[പുനപ്രസിദ്ധീകരണം. അഭിപ്രായം രേഖപ്പെടുത്തുവാന്‍ ആദ്യത്തെ ലേഖനത്തിലേക്ക് പോകുക. ToDEL വിഭാഗത്തിലെ ലേഖനങ്ങള്‍ സ്ഥിരമായുള്ളതല്ല.]
ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
കഴിഞ്ഞ വര്‍ഷം ഞെട്ടിപ്പിക്കുന്ന നയ മാറ്റത്തോടെയാണ് അവസാനിച്ചത്. Election Laws (Amendment) Bill പാര്‍ളമെന്റിന്റെ ഇരുസഭകളിലും പാസാക്കി. ഇരട്ടിക്കലും വ്യാജവും ആയ വോട്ടര്‍മാരെ നീക്കം ചെയ്യാനായി ആധാര്‍ ഡാറ്റാബേസും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡാറ്റാബേസും ബന്ധിപ്പിച്ചു. വോട്ടര്‍പട്ടികയുടെ വിശുദ്ധി അത് മെച്ചപ്പെടുത്തുകയും ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. എന്നാല്‍ അത് സംഭവിക്കണമെങ്കില്‍ രണ്ട് പ്രധാന വ്യാകുലതകള്‍ ആദ്യം പരിഹരിക്കേണ്ടതായുണ്ട്.
രണ്ട് ഡാറ്റാബേസുകളേയും ബന്ധിപ്പിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ജനുവരി 2021 ന് Data Governance Network ൽ കൊടുത്ത നോട്ടിൽ ഞങ്ങൾ വാദിച്ചു. ഒരു വർഷത്തിന് ശേഷം പ്രധാന വിമർശനം നിലൽക്കുന്നു: ഈ നയം നടപ്പാക്കുന്നതിന് മുമ്പ് വ്യക്തികളുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള നിയമങ്ങളെ നമുക്ക് ശക്തമാക്കണം. ആധാറിന് വലിയ വാഗ്ദാനങ്ങളുണ്ട്. എന്നാൽ അത് അതേസമയം അപകടകരവും ആണ്. രണ്ട് കാര്യങ്ങൾ ഉറപ്പാക്കിയതിന് ശേഷമേ ബന്ധിപ്പിക്കാവൂ. ഭേദഗതി പാസാക്കിയതിനാൽ ഈ വ്യാകുലതകൾ അഭിമുഖീകരിച്ചാൽ സർക്കാരിന് fallout കുറക്കാനാകും.
ആദ്യമായി പൗരൻമാരും സർക്കാരും സർക്കാർ ഏജൻസികളും തമ്മിലുള്ള വ്യക്തിപരമായ ഡാറ്റ ഉപയോഗിക്കുന്നതിനും പങ്ക് വെക്കുന്നതിനും ഇൻഡ്യക്ക് ഒരു ഡാറ്റ സംരക്ഷണ നിയമം വേണം. വ്യക്തികളുടെ അവകാശങ്ങൾ സുരക്ഷിതമാക്കാനുള്ള ചട്ടക്കൂട് നമുക്കില്ല എന്നത് പല കാരണങ്ങളും വിഷമിപ്പിക്കുന്ന ഒന്നാണ്. ആധാർ വിവരങ്ങളും demographic ഡാറ്റയും ഉപയോഗിച്ച് ലക്ഷ്യം വെച്ച് നടത്തുന്ന നിരീക്ഷണങ്ങളുടെ ഉദാഹരണങ്ങളുണ്ട്. മതം, ജാതി എന്നിവയുടെ അടിസ്ഥാനത്തിൽ ആന്ധ്ര പ്രദേശിൽ 51.67 ലക്ഷം കുടുംബങ്ങളുടെ സ്ഥാനം സംസ്ഥാന സർക്കാർ പ്രവർത്തിപ്പിക്കുന്ന ഒരു വെബ് സൈറ്റുപയോഗിച്ച് പിൻതുടർന്നു.
