ആഗോളമായ സാമ്പത്തിക അസമത്വത്തിന്റെ സ്ഥിതിയും അതിനുള്ള പരിഹാരവും നിര്‍ദ്ദേശിച്ചുകൊണ്ട്, അതായത് പണക്കാര്‍ക്ക് നികുതി ചാര്‍ത്തുക, “Survival of the Richest,” എന്നൊരു റിപ്പോര്‍ട്ട് Oxfam പ്രസിദ്ധപ്പെടുത്തി. സ്വിറ്റ്സര്‍ലാന്റിലെ ഡാവോസില്‍ നടന്ന World Economic Forum ന്റെ തുടക്ക ദിവസത്തിലാണ് ഈ റിപ്പോര്‍ട്ട് വരുന്നത്. ലോകത്തിന്റെ പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന് ചര്‍ച്ച ചെയ്യാനായി അതിസമ്പന്നരും ലോക നേതാക്കളും ഒത്തുചേരുന്ന സമ്മേളനമാണത്.
റിപ്പോര്‍ട്ടിലെ ചില പ്രധാന കാര്യങ്ങള്‍:
2020 ന് ശേഷം സൃഷ്ടിച്ച പുതിയ മൊത്തം സമ്പത്തിന്റെ 63% ഉ ഏറ്റവും മുകളിലുള്ള 1% നാണ് കിട്ടിയത്. ലോകത്തെ ബാക്കിയുള്ളവര്‍ക്കെല്ലാം കൂടി 37% മേ കിട്ടിയുള്ളു.
2020 ന് ശേഷം, എല്ലാ പുതിയ സമ്പത്തിന്റേയും 63% ഏറ്റവും മുകളിലുള്ള 1% ലേക്ക് പോയി. ലോകത്തിന് മൊത്തം കൂടി ബാക്കി 37% മാത്രമാണ് ഉള്ളത്.
പ്രതിദിനം $270 കോടി ഡോളര്‍ എന്ന തോതില്‍ ശതകോടീശ്വരന്‍മാരുടെ സമ്പത്ത് വര്‍ദ്ധിച്ചു. അതേ സമയത്ത് 170 കോടി ആളുകള്‍ ജീവിക്കുന്ന രാജ്യങ്ങളിള്‍ ശമ്പളം കുറഞ്ഞു.
അടുത്ത 5 വര്‍ഷത്തില്‍ ലേകത്തെ നാലില്‍ മൂന്ന് രാജ്യങ്ങളിലേയും സര്‍ക്കാരുകള്‍ വിദ്യാഭ്യാസം, ചികില്‍സ പോലുള്ള സര്‍ക്കാര്‍ ചിലവ് $7.8 ലക്ഷം കോടി ഡോളര്‍ കുറക്കാന്‍ പദ്ധതിയിടുന്നു. ഏറ്റവും ഉയര്‍ന്ന വരുമാനത്തിനുള്ള marginal നികുതി നിരക്ക് കുറയുന്ന സമയത്താണ് അത് വരുന്നത്. ആഫ്രിക്കയില്‍ കഴിഞ്ഞ 25 വര്‍ഷങ്ങളായി 38% ല്‍ നിന്ന് 31% ആയി. 1980കള്‍ക്ക് ശേഷം ലാറ്റിനമേരിക്കയില്‍ 51% ല്‍ നിന്ന് 27% ആയി.
ലോകം മൊത്തം പണക്കാരില്‍ നിന്ന് കിട്ടുന്ന നികുതി വരുമാനം വെറും 4% ആണ്. അധപ്പതിച്ച ഉപഭോഗ നികുതികളില്‍ നിന്നാണ് 44% വരുമാനവും വന്നത്.
BlackRock, Inc. ന്റെ മുമ്പത്തെ MD യും Patriotic Millionaires ന്റെ നേതാവായ Morris Pearl ആ പ്രസ്ഥാവനയോട് പ്രതികരിച്ചു:
“Oxfam ന്റെ റിപ്പോര്‍ട്ടില്‍ പറയുന്ന അസമത്വത്തിന്റെ വലിപ്പം horrendous ആണ്. തീവൃ സമ്പത്ത് നമ്മുടെ ലോകത്തെ വികലമാക്കുന്നു. അതിനെ നേരിടാന്‍ ഏറ്റവും മുകളിലുള്ളവരുടെ നികുതി നാം തീര്‍ച്ചയായും വര്‍ദ്ധിപ്പിക്കണം.
പ്രതിസന്ധികളുടെ ഈ കാലത്തെ ശതകോടിക്കണക്കിന് ആളുകളുടെ ചിലവില്‍ പണക്കാര്‍ പ്രയോജനപ്പെടുത്തുന്നു. പണക്കാര്‍ കൂടുതല്‍ പണക്കാരായിക്കൊണ്ടിരിക്കുമ്പോള്‍ നാം വെറുതെയിരുന്നാല്‍ സമൂഹത്തിന്റെ അടിത്തറ തുടര്‍ന്നും തകരും. Infrastructure, വിദ്യാഭ്യാസം, സാമൂഹ്യ cohesion, എന്തിന് ജനാധിപത്യവും സാമ്പത്തിക അസമത്വത്തിന്റെ ഭാരത്താല്‍ തകരും.
നമ്മുടെ ഇപ്പോഴത്തെ നികുതി സംവിധാന രീതികള്‍ അതിനെ കുറക്കുന്നില്ല. പണക്കാര്‍ കൂടുതല്‍ പണക്കാരായിക്കൊണ്ടിരിക്കുകയാണ്. അതേസമയത്ത് ജീവിക്കാനായി ജോലിചെയ്യുന്നവര്‍ കൂടുതല്‍ കൂടുതല്‍ പിറകിലേക്ക് പോകുകയാണ്. പണക്കാര്‍ക്ക് കൂടുതല്‍ നികുതി ചാര്‍ത്തിക്കൊണ്ട് സമൂഹത്തെ സുസ്ഥിരമാക്കണം എന്ന Oxfam ന്റെ ആഹ്വാനത്തെ ഞങ്ങളും ആവര്‍ത്തിക്കുന്നു. അതിസമ്പന്നര്‍ നേടിയെടുത്ത അസഭ്യമായ സമ്പത്തിന് ചാര്‍ത്തുന്ന നികുതി മാത്രമാണ് നമ്മുടെ സമൂഹങ്ങളുടേയും ലോകത്തിന്റേയും സ്ഥിരത സംരക്ഷിക്കാനുള്ള ഏക വഴി.”
— സ്രോതസ്സ് patrioticmillionaires.org | Jan 16, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.
#classwar