രാമരാജ്യവും ഹിന്ദുരാഷ്ട്രവും

MN Karassery

അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം):

1924 – ഈജിപ്റ്റില്‍ ഹസ്രത് ബന്ന എന്ന് മത പണ്ഡിതന്‍ മുസ്ലീം ബ്രതര്‍ ഹുഡ് എന്ന സംഘടന ആരംഭിക്കുന്നത്.
[20:00]
എല്ലാവര്‍ക്കും സദ്ബുദ്ധികൊടുക്കണം എന്നാണ് ഗാന്ധി പ്രാര്‍ത്ഥിക്കുന്നത്.
ഈശ്വരന്‍ സത്യമാണെന്ന് ആദ്യം പറഞ്ഞു. പിന്നെ പറഞ്ഞു സത്യമാണ് ഈശ്വരന്‍.
ഹിന്ദു പാരമ്പര്യത്തില്‍ അഹിംസ എന്നൊരു മൂല്യമില്ല. ഉദ ദശാവതാരങ്ങള്‍. ജൈനരാണാ ആദ്യം പറഞ്ഞത്. ക്രിസ്തുവിന്റെ ഗിരിപ്രഭാഷണം.
പാപങ്ങള്‍ ദൈവം പൊറുക്കാനായി ക്രിസ്തുമതത്തിലേക്ക് മാറണമെന്ന് ആവശ്യത്തെ ഗാന്ധി നിരസിച്ചു. തന്റെ തെറ്റുകള്‍ക്ക് ശരിയായ ശിക്ഷ ദൈവം തരണമെന്നാണ് ഗാന്ധി ആവശ്യപ്പെട്ടത്. മാപ്പല്ല.
മറ്റുള്ളവരുടേയും തെറ്റ് പറ്റുമ്പോള്‍ സ്വയം ശിക്ഷിക്കുന്ന ആളാണ് ഗാന്ധി
വിമാനം അടുത്ത് പോലും കണ്ടിട്ടില്ല.
സാധാരണക്കാര്‍ക്ക് ലഭ്യമല്ലാത്ത ഒന്നും ഗാന്ധി ഉപയോഗിച്ചില്ല.
മൂന്നാം ക്ലാസില്‍ യാത്രചെയ്യുന്നതെന്തിന് എന്ന ചോദ്യത്തിന് നാലാം ക്ലാസില്ലാത്തതിനാല്‍ എന്ന് അദ്ദേഹം പറഞ്ഞു.
അദ്ദേഹം സ്വയം ദാരിദ്ര്യം വഹിക്കും.
ആശ്രമത്തില്‍ അന്തേവാസി ആകണണെന്ന് പറഞ്ഞ് ഒരു സന്യാസി വന്നു. ഗാന്ധി എപ്പോഴും ചെയ്യുന്നത് പോലെ നിരുല്‍സാഹപ്പെടുത്തി. അവസാനം അദ്ദേഹം സമ്മതിച്ചു. പക്ഷെ സന്യാസ വേഷം ഉപേക്ഷിക്കണം എന്ന് ഗാന്ധി ആവശ്യപ്പെട്ടു.
ഞങ്ങളിവിടെ എല്ലാവരും തുല്യരായാണ് കഴിയുന്നത്. സന്യാസ വേഷം ഉണ്ടെങ്കില്‍ ആളുകള്‍ താങ്കളെ കൂടിയ ഒരാളായി കാണും. ഒരു പണിയും ചെയ്യിക്കില്ല. അത് പറ്റില്ല.
വാഗ്ഭടാനന്ദ ഗുരു. മലബാര്‍. 1938 ല്‍ മരിച്ചുപോയി. അദ്ദേഹം ഗാന്ധിയുടെ അനുയായി ആയി കോണ്‍ഗ്രസില്‍ ചേരുമ്പോള്‍ സന്യാസ വേഷം ഉപേക്ഷിച്ച് വെള്ള ധരിച്ചയാളാണ്.
ഗാന്ധി സന്യാസി അല്ല. വെള്ള ധരിക്കുന്നയാളാണ്. കര്‍ഷകന്റെ വേഷമാണ് ധരിക്കുന്നത്. മത ഛിഹ്നങ്ങളും ഉപയോഗിച്ചില്ല. ചര്‍ക്ക, ഉപ്പ്
ബ്രിട്ടീഷുകാരുടെ കച്ചവടത്തിന് മുമ്പിലാണ് ഇന്‍ഡ്യ പരാജയപ്പെട്ടത്. സൈന്യത്തിന്റെ മുന്നിലല്ല – ഗാന്ധി.
എന്റെ സീത (ഇന്‍ഡ്യയുടെ സമ്പദ്ഘടന) മോഷ്ടിക്കപ്പെട്ടത് ലങ്കയിലേക്കല്ല, ലങ്കാഷെയറിലേക്കാണ്.
ഗാന്ധി പ്രചാരം കൊടുക്കുന്നത് വരെ നൂല്‍ നൂറ്റിരുന്നത് സ്ത്രീകളായിരുന്നു. വിലകുറഞ്ഞ പണിയായി കണ്ടിരുന്നു.
സ്ത്രീയ അബല എന്ന് വിളിക്കുന്നതാണ് പുരുഷന്റെ ഏറ്റവും വലിയ നീചത്തരം. സ്ത്രീയാണ് പുരുഷനെക്കാള്‍ മേലെ.
