കോവിഡ് വാക്സിന്‍ ലഭ്യതയിലും വിലയിലുമുള്ള വമ്പന്‍ മരുന്ന് കമ്പനികളുടെ കുത്തക അവസാനിപ്പിക്കുക

[പുനപ്രസിദ്ധീകരണം. അഭിപ്രായം രേഖപ്പെടുത്തുവാന്‍ ആദ്യത്തെ ലേഖനത്തിലേക്ക് പോകുക. ToDEL വിഭാഗത്തിലെ ലേഖനങ്ങള്‍ സ്ഥിരമായുള്ളതല്ല.]

കോവിഡ് വാക്സിന്‍ ലഭ്യതയിലും വിലയിലുമുള്ള വമ്പന്‍ മരുന്ന് കമ്പനികളുടെ കുത്തക അവസാനിപ്പിക്കുക

സമ്പന്ന രാജ്യങ്ങൾ അവരുടെ വാക്സിൻ പദ്ധതി തുടങ്ങി. മഹാമാരി സമയത്ത് വാക്സിൻ പൂഴ്ത്തിവെക്കുന്നത് ദരിദ്ര രാജ്യങ്ങളെ മോശമായി ബാധിക്കുമെന്ന് തെക്കൻ രാജ്യങ്ങളുടെ നേതാക്കളും ആഗോള ആരോഗ്യ വക്താക്കളും പറഞ്ഞു. ചില സമ്പന്ന രാജ്യങ്ങളിലെ ജനങ്ങൾക്ക് 7 പ്രാവശ്യം കൊടുക്കാൻ വേണ്ടത്ര വാക്സിനുകൾ അവർ ശേഖരിച്ച് വെച്ചിരിക്കുകയാണ്. അതേ സമയം ദരിദ്ര രാജ്യങ്ങളിൽ വാക്സിൻ വേണ്ടത്ര കിട്ടുന്നുമില്ല. ഈ പ്രശ്നം പരിഹരിക്കാൻ ഈ സാങ്കേതികവിദ്യ ദരിദ്ര രാജ്യങ്ങളിലെ കമ്പനികൾക്ക് പങ്കുവെക്കണമെന്ന് പൊതുജനാരോഗ്യ വിദഗ്ദ്ധയായ Dr. Mohga Kamal-Yanni പറയുന്നു. ഇത് ലഭ്യതയുടെ പ്രശ്നമാണ്. നാം ഒരു മഹാമാരിയിലാണ്. നമുക്ക് സുരക്ഷിതത്വം വേണമെങ്കിൽ നാം ലോക ജനസംഖ്യയുടെ വലിയ ഒരു ഭാഗത്തിന് വാക്സിൻ കൊടുത്തേ മതിയാകൂ.

അധികമുള്ള കോവിഡ്-19 വാക്സിനുകൾ സമ്പന്ന രാജ്യങ്ങൾ പൂഴ്ത്തി വെക്കരുതെന്ന് തെക്കെ ആഫ്രിക്കൻ പ്രസിഡന്റ് Cyril Ramaphosa അഭ്യർത്ഥിച്ചു. World Economic Forum ലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

പ്രസിഡന്റ് Cyril Ramaphosa സംസാരിക്കുന്നു:

ലോകത്തെ സമ്പന്ന രാജ്യങ്ങൾ വാക്സിൻ വികസിപ്പിക്കുന്നവരിൽ നിന്നും നിർമ്മാതാക്കളിൽ നിന്നും വൻതോതിൽ ശേഖരിക്കുകയാണ്. ചില രാജ്യങ്ങൾ അതിനപ്പുറം തങ്ങളുടെ ജനത്തിനെ നാല് പ്രാവശ്യം വാക്സിനെടുക്കാൻ വേണ്ടത്ര അളവിലാണ് ശേഖരിക്കുന്നത്. ഈ വാക്സിനുകൾ പൂഴ്ത്തി വെക്കാനുദ്ദേശിച്ചാണ് അത്. വാക്സിൻ ഏറ്റവും അത്യാവശ്യമായി വേണ്ട ചില രാജ്യങ്ങളെ ഒഴുവാക്കാൻ വേണ്ടിയാണിത്. ചില രാജ്യങ്ങൾ വാക്സിനെടുക്കുകയും മറ്റ് ചില രാജ്യങ്ങൾക്ക് അത് കിട്ടാതിരിക്കുകയും ചെയ്യുന്നത് എല്ലാവർക്കും സുരക്ഷിതമല്ല. നാം ഒന്നിച്ച് വേണം കൊറോണവൈറസിനെതിരെ യുദ്ധം ചെയ്യാൻ, കാരണം അത് നമ്മേ തുല്യമായാണ് ബാധിക്കുക.

