വൈദ്യുതിക്കുവേണ്ടി ബലിയാടാകുന്ന ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്

1972-ലെ വന്യജീവി (സംരക്ഷണ) നിയമ ത്തിനുകീഴിൽ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള ജീവിയിനമാണ് ജി.ഐ.ബി. ഒരു കാലത്ത്, ഇന്ത്യയിലെയും പാകിസ്താനിലെയും പുൽമേടുകളിൽ കാണപ്പെട്ടിരുന്ന ഈ പക്ഷികളിൽ ആകെ 120-150 എണ്ണമാണ് ഇന്ന് ലോകത്താകമാനമുള്ള കാടുകളിൽ ബാക്കിയുള്ളത്. ഇന്ത്യയിൽ അഞ്ച് സംസ്ഥാനങ്ങളിൽ ഈ പക്ഷികളുടെ സാന്നിധ്യം നിരീക്ഷിച്ചിട്ടുണ്ട്. കർണ്ണാടക, മഹാരാഷ്ട്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശത്ത് 8-10 പക്ഷികളെയും ഗുജറാത്തിൽ നാല് പെൺപക്ഷികളെയും കാണാൻ കഴിഞ്ഞിട്ടുണ്ട്.

ഈ പക്ഷികൾ ഏറ്റവും കൂടുതലുള്ളത് ജയ്സാൽമർ ജില്ലയിലാണ്. “ഏകദേശം 100 കിലോമീറ്റർ അകലത്തിൽ രണ്ട് കൂട്ടങ്ങളാണുള്ളത്-ഒന്ന് പൊഖ്‌റാന് സമീപത്തും മറ്റൊന്ന് ഡെസേർട്ട് നാഷണൽ പാർക്കിലും,” ഈ പക്ഷികളെ അവയുടെ ആവാസവ്യവസ്ഥയിൽ – പടിഞ്ഞാറൻ രാജസ്ഥാനിലെ പുൽമേടുകളിൽ – നിരീക്ഷിക്കുന്ന വന്യജീവി ശാസ്ത്രജ്ഞനായ ഡോകട്ർ സുമിത് ഡൂക്കിയ പറയുന്നു.

കഴിഞ്ഞ 7.5 വർഷംകൊണ്ട്, പുനരുപയോഗ ഊർജ്ജം ഉത്പാദിപ്പിക്കാനുള്ള ഇന്ത്യയുടെ ശേഷി 286 ശതമാനം വർധിച്ചുവെന്ന് കേന്ദ്ര പുനരുത്പ്പാദന, വികസന മന്ത്രാലയം അവകാശപ്പെടുന്നു. ഇക്കഴിഞ്ഞ ദശാബ്ദത്തിൽ, പ്രത്യേകിച്ചും കഴിഞ്ഞ 3-4 വർഷങ്ങളിൽ, ആയിരക്കണക്കിന് പുനരുപയോഗ ഊർജ്ജ പ്ലാന്റുകളാണ് – സൗരോർജ്ജ പ്ലാന്റുകളും വിൻഡ് പവർ പ്ലാന്റുകളും ഉൾപ്പെടെ – ഈ സംസ്ഥാനത്ത് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. ഇവയുടെ നടത്തിപ്പിന്റെ ചുമതലയുള്ള കമ്പനികളിലൊന്നായ അദാനി റിന്യൂവബിൾ എനർജി പാർക്ക് രാജസ്ഥാൻ ലിമിറ്റഡ് (എ.ആർ.ഇ.പി.ആർ.എൽ) ജോധ്പൂരിലെ ഭാദ് ലയിൽ 500 മെഗാവാട്ട് ശേഷിയുള്ള ഒരു സൗരോർജ്ജ പ്ലാന്റും ജയ്സാൽമറിലെ ഫത്തേഗഡിൽ 1,500 മെഗാവാട്ട് ശേഷിയുള്ള മറ്റൊരു സൗരോർജ്ജ പ്ലാന്റും വികസിപ്പിക്കുന്നുണ്ട്. കോടതിയുടെ ഉത്തരവനുസരിച്ച് വൈദ്യുതി ലൈനുകൾ ഭൂമിയ്ക്കടിയിലേയ്ക്ക് മാറ്റുന്നുണ്ടോ എന്ന് കമ്പനിയുടെ വെബ്സൈറ്റ് വഴി നടത്തിയ അന്വേഷണത്തിന്, ഈ ലേഖനം പ്രസിദ്ധീകരിക്കുന്നതുവരെയും കമ്പനി മറുപടി നൽകിയിട്ടില്ല.

