ഐന്‍സ്റ്റീന്റെ പൊതു സിദ്ധാന്തം ഏറ്റവും കഠിനമായ പരീക്ഷ പാസായി

ഒരു നൂറ്റാണ്ടിലധികമായി നിലനില്‍ക്കുന്ന ഐന്‍സ്റ്റീന്റെ പൊതു ആപേക്ഷികത സിദ്ധാന്തം(general relativity) കൃത്യതയോടെ ശരിയാണെന്ന് ശാസ്ത്രജ്ഞര്‍ തെളിയിച്ചു. weak equivalence principle എന്ന ഐന്‍സ്റ്റീന്റെ പൊതു ആപേക്ഷികത സിദ്ധാന്തത്തിന്റെ ഒരു ഘടകത്തെ പരീക്ഷിക്കാനാണ് സംഘം ശ്രമിച്ചത്.

വായൂ മര്‍ദ്ദം പോലുള്ള തടസമുണ്ടാക്കുന്ന ഘടകങ്ങളെ ഒഴുവാക്കിയാല്‍ എല്ലാ വസ്തുക്കളും അവയുടെ ദ്രവ്യത്തിനും ഘടനക്കും അതീതമായി ഒരു സവിശേഷ ഗുരുത്വാകര്‍ഷണ തലത്തില്‍ ഒരേ പോലെ ആയിരിക്കും സ്വതന്ത്രമായി വീഴുന്നത്.

weak equivalence principe ന്റെ ഏറ്റവും പ്രസിദ്ധമായ പരീക്ഷണം അപ്പോളോ 15 മൂണ്‍വാക്കിന്റെ സമയത്താണ് നടന്നത്. ബഹിരാകാശ സഞ്ചാരിയായ David Scott ഒരു തൂവലും ഒരു ഭൌമശാസ്ത്ര ചുറ്റികയും ഒരേ സമയത്ത് താഴേക്കിട്ടു. വായുവുവിന്റെ പ്രതിരോധമില്ലാത്തതിനാല്‍ രണ്ടു വസ്തുക്കളും ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഒരേ തോതില്‍ ത്വരണം ചെയ്ത് പതിച്ചു.

2016ല്‍ വിക്ഷേപിച്ച MICROSCOPE എന്ന് വിളിക്കുന്ന ഫ്രഞ്ച് ഉപഗ്രഹത്തില്‍ വെച്ച് സ്വതന്ത്രമായി വീഴുന്ന വസ്തുക്കളുടെ ത്വരണത്തെ ശാസ്ത്രജ്ഞര്‍ അളന്നു. വസ്തു ജോഡികളുടെ സ്വതന്ത്രമായ വീഴ്ചയിലെ ത്വരണത്തിന്റെ വ്യത്യാസം 10^15 ല്‍ ഒന്ന് (അത് 0.000000000000001 ആണ്) ആണെന്ന് സംഘത്തിന്റെ 20 വര്‍ഷത്തെ ഗവേഷണത്തിന്റെ culmination ആയ ഫലങ്ങള്‍ വ്യക്തമാക്കി. അതായത് weak equivalence principle ല്‍ അതിലും വലിയ ഒരു ലംഘനവും കണ്ടില്ല.

— സ്രോതസ്സ് scientificamerican.com | Sep 15, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