Dr. Mohga Kamal-Yanni സംസാരിക്കുന്നു:

നമുക്കുള്ള വലിയ പ്രശ്നങ്ങളിലൊന്നൊന്നായ ലഭ്യതയെ ആളുകൾ മറന്ന് പോകുന്നു എന്നതാണ് ഒരു കാര്യം. എല്ലാവർക്കും ഇന്നത്തേക്കോ, നാളത്തേക്കോ, അടുത്ത ആഴ്ചത്തേക്കോ വേണ്ടത്ര ഡോസുകൾ ലഭ്യമല്ല. അമേരിക്കയിലെ എല്ലാവർക്കും വാക്സിൻ കൊടുക്കണമെങ്കിൽ, അതാണ് ബൈഡന്റെ പദ്ധതി, അത് തന്നെയാണ് ബ്രിട്ടണിന്റേയും, അതിന് വേണ്ടത്ര ഡോസുകൾ എവിടെ നിന്ന് കിട്ടും? ഇവിടെ ലഭ്യതയുടെ ഒരു പ്രശ്നമുണ്ട്.

AstraZeneca യുമായി EU ഇപ്പോൾ യുദ്ധത്തിലാണ്. കാരണം AstraZeneca ക്ക് കഴിയുന്നില്ല. ഈ സമയത്ത് അവർക്ക് ഉത്പാദിപ്പിക്കാൻ കഴിയുമായിരുന്നത് ചെയ്യാനാവുന്നില്ല. കാരണം ഇവിടെ ആവശ്യത്തിന് ഡോസില്ല. എന്തുകൊണ്ട് ആവശ്യത്തിനുള്ള ഡോസില്ല? കാരണം നാം ഉത്പാദനത്തെ ഒരു കമ്പനിയിലേക്ക് ചുരുക്കി വെച്ചിരിക്കുന്നു. Oxford വാക്സിൻ AstraZeneca ക്ക് മാത്രമേ ഉത്പാദിപ്പിക്കാനാകൂ. BioNTech വാക്സിൻ Pfizer ന് മാത്രമേ ഉത്പാദിപ്പിക്കാനാകൂ. NIH യോട് ചേർന്ന് വികസിപ്പിത്ത വാക്സിൻ Moderna ക്ക് മാത്രമേ ഉത്പാദിപ്പിക്കാനാകൂ. ഇത് ഭ്രാന്താണ്. നാം ഒരു മഹാമാരിയിലാണ്. നമുക്ക് സുരക്ഷിതരാകണമെങ്കിൽ ലോകത്തെ ജനത്തിന്റെ വലിയ ഒരു ഭാഗത്തിന് വാക്സിൻ കൊടുക്കണം.