അതുപോലെ നിയമം ഇല്ലാത്തതിന്റെ ഫലമായി സ്വകാര്യത അവകാശം ലംഘിക്കപ്പെട്ടതിന്റെ നിരയായ സംഭവങ്ങൾ ഉണ്ട്. ഉദാഹരണത്തിന്, കലാപകാരികളുടെ മുഖം പേരുമായി താരതമ്യം ചെയ്യാനായി വടക്ക് കിഴക്കൻ ഡൽഹിക്ക് വേണ്ടിയുള്ള വോട്ടർപട്ടിക ഡൽഹി പോലീസ് ഉപയോഗിച്ചു. സമ്മതിദായകരുടെ പേരും ഫോട്ടോയും പങ്കുവെക്കുന്നത് തങ്ങളുടെ നയങ്ങൾക്കെതിരാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമായി പറഞ്ഞിട്ടുണ്ടെങ്കിലും അവർ ഇപ്പോഴും അത് ചെയ്യുന്നു. വോട്ടർപട്ടികയുടെ ഭൗതികമായ പരിശോധനക്ക് മാത്രമേ തങ്ങൾ അനുമതി കൊടുത്തിട്ടുള്ളു എന്ന് ECI വാദിക്കുമ്പോൾ, ഒരു നിയമപരമായ കോടതിയുത്തരവില്ലാത്തതിനാൽ സമ്മതിദായകരുടെ സ്വകാര്യത അപ്പോഴും ലംഘിക്കപ്പെടുകയാണ്. Personal Data Protection Bill നെക്കുറിച്ചുള്ള അടുത്തകാലത്ത ഒരു Joint Parliamentary Committee, സർക്കാർ ഏജൻസികൾക്കുള്ള latitude നെക്കുറിച്ച് ഗൗരവകരമായ വ്യാകുലതകൾ ഉയർത്തി. അവരെ ഡാറ്റ സംരക്ഷണ മാനദണ്ഡങ്ങളിൽ നിന്ന് ഒഴുവാക്കിയിരിക്കുകയാണ്. പരിഗണിക്കേണ്ട ഒരു അനുബന്ധമായ പ്രശ്നമാണ് അത് ഇപ്പോഴും.
രണ്ടാമതായി, ആധാർ ഡാറ്റാബേസിൽ തട്ടിപ്പിന്റെ സാദ്ധ്യതയുണ്ട്. ആളുകളെ ആധാറിലേക്ക് കയറ്റുമ്പോൾ ആ പട്ടികയിൽ കയറ്റുന്ന ജോലിക്കാരെക്കുറിച്ചോ, ഏജൻസികളെക്കുറിച്ചോ, എന്തിന് അവരുടെ സ്ഥലത്തെക്കുറിച്ചോ തങ്ങൾക്ക് ഒരു വിവരവും ഇല്ല എന്ന് ധാരാളം കോടതി കേസുകളിൽ UIDAI സമ്മതിച്ചതാണ്. പട്ടികയിൽ കയറ്റുന്ന പ്രക്രിയ ശരിയാക്കാനുള്ള ഒരു വഴിയും ഇല്ല. ഇരട്ട ആധാർ കാർഡ് കുഴപ്പമില്ലെന്നും UIDAI മുമ്പ് സമ്മതിച്ചിരുന്നു. ഇത് വോട്ടർപട്ടികയെ ബാധിക്കും.
