അതിസമ്പന്നരുടെ അതിജീവനം: ഇന്‍ഡ്യന്‍ കഥ

അതിസമ്പന്നരുടെ അതിജീവനം: ഇന്‍ഡ്യന്‍ കഥ

Survival of the Richest റിപ്പോര്‍ട്ടിന്റെ ഇന്‍ഡ്യന്‍ ഭാഗം ജനുവരി 15, 2023 ന് ഡല്‍ഹി ആസ്ഥാനമായുള്ള Oxfam India പ്രസിദ്ധപ്പെടുത്തി. ഇന്‍ഡ്യയിലെ 22.89 കോടി ആളുകള്‍ ദാരിദ്ര്യത്തിലാണെന്ന് പ്രബന്ധം പ്രസ്ഥാവിക്കുന്നു. അങ്ങനെ ലോകത്ത് ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള രാജ്യം ഇന്‍ഡ്യയായി. അതേ സമയത്ത് ഈ രാജ്യത്തെ ശതകോടീശ്വരന്‍മാരുടെ എണ്ണം 2020ലെ 102 ല്‍ നിന്ന് 2022 ല്‍ 166 ആയി ഉയര്‍ന്നു. ഇന്‍ഡ്യയിലെ ഏറ്റവും മുകളിലുള്ള 10 അതി സമ്പന്നരുടെ സമ്പത്ത് 2021 ലെ സംഖ്യകളില്‍ നിന്ന് 32.8% വര്‍ദ്ധിച്ചു. അതിനൊക്കെ പുറമേ മൊത്തം goods and services tax (GST) യുടെ 3% – 4% മാത്രമാണ് ഏറ്റവും മുകളിലെ 10%ക്കാരില്‍ നിന്ന് ലഭിച്ചത്. താഴെയുള്ള 50% ആണ് നികുതി വരുമാനത്തിന്റെ മൂന്നില്‍ രണ്ടും (64.3%) സംഭാവന ചെയ്തത്.

    വസ്തുതകള്‍

  1. റിപ്പോര്‍ട്ട് പ്രകാരം ഇന്‍ഡ്യയിലെ മൊത്തം സമ്പത്തിന്റെ 40.6% മൊത്തം ജനസംഖ്യയുടെ 1% മാത്രമുള്ളവരുടെ കൈകളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. നേരേമറിച്ച്‌ രാജ്യത്തെ ജനസംഖ്യയുടെ താഴത്തെ പകുതിക്ക് സമ്പത്തിന്റെ വെറും 3% മാത്രമേ കൈവശം വെച്ചിട്ടുള്ളു.

  2. ചികില്‍സാ ചിലവ് പ്രതിവര്‍ഷം രാജ്യത്തെ 7% പേരെ ദാരിദ്ര്യത്തിലേക്ക് തള്ളിയിടടുന്നു എന്ന് National Sample Survey Office ന്റെ ഡാറ്റയുടെ അടിസ്ഥാനത്തിലെ Brookings India യുടെ ഒരു റിപ്പോര്‍ട്ടിനെ പ്രബന്ധം ഉദ്ധരിക്കുന്നു.

  3. 2022 ല്‍ പ്രസിദ്ധപ്പെടുത്തിയ ലോക ബാങ്കിന്റെ ഒരു working paper ല്‍ ഇന്‍ഡ്യയിലെ നഗരത്തിലെ ദാരിദ്ര്യത്തിന്റെ തോതിനെ (6.3%) ഗ്രാമീണ മേഖലയിലെ ദാരിദ്ര്യത്തിന്റെ കൂടിയ തോത് (11.6 %) തോതുമായി താരതമ്യം ചെയ്യുന്ന റിപ്പോര്‍ട്ട് വന്നു.

  4. പുരുഷന്‍മാര്‍ ഗൃഹനാഥന്‍മാരായ കുടുംബങ്ങളേക്കാള്‍ സ്ത്രീകള്‍ ഗൃഹനാഥകളായുള്ള കുടുംബങ്ങള്‍ കൂടുതല്‍ ദരിദ്രരായ തെക്കനേഷ്യയിലെ ഏക രാജ്യമാണ് ഇന്‍ഡ്യ എന്ന 2022 Global Multidimensional Poverty Index നെ ഇപ്പോഴത്തെ ഓക്സാഫാം പഠനം സൂചിപ്പിക്കുന്നു.