ഇവിടെ ഒരു പരിഹാരമുണ്ട്. സാങ്കേതികവിദ്യ പങ്കുവെക്കുക. സാങ്കേതികവിദ്യ പങ്കുവെക്കാനുള്ള ഒരു വ്യവസ്ഥ WHO കൊണ്ടുവന്നിട്ടുണ്ട്. ഈ വ്യവസ്ഥ വെച്ച് കമ്പനികൾക്ക് സാങ്കേതികവിദ്യ പങ്കുവെക്കാം. COVID Technology Access Pool — C-TAP എന്ന് വിളിക്കുന്നു. ഒരു കമ്പനിയിൽ നിന്ന് ഏത് രാജ്യത്തിലേയും ശേഷിയുള്ള ഉത്പാദകരിലേക്ക് സാങ്കേതികവിദ്യയുടെ കൈമാറ്റം C-TAP അനുവദിക്കുന്നു. ലോകത്ത് കൂടുതൽ ഉത്പാദന ശേഷി ഉണ്ട്. എന്നാൽ അത് ഉപയോഗിക്കാതിരിക്കുകയാണ്. എന്തുകൊണ്ട്? കാരണം നമുക്ക്, നമ്മുടെ നേതാക്കൾക്ക് ലഭ്യതയുടെ കുത്തക കുറച്ച് മരുന്ന് കമ്പനികളിലായി നിലനിർത്തണം. മഹാമാരി സമയത്ത് അത് ഭ്രാന്താണ്. സാധാരണ സമയത്ത് പോലും അത് മോശം കാര്യമാണ്. ഇത് മഹാമാരിയാണ്, അപ്പോളിത് ഭ്രാന്താണ്.

?? ഈ ജനുവരി മദ്ധ്യത്തിൽ ലോക ജനസംഖ്യയുടെ 16% വരുന്ന രാജ്യങ്ങൾ മരുന്നിന്റെ ലഭ്യതയുടെ 60% ഉം വാങ്ങിക്കഴിഞ്ഞു. ദരിദ്ര രാജ്യങ്ങൾക്ക് അടുത്ത വർഷമേ അത് കിട്ടു. ചില രാജ്യങ്ങൾ ചൈനയുമായി കരാറിലെത്തിയിട്ടുണ്ട്. അവിടെ രണ്ട് വാക്സിൻ വികസിപ്പിച്ചു. Sinopharm ഉം Sinovac ഉം. റഷ്യ സ്പുട്നിക് V വാക്സിൻ വികസിപ്പിച്ചു.

തങ്ങൾക്ക് കാത്തിരിക്കാൻ വയ്യ എന്ന് ഈ രാജ്യങ്ങൾ തിരിച്ചിച്ചറിയുന്നു. വലിയ കമ്പനികളിലേക്ക് പോയാൽ കിട്ടുന്ന മറുപടി, “ക്ഷമിക്കണം, അടുത്ത ഒരു വർഷത്തേക്കുള്ള ഞങ്ങളുടെ ഉത്പാദനം ബുക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്” എന്ന മറുപടിയാണ് കിട്ടുക. ധാരാളം കമ്പനികളിൽ നിന്ന് അവർക്ക് ഉത്തരം കിട്ടി. അതുകൊണ്ട് അവർ ചൈനക്കാരുടേയും റഷ്യക്കാരുടേയും അടുത്തേക്ക് പോകുന്നു.

ഈ ചൈനീസ് കമ്പനികൾ പഴയ, പരീക്ഷിക്കപ്പെട്ടുള്ള സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് അവർക്ക് എളുപ്പത്തിൽ നിർമ്മാണം നടത്താനുളള ശേഷിയുണ്ട്. അവർക്കത് വൻതോതിൽ നിർമ്മിക്കാനാകും.

ഫലപ്രാപ്തിയേയും സുരക്ഷിതത്വത്തെക്കുറിച്ചും വേണ്ടത്ര ഡാറ്റ നമുക്കില്ല എന്നതാണ് പ്രശ്നം. Sinopharm ന് Emirates അംഗീകാരം കൊടുത്തു. എനിക്ക് തോന്നുന്നത് അതിന് 80% ഫലപ്രാപ്തിയുണ്ടെന്നാണ്. ബ്രസീലിൽ നടന്ന ക്ലിനിക്കൽ പരിശോധനയിൽ അതിന് 54% ഉണ്ടായിരുന്നു. എന്തുകൊണ്ടാണിതെന്ന് നമുക്ക് വിശദാംശങ്ങളറിയില്ല. ശരിക്കും പരിശോധിക്കുന്നത് വിഷമമാണ്. ഈ വാക്സിൻ വാങ്ങുന്ന ഒരു രാജ്യത്തിന് ഫലപ്രാപ്തിയും സുരക്ഷിതത്വവും ഗുണമേന്മയും പരിശോധിക്കുക വിഷമമാണ്.

