അതിസമ്പന്നരുടെ അതിജീവനം

2014 – 2018 കാലത്ത് ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇലോണ്‍ മസ്ക് കൊടുത്ത ശരിക്കുള്ള നികുതി തോത് വെറും 3% ന് അല്‍പ്പം മേലെയാണ്. ഒരു മാസം $80 ഡോളര്‍ ലാഭമുണ്ടാക്കുന്നഅരി, ധാന്യപ്പൊടി, സോയ തുടങ്ങിയവ വില്‍ക്കുന്ന, ഒരു മാസം $80 ഡോളര്‍ ലാഭമുണ്ടാക്കുന്ന വടക്കന്‍ ഉഗാണ്ടയിലെ ഒരു കമ്പോള വ്യാപാരിയായ Aber Christine ന്റെ നികുതി നിരക്ക് 40% ആണ്.

വിവിധ പ്രതിസന്ധികളുടെ അഭൂതപൂര്‍വ്വമായ നിമഷത്തിലൂടെയാണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. കോടിക്കണക്കിനാളുകള്‍ പട്ടിണി സഹിക്കുന്നു. കോടിക്കണക്കിനാളുകള്‍ അടിസ്ഥാന വസ്തുക്കളുടെ അസാദ്ധ്യമായ വിലവര്‍ദ്ധനവ് സഹിക്കുന്നു. കാലാവസ്ഥ തകര്‍ച്ച സമ്പദ്‍വ്യവസ്ഥകളെ തകര്‍ക്കുകയും വരള്‍ച്ച, കൊടുംകാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയവ കാരണം ആളുകള്‍ അവരുടെ വീടുകള്‍ വിട്ട് പോകേണ്ട അവസ്ഥയുണ്ടാക്കുകയും ചെയ്യുന്നു. ദശലക്ഷക്കണക്കിനാളുകള്‍ ഇപ്പോഴും 2 കോടി ആളുകളെ കൊന്ന കോവിഡ്-19 ന്റെ ആഘാതം സഹിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ 25 വര്‍ഷത്തിലാദ്യമായി ദാരിദ്ര്യം വര്‍ദ്ധിച്ചു. അതേ സമയത്ത് ഈ പല പ്രശ്നങ്ങളിലും വിജയികളുണ്ട്. അതി സമ്പന്നര്‍ നാടകീയമായി കൂടുതല്‍ സമ്പന്നരായി. കോര്‍പ്പറേറ്റുകളുടെ ലാഭം റിക്കോഡ് നിലയിലെത്തി. അത് അസമത്വത്തിലൊരു പൊട്ടിത്തെറിയുണ്ടാക്കി.

  • 2020 ന് ശേഷം അതിസമ്പന്ന 1% ന് മൊത്തം പുതിയ സമ്പത്തിന്റെ മൂന്നില്‍ രണ്ടും കിട്ടി. ലോക ജനസംഖ്യയിലെ താഴെയുള്ള 99% ന് കിട്ടിയതിന്റെ ഇരട്ടിയാണത്.
  • ശതകോടീശ്വരൻമാരുടെ സമ്പത്ത് പ്രതിദിനം $270 കോടി ഡോളർ വീതമാണ് വർദ്ധിക്കുന്നത്. കുറഞ്ഞത് 170 കോടി തൊഴിലാളികളുടെ കൂലി പണപ്പെരുപ്പം കാരണം outpace ആയി. ഇന്‍ഡ്യയുടെ ജനസംഖ്യയെക്കാൾ കൂടുതലാണത്.
  • 2022 ൽ ആഹാര, ഊര്‍ജ്ജ കമ്പനികള്‍ അവരുടെ ലാഭം ഇരട്ടിയാക്കി. സമ്പന്ന ഓഹരി ഉടമകൾക്ക് അവർ $2570 കോടി ഡോളർ നൽകിയപ്പോൾ 80 കോടിയിലധികം ജനങ്ങൾ പട്ടിണികിടന്നു.
  • നികുതി വരുമാനത്തിന്റെ വെറും 4% മാത്രം ആണ് സമ്പത്ത് നികുതിയില്‍ നിന്ന് വരുന്നത്. തങ്ങളുടെ കുട്ടികൾക്ക് കൊടുക്കുന്ന പണത്തിന് മേൽ പാരമ്പര്യ സ്വത്ത് നികുതിയില്ലാത്ത രാജ്യങ്ങളിലാണ് ലോകത്തെ ശതകോടീശ്വരൻമാരിൽ പകുതിയും ജീവിക്കുന്നത്.
  • ലോകത്തെ ലക്ഷപ്രഭുക്കളിലും ശതകോടീശ്വരൻമാരിലും 5% വരെ നികുതി ചുമത്തിയാൽ പ്രതിവർഷം $1.7 ലക്ഷം കോടി ഡോളർ കണ്ടെത്താനാകും. 200 കോടി ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് ഉയർത്താനും പട്ടിണി അവസാനിപ്പിക്കാനും അത് മതിയാകും.

— സ്രോതസ്സ് ruralindiaonline.org | 16 Jan, 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