George Carlin
എന്നാൽ അവിടെ ഒരു കാരണമുണ്ട്. അവിടെ ഒരു കാരണമുണ്ട്. ഇതിന് അവിടെ ഒരു കാരണമുണ്ട്. ഒരു കാരണം, വിദ്യാഭ്യാസം മോശമാണ്. അതേ കാരണം കൊണ്ടാണ് അത് ഒരിക്കലും പരിഹരിക്കാനുമാകില്ല. ഒരിക്കലും മെച്ചപ്പെടാനും പോകുന്നില്ല. അതിന് നോക്കേണ്ട. നിങ്ങള്‍ക്ക് കിട്ടിയതുകൊണ്ട് സന്തോഷിക്കുക. കാരണം ഈ രാജ്യത്തിന്റെ ഉടമകള്‍ക്ക് അത് വേണ്ട.
ഞാൻ സംസാരിക്കുന്നത് യഥാർത്ഥ ഉടമകളെക്കുറിച്ചാണ്. ഇപ്പോഴത്തെ യഥാർത്ഥ ഉടമകൾ വലിയ സാമ്പത്തിക ബിസിനസ് താൽപ്പര്യങ്ങളാണ്. അവരാണ് കാര്യങ്ങൾ നിയന്ത്രിക്കുകയും എല്ലാ പ്രധാന തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നത്. നിങ്ങൾക്ക് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് തോന്നിപ്പിക്കാൻ വേണ്ടിയാണ് രാഷ്ട്രീയക്കാരെ അവിടെ എത്തിക്കുന്നത്.
നിങ്ങൾക്ക് തെരഞ്ഞെടുപ്പൊന്നുമില്ല. നിങ്ങൾക്ക് ഉടമകളുണ്ട്. അവർ നിങ്ങളുടെ ഉടമകളാണ്. അവരാണ് എല്ലാത്തിന്റേയും ഉടമകൾ. പ്രധാനപ്പെട്ട എല്ലാ ഭൂമിയും അവരുടെ ഉടമസ്ഥതയിലാണ്. കോർപ്പറേറ്റുകളുടെ ഉടമകളും അവയെ നിയന്ത്രിക്കുന്നതും അവരാണ്.
വളരെ പണ്ട് തന്നെ സെനറ്റ്, കോൺഗ്രസ്, നഗരസഭകൾ ഒക്കെ അവർ വിലകൊടുത്ത് വാങ്ങി. ജഡ്ജിമാരെ അവരുടെ കീശയിലാക്കി. വലിയ മാധ്യമ കമ്പനികളെല്ലാം അവരുടെ ഉടമസ്ഥതയിലാണ്. അതുകൊണ്ട് നിങ്ങൾക്ക് കിട്ടുന്ന വാർത്തയേയും വിവരങ്ങളേയും കുറിച്ചുള്ള എല്ലാ കാര്യങ്ങളും അവർക്ക് നിയന്ത്രിക്കാനാകും.
അവർക്ക് വേണ്ടത് കിട്ടാനായി ശതകോടിക്കണക്കിന് ഡോളർ എല്ലാ വർഷവും അവർ സ്വാധീനിക്കാനായി ചിലവാക്കുന്നു. തങ്ങൾക്ക് കൂടുതല് വേണമെന്നും മറ്റുള്ളവർക്ക് കുറച്ച് കിട്ടിയാൽ മതി എന്നതുമാണ് അവർക്ക് വേണ്ടത് എന്ന് നമുക്കറിയാം. എന്നാൽ അവർക്ക് എന്താണ് വേണ്ടാത്തതെന്ന് ഞാൻ നിങ്ങളോട് പറയുന്നു
വിമർശന ചിന്തയുള്ള പൗരൻമാരുടെ കൂട്ടത്തെ അവർക്ക് വേണ്ട. എല്ലാ വിവരവും ഉള്ള നന്നായി വിദ്യാഭ്യാസം നേടിയ വിമർശന ചിന്തക്ക് ശേഷിയുള്ള ജനത്തെ അവർക്ക് വേണ്ട. അവരെ സഹായിക്കാത്ത ഒന്നിനോടും അവർക്ക് താൽപ്പര്യമില്ല. അതായത് അവരുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായവയെ. അത് മഹത്തരമാണ്. തങ്ങളെ 30 വർഷം വളർത്തിയ വ്യവസ്ഥ തങ്ങളെ എത്രമാത്രം നശിപ്പിച്ചിരിക്കുന്നു എന്ന് അടുക്കള മേശക്ക് ചുറ്റുമിരുന്ന് തിരിച്ചറിയുന്ന ആളുകളെ അവർക്ക് വേണ്ട.