എന്നിരുന്നാലും രണ്ട് വാക്സിനുകളും ഫലപ്രാപ്തിയും സുരക്ഷിതത്വവും ഗുണമേന്മയും പരിശോധിക്കാനായി WHOക്ക് ഡാറ്റ സമർപ്പിച്ചിട്ടുണ്ട് എന്നത് നല്ല വാർത്തയാണ്. WHOക്ക് ഈ വിവരങ്ങൾ കിട്ടുമെന്ന് പ്രതീക്ഷിക്കാം. അതുകൊണ്ട് ഈ വാക്സിനുകൾ നല്ലതാണോ എന്ന് അവർക്ക് നമ്മോട് പറയാനാകും. ഈ വാക്സിനുകൾ നല്ലതാണെങ്കിൽ അത് വികസ്വര രാജ്യങ്ങൾക്ക് ഒരു നല്ല വാർത്തയാണ്. Pfizer നും Moderna ക്ക് വേണ്ടി കാത്തിരിക്കേണ്ടി വരില്ല.

പരിശോധിക്കാനായി റഷ്യൻ വാക്സിന്റെ ഡാറ്റക്ക് വേണ്ടി WHO ഇപ്പോഴും കാത്തിരിക്കുകയാണ്. അവർ കൊടുത്തിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. എന്താണ് സംഭവിക്കുക എന്ന് നമുക്കറിയില്ല.

എന്നാൽ ശേഷി ലോകത്തിനുണ്ട്. നാം പരിഹാരം കണ്ടെത്താനായി കറങ്ങി നടക്കുകയാണ്. പരിഹാരം നമ്മുടെ മുഖത്താകുമ്പോൾ രാജ്യങ്ങൾ അത് നോക്കുന്നില്ല. നിങ്ങൾക്ക് സാങ്കേതികവിദ്യ കൈമാറ്റം, സാങ്കേതികവിദ്യ പങ്കുവെക്കൽ ഉണ്ടെങ്കിൽ ചൈനക്കും ഉണ്ട്. ക്യൂബ അവരുടെ വാക്സിന്റെ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം നടത്തുകയാണ്. ക്യൂബക്ക് അവരുടെ ജനങ്ങൾക്ക് വേണ്ട വാക്സിൻ വികസിപ്പിക്കുന്നതിൽ 30 വർഷത്തെ അനുഭവസമ്പത്തുണ്ട്. അതുകൊണ്ട് ഇതൊക്കെയാണ് ശേഷികൾ. ഇൻഡ്യക്കാരും വാക്സിന് വേണ്ടി ഗവേഷണം നടത്തുകയാണ്. AstraZeneca യുമായി അവർക്ക് ഉഭയകക്ഷി കരാറുണ്ട്. ഇറ്റലിയിലെ എല്ലാവർക്കും ആ ശേഷിയുണ്ടാകുന്നത് ഒന്ന് ഓർത്തു നോക്കൂ. ശേഷിയുള്ള എല്ലാവർക്കും വാക്സിൻ ഉത്പാദിപ്പിക്കാൻ കഴിഞ്ഞാൽ എത്ര ദശലക്ഷം ഡോസുകളാണ് വികസ്വര രാജ്യങ്ങൾക്കും എന്തിന് സമ്പന്ന രാജ്യങ്ങൾക്ക് പോലും വേണ്ടി ഉത്പാദിപ്പിക്കാൻ കഴിയുക എന്ന് നിങ്ങൾക്ക് കാണാൻ കഴിയുന്നുണ്ടോ?
_________

Mohga Kamal-Yanni
policy adviser to the People’s Vaccine Alliance and to UNAIDS, the joint United Nations program on HIV and AIDS.

— സ്രോതസ്സ് democracynow.org | Jan 28, 2021


Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam