നിങ്ങളുടെ ശ്രദ്ധ spans കുറയുകയും നിങ്ങളുടെ ജീവിതത്തില്‍ നിന്ന് അര്‍ത്ഥം ഇല്ലാതാകുകയും ചെയ്യുന്നതിനിടക്ക് ട്വിറ്ററില്‍ Scrolling, ഫേസ്‌ബുക്ക് refreshing ചെയ്യുന്നത് തീര്‍ച്ചയായും നിങ്ങള്‍ക്ക് ദോഷകരമാണ്. ശക്തമായ ആ അനുഭവങ്ങളുണ്ടായിട്ടും നമ്മോട് പറയുന്നത് നമ്മോട് സാധാരണ പറയുന്നത് നമ്മുടെ മാനസികാരോഗ്യത്തില്‍ സാമൂഹ്യമാധ്യമങ്ങളുണ്ടാക്കുന്ന നാശത്തിന് ഇതുവരെ തെളിവുകളില്ല എന്നാണ്. മാനസിക രോഗം വര്‍ദ്ധിക്കുന്നതിന്റെ തെളിവുകള്‍ ശക്തമാണ്. 2018-19 കാലത്ത് 18 – 24 വയസ് പ്രായമായവരില്‍ 30% പേര്‍ സാധാരണ മാനസിക ക്രമമില്ലായ്മ റിപ്പോര്‍ട്ട് ചെയ്തു. സഹസ്രാബ്ദത്തിന്റെ തുടക്കത്തില്‍ അത് 24% ആയിരുന്നു. ഈ തര്‍ക്കം 20ാം നൂറ്റാണ്ടിന്റെ പകുതിയിലെ പുകവലി ക്യാന്‍സറുണ്ടാക്കുമോ എന്ന ചര്‍ച്ചയെ പോലെ തോന്നാം. പുകവലിയും മരണവും തമ്മലുള്ള ശക്തമായ പരസ്പരബന്ധം ഉണ്ടായിട്ടും 1960കളില്‍ തെളിയിക്കപ്പെട്ട ബന്ധത്തെ മിക്ക ഡോക്റ്റര്‍മാരും വിശ്വസിച്ചിരുന്നില്ല.
2004 ല്‍ Harvard ല്‍ തുടങ്ങി അമേരിക്കയിലെ മൊത്തം സര്‍വ്വകലാശാലകളിലേക്കും പിന്നീട് രാജ്യം മുഴുവനും വ്യാപിപ്പിച്ച ഫേസ്‌ബുക്കിന്റെ അവതരിപ്പിക്കലിനെ കുറിച്ച് ഒരു പഠനം വന്നിരിക്കുന്നു. ഈ പ്ലാറ്റ്ഫോമിന്റെ എത്തിച്ചേരലിന് ശേഷം മോശം മാനസികാരോഗ്യവും കൂടിയ വിഷാദരോഗവും ആകാംഷയും 7% ഉം 20% ഉം വീതമാണ് വർദ്ധിച്ചതെന്ന് വിദ്യാര്‍ത്ഥികളുടെ സര്‍വ്വേ ഉപയോഗിച്ച് അത് കാണിക്കുന്നു. തൊഴിൽ നഷ്ടപ്പെടുന്നതിന്റെ 22% കാരണമാകുന്നത് ഫേസ്ബുക്കിന്റെ മോശം ആഘാതത്താലാണെന്നാണ് നാം പറയുന്നത്. അത് വലുതാണ്. വര്‍ദ്ധിച്ച സാമൂഹ്യ താരതമ്യത്തിന്റെ ഫലമാണിതെന്ന് എഴുത്തുകാര്‍ വാദിക്കുന്നു. നിങ്ങള്‍ക്ക് നല്ല സമയമല്ലാത്തപ്പോള്‍ മറ്റുള്ള എല്ലാവര്‍ക്കും സന്തോഷകരമായ സമയമാണെന്ന് കാണുന്നത് നല്ല കാര്യമല്ല. ഫേസ്‌ബുക്ക് വന്നതിന് ശേഷം, സമപ്രായക്കാര്‍ എത്രമാത്രം സന്തോഷിക്കുന്നു എന്നതിനെക്കുറിച്ച് സൂചന നല്‍കുന്ന വിവരാമായ മറ്റ് കുട്ടികള്‍ മദ്യപിക്കുന്നതിനെക്കുറിച്ചുള്ള ധാരണ വര്‍ദ്ധിച്ചു. എന്നാല്‍ യഥാര്‍ത്ഥത്തിലെ മദ്യപാന നിലയില്‍ ഒരു ഫലവും ഇല്ലായിരുന്നു എന്ന് ഒരു ഗവേഷണം കാണിക്കുന്നു.
ഇക്കാലത്തെ യുവാക്കള്‍ പുകവലിക്കാറില്ലായിരിക്കാം. എന്നാല്‍ പുതിയ തരത്തിലെ ആസക്തികള്‍ ദോഷമില്ലാത്തതാണെന്ന് വിശ്വസിക്കാന്‍ വിഷമമാണ്.
— സ്രോതസ്സ് theguardian.com | Torsten Bell | 19 Sep 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.