാന്‍ മൂല്യവത്തായത് എന്ന് ഞാന്‍ സമ്മതിക്കുന്നു,

മരണത്തിലേ സമാധാനം കണ്ടെത്താനാകൂ എന്ന് ഞാന്‍ സമ്മതിക്കുന്നു

മരണത്തിലേ വീട് കണ്ടുപിടിക്കാനാകൂ എന്ന് ഞാന്‍ സമ്മതിക്കുന്നു,

കഷ്ടപ്പാടില്‍ നിന്നുള്ള മോചനം മരണത്തിലൂടെ കിട്ടൂ എന്ന് ഞാന്‍ സമ്മതിക്കുന്നു,

ബാക്കിയെല്ലാം ചത്തതായേ കാണാന്‍ കഴിയൂ എന്ന് ഞാന്‍ സമ്മതിക്കുന്നു,

മരണത്തിലേ സ്വര്‍ഗ്ഗത്തെ കണ്ടെത്താനാകൂ എന്ന് ഞാന്‍ സമ്മതിക്കുന്നു

മരണത്തിലെ പരമാനന്ദം കണ്ടെത്താനാകൂ എന്ന് ഞാന്‍ സമ്മതിക്കുന്നു,

ഞാന്‍ മരിക്കുന്നത് വരെ ഇത്തരം കാര്യങ്ങളിലെ എന്റെ അവകാശങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമിക്കില്ല എന്ന് ഞാന്‍ സമ്മതിക്കുന്നു,

ഒരു വീടിനുള്ള അവകാശം എനിക്ക് ഇല്ല എന്ന് ഞാന്‍ സമ്മതിക്കുന്നു,

ആഹാരത്തിന് എനിക്ക് അവകാശമില്ലെന്ന് ഞാന്‍ സമ്മതിക്കുന്നു,

സഹായം ചെയ്യാനായി എനിക്ക് അവകാശമില്ലെന്ന് എന്ന് ഞാന്‍ സമ്മതിക്കുന്നു,

എനിക്ക് സന്തോഷത്തിനുള്ള അവകാശമില്ലെന്ന് ഞാന്‍ സമ്മതിക്കുന്നു,

നിങ്ങള്‍ക്ക് എന്റെ ശരീരം നല്‍കാം എന്ന് ഞാന്‍ സമ്മതിക്കുന്നു,

നേടാനും സൂക്ഷിക്കാനും ഞാന്‍ സമ്മതിക്കുന്നു,

നിങ്ങള്‍ വിജയിച്ചു എന്ന് ഭാവിക്കുന്നതിന് ഞാന്‍ സമ്മതിക്കുന്നു,

അത് വഴുതിപ്പോകാനായി ഞാന്‍ സമ്മതിക്കുന്നു,

നിശബ്ദനായിരിക്കാം എന്ന് ഞാന്‍ സമ്മതിക്കുന്നു,

എനിക്ക് സുഖമാണെന്ന് കള്ളം പറയാന്‍ ഞാന്‍ സമ്മതിക്കുന്നു

എനിക്ക് സുഖമാണെന്ന് ഞാന്‍ എന്നോട് കള്ളം പറയാമെന്ന് ഞാന്‍ സമ്മതിക്കുന്നു,

നിങ്ങളുടെ സന്തോഷം എന്റേതിനേക്കാള്‍ പ്രധാനപ്പെട്ടതാണെന്ന് ഞാന്‍ സമ്മതിക്കുന്നു,

നിങ്ങള്‍ എന്നോട് ചെയ്യുന്നതിനെക്കുറിച്ച് കുറ്റബോധം എനിക്ക് തോന്നുന്നതിന് ഞാന്‍ സമ്മതിക്കുന്നു,