ആധാറും പാനും നിർബന്ധിതമായി ബന്ധിപ്പിച്ചത് നോക്കുക. അവുടെ പാൻ കാർഡ് ഉടമയുടെ വ്യക്തിത്വം പരിശോധിക്കാനാണ് ആധാർ ഉപയോഗിക്കുന്നത്. ആധാർ കാർഡിന്റെ സാധുതയാണ് പാൻ കാർഡിന്റെ സാധുതക്കായി ഉപയോഗിക്കുന്നത്. ആധാറിൽ തട്ടിപ്പിന്റെ സാദ്ധ്യതയുണ്ടെന്ന് 2018 ലെ കോടതി കേസിൽ UIDAI സമ്മതിച്ചതാണ്. അതുകൊണ്ട് ആ തട്ടിപ്പുകൾ പാനിലേക്ക് നീളുകയാണ് ഉണ്ടായത്. അത് വഴി വ്യാജ ആധാർ ഉപയോഗിച്ച് പാൻ കാർഡ് ലഭിച്ചവർക്ക് ബിനാമി സാമ്പത്തിക ഇടപാട് നിയമപരമാക്കുന്ന പോലുള്ള വ്യാപകമായ കുഴപ്പം ഉണ്ട്. അത്തരം വ്യാപകമായ തട്ടിപ്പുകൾ വ്യാജ വോട്ടർ ഐഡിയുടെ വ്യാപനത്തിന് കാരണമാകും. അത് വ്യാജ സമ്മതിദായകരെ കണ്ടെത്തുക എന്ന ആ പ്രക്രിയയുടെ പ്രധാന ലക്ഷ്യത്തെ തന്നെ ഇല്ലാതാക്കും.
ഈ ചോദ്യങ്ങൾ അഭിമുഖീകരിക്കാത്തതിനാൽ, വോട്ടർപട്ടികയുടെ വിശുദ്ധിക്ക് ഭീഷണിയായതുകൊണ്ട് നിയമത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളുടെ അടിത്തറതോണ്ടപ്പെടും. ഭേദഗതി പാസാക്കിയതിന്റെ ധൃതിയും പൊതുജന ചർച്ച ഇല്ലാത്തതിനാലും, അറിവുള്ള ശബ്ദമുള്ള പൊതു സമൂഹം ഇല്ലാത്തതിനാലും, തട്ടിപ്പ് കുറക്കാനും, കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും ഡാറ്റാബേസുകള്‍ ബന്ധിപ്പിക്കണം എന്ന വീക്ഷണത്തെ ഇപ്പോള്‍ തന്നെ നശിപ്പിക്കുന്നതാണ്. ഈ രംഗത്ത് കൂടുതല്‍ നാശം ഉണ്ടാക്കാന്‍ പാടില്ല.
സര്‍ക്കാര്‍ നിയമങ്ങള്‍ പ്രസിദ്ധപ്പെടുത്തുമ്പോഴേ ബന്ധിപ്പിക്കുന്നതിന്റെ നടപടിക്രമങ്ങൾ അറിയാന്‍ കഴിയു. ജനങ്ങളുടെ അവകാശങ്ങള്‍ എങ്ങനെ സംരക്ഷിക്കപ്പെടും എന്ന് അത് വ്യക്തമാക്കണം. വോട്ടര്‍ പട്ടിക ഡിജിറ്റലാക്കുന്നത് തത്വത്തില്‍ പ്രശംസനീയമാണ്. സംരക്ഷിക്കുമെന്ന് അവകാശപ്പെടുന്ന ജനങ്ങളോടുള്ള ഉത്തരവാദിത്തത്തിൽ സര്‍ക്കാരിന് കൃത്രിമത്വം കാണിക്കാൻ കഴിയില്ല. ജനാധിപത്യം ഉത്തരവാദിത്തം ആവശ്യപ്പെടുന്നു. വ്യാകുലതകളില്ലാതാക്കാനായി പൌരന്‍മാരുടെ അടിസ്ഥാന അവകാശങ്ങള്‍ ഇല്ലാതാക്കാനുള്ള നീക്കത്തെ അഭിമുഖീകരിക്കണം.
— സ്രോതസ്സ് thewire.in | Vibhav Mariwala, Prakhar Misra | 27/Jan/2022
ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.