അവർക്ക് വേണ്ടത് വിധേയരായ തൊഴിലാളികളെയാണ്. വിധേയരായ തൊഴിലാളികൾ. പേപ്പർ ജോലി ചെയ്യാനും യന്ത്രം പ്രവർത്തിപ്പിക്കാനും വേണ്ടത്ര മാത്രം മിടുക്കരായ ആളുകൾ. വർദ്ധിച്ചുകൊണ്ടിരിക്കുന്ന വൃത്തികെട്ട ജോലികൾ കുറഞ്ഞ ശമ്പളത്തിൽ കൂടുതൽ മണിക്കൂറുകൾ കുറഞ്ഞ ആനുകൂല്യങ്ങളിൽ ഓവർടൈം ഇല്ലാതെ അപ്രത്യക്ഷമാകുന്ന പെൻഷനോടെ നിഷ്ക്രിയമായി അംഗീകരിക്കാനും മാത്രം വിഢികളായവർ. പെൻഷനെടുക്കാൻ നിങ്ങളെത്തി മിനിട്ടുകളിൽ അത് അപ്രത്യക്ഷമാകും.
ഇപ്പോളവർ നിങ്ങളുടെ Social Security പണത്തിന്റെ പിറകെയാണ്. അവർക്ക് നിങ്ങളുടെ വിരമിക്കൽ പണം വേണം. കുറ്റവാളികളായ അവരുടെ വാൾസ്ട്രീറ്റ് സുഹൃത്തുക്കൾക്ക് കൊടുക്കാനാണ് ആ പണം. അവർക്ക് കിട്ടാൻ പോകുന്നത് അവർക്ക് ഇപ്പോഴോ കുറച്ച് കഴിഞ്ഞോ കിട്ടിയിരിക്കും. കാരണം അവരുടെ ഉടമസ്ഥതയിലാണ് ഈ സ്ഥലം. ഇതൊരു വലിയ ക്ലബ്ബാണ്. അതിൽ നിങ്ങളില്ല.
ഒരു രീതിയിലും നിങ്ങളും ഞാനും ഈ വമ്പൻ ക്ലബ്ബിലില്ല. ദിവസം മുഴുവനും നിങ്ങൾക്ക് ദുരിതമുണ്ടാക്കുന്ന അതേ വലിയ ക്ലബ്ബാണ് ഇത്.നിങ്ങളെന്ത് വിശ്വസിക്കണമെന്ന്, നിങ്ങളെന്ത് വാങ്ങണമെന്ന്, നിങ്ങളെന്ത് ചിന്തിക്കണമെന്ന് അവർ ദിവസം മുഴുവനും അവരുടെ മാധ്യമങ്ങളിലൂടെ നിങ്ങളോട് പറഞ്ഞ് നിങ്ങൾക്ക് ദുരിതമുണ്ടാക്കുന്നു. മേശ ചരിഞ്ഞിരിക്കുകയാണ് സുഹൃത്തുക്കളേ. കളിയിൽ കള്ളത്തരം ഉണ്ട്. ആരും അത് ശ്രദ്ധിച്ചിട്ടില്ല. നല്ല സത്യസന്ധരായ കഠിനാദ്ധ്വാനം ചെയ്യുന്ന ആളുകളെ ആരും പരിഗണിച്ചില്ല. അത് വെള്ളകോളറാകാം, നീലകോളറാകാം. നിങ്ങളുടെ കോളറിന്റെ നിറത്തിന് പ്രസക്തിയില്ല. ഇത് തുടരുന്ന നല്ല സത്യസന്ധരായ കഠിനാദ്ധ്വാനം ചെയ്യുന്ന ആളുകൾ ദാരിദ്ര്യത്തിൽ തുടരുന്നു, അവരെ പരിഗണിക്കാത്ത ഈ പണക്കാരായ തെമ്മാടികളെ തെരഞ്ഞെടുക്കുന്നു. അവർ നിങ്ങളെ പരിഗണിക്കുന്നതേയില്ല. ആരും ശ്രദ്ധിക്കുന്നില്ല.
തങ്ങളുടെ ജീവിതത്തെ തകർക്കുന്ന വമ്പൻ ചുവപ്പും, വെളുപ്പും, നീലയേയും കുറിച്ച് അമേരിക്കക്കാർ സ്വഇച്ഛയാൽ അറിവില്ലാത്തവരായിരിക്കുന്നു. കാരണം, ഈ രാജ്യത്തിന്റെ ഉടമസ്ഥർക്ക് ആ സത്യം അറിയാം. അതിന്റെ പേരാണ് അമേരിക്കൻ സ്വപ്നം. നിങ്ങൾ ഉറങ്ങിയാലേ അത് വിശ്വസിക്കാനാകൂ.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.