എന്റെ ശരീരത്തെ വെറുക്കാമെന്ന് ഞാന്‍ സമ്മതിക്കുന്നു,

എന്റെ ശരീരത്തെ ശിക്ഷിക്കുന്നതിന് ഞാന്‍ സമ്മതിക്കുന്നു,

എന്നെ ഞാന്‍ വെറുക്കാമെന്ന് ഞാന്‍ സമ്മതിക്കുന്നു,

എന്നെ ശിക്ഷിക്കാമെന്ന് ഞാന്‍ സമ്മതിക്കുന്നു,

നിങ്ങളുടെ സ്വപ്നങ്ങളാണ് എന്റെ മുന്‍ഗണന എന്ന് ഞാന്‍ സമ്മതിക്കുന്നു,

എന്റേത് മാറ്റിവെക്കാന്‍ ഞാന്‍ സമ്മതിക്കുന്നു,

നിയമങ്ങള്‍ വിഢിത്തങ്ങളാണെങ്കിലും അവ അനുസരിക്കുമെന്ന് ഞാന്‍ സമ്മതിക്കുന്നു,

നിയമം തെറ്റാണെങ്കിലും അത് പാലിക്കാമെന്ന് ഞാന്‍ സമ്മതിക്കുന്നു,

കോപമുണ്ടാകുന്നതിന് പകരം പ്രതീക്ഷയില്ലത്തവനാകാന്‍ ഞാന്‍ സമ്മതിക്കുന്നു,

നിര്‍ത്തുന്നതിന് ശ്രമിക്കുന്നതിന് പകരം നേരിട്ട് നിരാശയിലേക്ക് പോകാമെന്ന് ഞാന്‍ സമ്മതിക്കുന്നു,

യുദ്ധം അവസാനിപ്പിക്കുന്നതിന് പകരം സമാധാനം സൂക്ഷിക്കാമെന്ന് ഞാന്‍ സമ്മതിക്കുന്നു

നിങ്ങളുടെ ആക്ഷേപങ്ങള്‍ എന്നെ ദുര്‍ബലനാക്കിയെങ്കിലും ശക്തനാക്കി എന്ന് ഞാന്‍ സമ്മതിക്കുന്നു,

സുരക്ഷിതമല്ല എന്ന് എനിക്ക് തോന്നിയാലും നിങ്ങളുടെ കുട്ടികളുണ്ടാകാന്‍ ഞാന്‍ സമ്മതിക്കുന്നു,

നിങ്ങളാണ് പോറ്റുന്നതെന്ന് ഭാവിച്ചുകൊണ്ട് നിങ്ങളുടെ കുട്ടികളെ പോറ്റാമെന്ന് ഞാന്‍ സമ്മതിക്കുന്നു,

നിങ്ങളാണ് സംരക്ഷിക്കുന്നതെന്ന് ഭാവിച്ചുകൊണ്ട് നിങ്ങളുടെ കുട്ടികളെ സംരക്ഷിക്കാമെന്ന് ഞാന്‍ സമ്മതിക്കുന്നു,

നിങ്ങളുണ്ടാക്കിയ ദോഷങ്ങള്‍ ശുദ്ധീകരിക്കുന്നതിനിടക്ക് നിങ്ങള്‍ മഹാനാണെന്ന് പറയുന്ന കെട്ടുകഥകള്‍ ഞാനുണ്ടാക്കാമെന്ന് സമ്മതിക്കുന്നു,

ഞാന്‍ ചെയ്യുന്നതിന് ഒരു വിലയില്ലെന്നും, എന്നാല്‍ നിങ്ങള്‍ ചെയ്യുന്നത് ലോകം മൊത്തം വിലയുണ്ടെന്നും ഞാന്‍ സമ്മതിക്കുന്നു,

എന്റെ കിരീടം നിങ്ങള്‍ ധരിക്കുന്നതിനും പിന്നീട് അത് തുടക്കത്തില്‍ എന്റേതാണെന്നത് മറന്ന് പോകാമെന്നും ഞാന്‍ സമ്മതിക്കുന്നു,

നിങ്ങള്‍ എന്റെ സൃഷ്ടികളെ നശിപ്പിക്കുകയാണെങ്കിലും നിങ്ങളാണ് സൃഷ്ടാവ് എന്ന് ഞാന്‍ സമ്മതിക്കുന്നു,

ഞാനുണ്ടാക്കിയതെല്ലാം നിങ്ങളുടേതാണ്, നിങ്ങളത് എനിക്ക് വേണ്ടി സൂക്ഷിക്കാനും ഞാന്‍ സമ്മതിക്കുന്നു,

ഈ നിമിഷം മുതല്‍

ഈ കരാറുകള്‍ പിന്‍വലിക്കുന്നു,

എല്ലാ ഇടത്തും കാലത്തിലും
ബഹു പ്രപഞ്ചത്തിലെ ഓരോ നിലയിലും
DNA യുടെ ഓരോ ഇഴകളിലും
എന്റെ ഓരോ മാറ്റത്തിലും
എന്റെ അസ്തിത്വത്തിലെ എല്ലാ ഒളിഞ്ഞ ബിന്ദുക്കളിലും
ഭാവിയിലും, വര്‍ത്തമാനത്തിലും ഭാവിയിലും,
ഇപ്പോഴും എല്ലാ കാലത്തേക്കും
ഞാന്‍ സമ്മതിക്കില്ല.
സമ്മതി പിന്‍വലിച്ചു.
സമ്മതി unmanufactured.
സമ്മതി undone.

— സ്രോതസ്സ് caitlinjohnstone.com | Aug 13, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