  5. India Todayയുടെ ഒരു റിപ്പോര്‍ട്ട് Reserve Bank of India യില്‍ നിന്നുള്ള ഡാറ്റ സൂചിപ്പിക്കുന്നു. ജൂണ്‍ 2022 ന്റെ അവസാനത്തോടെ രാജ്യത്തെ വ്യക്തിപരമായ കടത്തിന്റെ നില Rs. 35.2 ലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചു. അതേ സമയം ഒക്റ്റോബര്‍ 2022 ഓടെ അദാനി ഗ്രൂപ്പിന്റെ തലവന്‍ ഗൌതം അദാനിയുടെ സമ്പത്ത് Rs. 10.96 ലക്ഷം കോടി കവിഞ്ഞു. അതോടെ ഇന്‍ഡ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി മാറി.

  6. World Inequality Lab ന്റെ 2018 രേഖ പ്രകാരം ഇന്‍ഡ്യയിലെ ജനങ്ങളിലെ ഏറ്റവും സമ്പന്നരായ 10%ക്കാരുടെ കൈവശമുള്ള സമ്പത്ത്, 1981 ലെ രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ 45% ൽ നിന്ന് 2012 ആയപ്പോഴേക്കും മൊത്തം സമ്പത്തിന്റെ 63% ആയി ഉയർന്നു.

  7. ഏറ്റവും സമ്പന്നരായ 10% ക്കാരുടെ മൊത്തം സമ്പത്തിന്റെ 50% ൽ അധികം അതിലെ ഏറ്റവും സമ്പന്നരായ ഒരു ശതമാനക്കാരുടെ കൈയ്യിലാണ് എന്ന് സ്ഥാപിക്കാനായി റിപ്പോര്‍ട്ട് Credit Suisse ന്റെ ഡാറ്റ ഉദ്ധരിക്കുന്നു..

  8. രാജ്യത്ത് തികഞ്ഞ സാമ്പത്തിക അസമത്വം കുറക്കുന്നതിന് ദരിദ്ര, പാര്‍ശ്വവല്‍കൃത സമൂഹങ്ങളുടെ നികുതി ഭാരം കുറക്കണം എന്ന് പ്രബന്ധം പറയുന്നു. അത് നേടാനായി അടിസ്ഥാന ചരക്കുകളുടെ നികുതി കുറക്കണമെന്നും ആഡംബര ഉൽപ്പന്നങ്ങൾക്ക് നികുതി കൂട്ടണമെന്നും സർക്കാരിനെ അത് പ്രോത്സാഹിപ്പിക്കുന്നു. ദരിദ്രരുടെ മേലുള്ള ഭാരം കുറക്കുകയും മൊത്തത്തിലെ വരുമാനം വർദ്ധിപ്പിക്കാൻ ലക്ഷ്യം വെച്ചുള്ളതാണിത്.

  9. ഇന്‍ഡ്യയുടെ ആരോഗ്യ വിദ്യാഭ്യാസ സംവിധാനത്തിന് വേണ്ട പണം കണ്ടെത്താനുതകും വിധം പുരോഗമനകരമായ നികുതി നയം നിര്‍ബന്ധമാക്കാന്‍ പ്രബന്ധം ശുപാര്‍ശ ചെയ്യുന്നു. ഉദാഹരണത്തിന്, രാജ്യത്തെ ഏറ്റവും മുകളിലുള്ള 10 ശതകോടീശ്വരൻമാർക്ക് വെറും 5% നികുതി ചുമത്തിയാൽ അഞ്ച് വർഷത്തേക്ക് ആദിവാസികൾക്ക് സൗജന്യ ചികിൽസ നൽകാനാകും.

    Focus and Factoids by Naomi Fargose.

— സ്രോതസ്സ് ruralindiaonline.org | 15 Jan, 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