ടെക്സാസ് സർവ്വകലാശാലയിലെ 10% സ്ത്രീകളും ബലാൽസംഗം ചെയ്യപ്പെട്ടവരാണ്

വിദ്യാര്‍ത്ഥികൾക്ക് വേണ്ടിയുള്ള പഠന ചുറ്റുപാട് സുരക്ഷിതമാക്കാനായി UT വിദ്യാർത്ഥികളെ ബാധിക്കുന്ന ലൈംഗിക ആക്രമണങ്ങളുടേയും തെറ്റായപെരുമാറ്റത്തിന്റേയും വ്യാപ്തിയും, അനുഭവങ്ങളും, തോതും പരിശോധിച്ച വിദ്യാർത്ഥി സർവ്വേ ഫലം University of Texas System കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തി.

അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ലൈംഗിക ആക്രമണവും, മോശംപെരുമാറ്റവും പരിശോധിച്ച ഏറ്റവും ആഴമുള്ള സർവ്വേയാണ് Cultivating Learning and Safe Environments (CLASE) എന്ന റിപ്പോർട്ട്. 28,000 ൽ അധികം കുട്ടികൾ സന്നദ്ധമായും രഹസ്യമായും ഈ സർവ്വേയിൽ പങ്കെടുത്തു.

  • വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബരുദത്തിന് പഠിക്കുന്ന 10% പെൺകുട്ടികളും, 4% ആൺകുട്ടികളും തങ്ങളെ ബലാൽസംഗം ചെയ്തു എന്ന് റിപ്പോർട്ട് ചെയ്തു. ആരോഗ്യ സ്ഥാപനങ്ങളില്‍ 4% പെണ്‍കുട്ടികളും 2% ആണ്‍കുട്ടികളും ബലാൽസംഗം ചെയ്യപ്പെട്ടു എന്ന് റിപ്പോര്‍ട്ട് ചെയ്തു.
  • അദ്ധ്യാപകരും ജോലിക്കാരും നടത്തുന്ന നാല് തരത്തിലെ ലൈംഗിക അക്രമണത്തില്‍ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്തത് ലൈംഗിക ചുവയുള്ള അഭിപ്രായപ്രകടനങ്ങളും ലൈംഗിക ഉള്ളടക്കം പ്രദര്‍ശിപ്പിക്കുന്നതുമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 15% ബിരുദ പഠന വിദ്യാര്‍ത്ഥിനികളും 10% വിദ്യാര്‍ത്ഥികളും അദ്ധ്യാപകരാലും ജോലിക്കാരാലും ലൈംഗിക ചുവയുള്ള ജന്റര്‍ ശല്യപ്പെടുത്തല്‍ അനുഭവിച്ചവരാണ്. ആരോഗ്യ സ്ഥാപനങ്ങളില്‍ 19% വിദ്യാര്‍ത്ഥിനികളും 15% വിദ്യാര്‍ത്ഥികളും ലൈംഗിക ചുവയുള്ള ജന്റര്‍ ശല്യപ്പെടുത്തല്‍ അനുഭവിച്ചവരാണ്.
  • വിദ്യാലയങ്ങളിലും ആരോഗ്യ സ്ഥാപനങ്ങളിലും ലൈംഗിക ആക്രമണം നത്തുന്നവരില്‍ കൂടുതല്‍ പേരും മദ്യമോ മയക്കുമരുന്നോ ആക്രമണം നടത്തുന്ന സമയത്ത് ഉപയോഗിച്ചവരായിരുന്നു. ഇരകളാക്കപ്പെട്ടവര്‍ക്ക് അക്രമികളുമായി അടുത്ത ബന്ധമോ പരിചയമോ ഉണ്ടായിരുന്നു.

— സ്രോതസ്സ് The University of Texas System | Mar 24, 2017

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