1929 ല്‍ ഗാന്ധി ഉപ്പ് സമരത്തിന്റെ കാര്യം പറയുമ്പോള്‍ പട്ടേലും നെഹ്രുവും ഒക്കെ അതിന് എതിരായിരുന്നു.
മൂന്ന് തവണ ഗാന്ധി ഇന്‍ഡ്യയെ ഇളക്കി മറിച്ചു. 1920 ലെ നിസഹകരണ പ്രസ്ഥാനം, 1930 ലെ നിയമ ലംഘന പ്രസ്ഥാനം, 1942 ലെ ക്വിറ്റ് ഇന്‍ഡ്യ പ്രസ്ഥാനം.
സര്‍വ്വ ധര്‍മ്മ സമ ഭാവം എന്ന വാക്കാണ് മതേതരത്തിന് പകരമായി ഗാന്ധി ഉപയോഗിക്കുന്നത്.
1909 – ഹിന്ദ് സ്വരാജ് എന്ന ഗാന്ധിയുടെ പുസ്തകം അദ്ദേഹത്തിന്റെ മാനിഫെസ്റ്റോ ആണ്.
ലോഡ് കഴ്സണിന്റെ 1905 ലെ ബംഗാള്‍ വിഭജനത്തിന് ശേഷമാണ് ഇന്‍ഡ്യന്‍ ദേശീയത എന്നൊരു ആശയം ഇന്‍ഡ്യക്കാര്‍ക്ക് മനസിലായത് എന്ന് ഗാന്ധി പറയുന്നു.
ഗാന്ധിയുടെ ആദ്യത്തെ പ്രസംഗം 1893. ദക്ഷിണാഫ്രിക്കയില്‍. പല തരത്തിലുള്ള ഇന്‍ഡ്യക്കാര്‍ അവിടെയുണ്ടായിരുന്നു. എന്നാല്‍ നാം ഇവിടെ ഒന്നിച്ച് കൂടിയത് ഇന്‍ഡ്യക്കാര്‍ എന്ന പേരിലാണ്.
ജന്മമാണ് പൌരത്വം തീരുമാനിക്കുന്നത്.
ലണ്ടനില്‍ യുക്തിവാദിയുടെ ശവസംസ്കാരത്തിന് ഗാന്ധി പോയിരുന്നു. കാരണം, ദൈവത്തിന്റെ സ്ഥാനത്ത് യുക്തിയെ പ്രതിഷ്ടിച്ച ആളായിരുന്നു. മൂല്യമുള്ള ജീവിതം നയിച്ചു. അതുകൊണ്ട് പോയി. വൈദികരും എത്തിയിരുന്നു.
രാമരാജ്യം – മൂല്യ നിഷ്ടമായ ഭരണമുള്ള രാജ്യം എന്നാണ്. ക്രിസ്തു ദൈവ രാജ്യം എന്ന് പറയുന്നത് മാതിരി. ക്രിസ്തുവിന് ഭരിക്കാനനല്ലോ. ഞങ്ങള്‍ നിന്നെ രാജാവാക്കാമെന്ന് ക്രിസ്തുവിനോട് പറയുമ്പോള്‍, താന്‍ സ്വര്‍ഗ്ഗരാജ്യത്തിലെ രാജാവാണ്.
സോക്രട്ടീസിന്റെ മൊഴി appology എന്ന പുസ്തമായി പ്ലേറ്റോ എഴുതി. അത് ഗാന്ധി ഗുജറാത്തിയിലേക്ക് പരിഭാഷപ്പെടുത്തി.
ഗീതക്ക് വ്യാഖ്യാനം കൊടുത്തു. ഗീതയിലെ അക്രമം ആലങ്കാരികമാണ്.
[54]
അനാസക്തി പറയുന്ന ഒരു പുസ്തകം എങ്ങനെയാണ് ഹിംസയെ പ്രോത്സാഹിപ്പിക്കുക. അതുകൊണ്ട് അത് ആലങ്കാരികമാണ്. കുരുക്ഷേത്രം നമ്മുടെ മനസാണ്. മൂഢമാകുന്ന നമ്മുടെ മനസാണ് അര്‍ജ്ജുനന്‍, നമ്മുടെ തന്റേടമാണ് കൃഷ്ണന്‍. അവനവനിലുള്ള ധര്‍മ്മാധര്‍മ്മ യുദ്ധമാണത്.
ഈ മനുഷ്യനെ ഇങ്ങനെ വിട്ടാല്‍ ഹിന്ദുരാഷ്ട്ര സ്ഥാപനം അസാദ്ധ്യമാകുകയോ, വളരെ വൈകിപ്പോകുകയോ ചെയ്യും. ആ ബാധ ഒഴുവാക്കാനാണ് ഗാന്ധിയെ കൊന്നത് – ഗോഡ്സെ.
ആയുധം കൊണ്ട് നേടാവുന്ന ഒരു പരിഹാരവും ഇല്ല. അങ്ങനെയുണ്ടായിരുന്നെങ്കില്‍ ഞാന്‍ അത് സ്വീകരിച്ചേനേ.
എന്റെ രാഷ്ട്രം എന്റെ മതത്തെപ്പറ്റിയോ എന്റെ മതം എന്റെ രാഷ്ട്രത്തെപ്പറ്റിയോ എന്നോട് യാതൊന്നും പറഞ്ഞ് പോകരുത്. മതം എന്റെ വ്യക്തിപരമായ കാര്യമാണ്.

ഒരു അഭിപ്രായം ഇടൂ