സംസ്ഥാനത്തെ സൗരോർജ്ജപാടങ്ങളിലും വിൻഡ് ഫാമുകളിലും ഉത്പാദിപ്പിക്കുന്ന വൈദ്യുതി, പവർലൈനുകളുടെ ബൃഹത്തായ ഒരു ശൃംഖലയിലൂടെ ദേശീയ ഗ്രിഡിലേയ്ക്ക് പ്രസരിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ ലൈനുകൾ, ബസ്റ്റാർഡുകൾ, പരുന്തുകൾ, കഴുകന്മാർ, മറ്റ് പക്ഷിയിനങ്ങൾ എന്നിവയുടെ സഞ്ചാരപാതയ്ക്ക് തടസ്സം സൃഷ്ടിക്കുന്നു. പുനരുപയോഗ ഊർജ്ജ പ്രോജക്റ്റുകൾ മൂലമുണ്ടാകുന്ന പച്ച ഇടനാഴി പൊഖ്‌റാനിലും രാംഗഡ്-ജയ്സാൽമർ പ്രദേശങ്ങളിലുമുള്ള, ജി.ഐ.ബിയുടെ വാസസ്ഥലങ്ങളെ കീറിമുറിച്ചാണ് കടന്നുപോകുക.

സംസ്ഥാനത്തെ സൗരോർജ്ജപാടങ്ങളിലും വിൻഡ് ഫാമുകളിലും ഉത്പാദിപ്പിക്കുന്ന വൈദ്യുതി, പവർലൈനുകളുടെ ബൃഹത്തായ ഒരു ശൃംഖലയിലൂടെ ദേശീയ ഗ്രിഡിലേയ്ക്ക് പ്രസരിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ ലൈനുകൾ, ബസ്റ്റാർഡുകൾ, പരുന്തുകൾ, കഴുകന്മാർ, മറ്റ് പക്ഷിയിനങ്ങൾ എന്നിവയുടെ സഞ്ചാരപാതയ്ക്ക് തടസ്സം സൃഷ്ടിക്കുന്നു. പുനരുപയോഗ ഊർജ്ജ പ്രോജക്റ്റുകൾ മൂലമുണ്ടാകുന്ന പച്ച ഇടനാഴി പൊഖ്‌റാനിലും രാംഗഡ്-ജയ്സാൽമർ പ്രദേശങ്ങളിലുമുള്ള, ജി.ഐ.ബിയുടെ വാസസ്ഥലങ്ങളെ കീറിമുറിച്ചാണ് കടന്നുപോകുക.

മധ്യ യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലൂടെ, ആർട്ടിക് സമുദ്രത്തിൽനിന്ന് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് വാർഷികദേശാടനം നടത്തുന്ന പക്ഷികൾ തിരഞ്ഞെടുക്കുന്ന പ്രധാന പാതയായ സെൻട്രൽ ഏഷ്യൻ ഫ്‌ളൈവേയിലാണ് (സി.എ.എഫ്) ജയ്സാൽമർ സ്ഥിതി ചെയ്യുന്നത്. ദേശാടനം നടത്തുന്ന 182 നീർക്കിളി ഇനങ്ങളിൽ ഉൾപ്പെട്ട ഏകദേശം 279 പക്ഷിക്കൂട്ടങ്ങൾ ഈ വഴി കടന്നുപോകാറുണ്ടെന്ന് കൺവെൻഷൻ ഓൺ ദി കൺസർവേഷൻ ഓഫ് മൈഗ്രേറ്ററി സ്പീഷീസ് ഓഫ് വൈൽഡ് അനിമൽസ് പറയുന്നു. ഓറിയന്റൽ വൈറ്റ്-ബാക്ക്ഡ് വൾച്ചർ (Gyps bengalensis), ലോങ്ങ്-ബിൽഡ് (Gyps indicus), സ്റ്റോലിസ്കാസ് ബുഷ്ചാറ്റ് (Saxicola macrorhyncha), ഗ്രീൻ മുനിയ (Amandava formosa), മക്വീൻസ് ഓർ ഹുബാര ബസ്റ്റാർഡ് (Chlamydotis maqueeni) എന്നിവ ഇക്കൂട്ടത്തിലുള്ള, വംശനാശഭീഷണി നേരിടുന്ന മറ്റ് ചില പക്ഷിയിനങ്ങളാണ്.

— സ്രോതസ്സ് ruralindiaonline.org | Priti David | പരിഭാഷ: പ്രതിഭ ആർ.കെ | Apr 19, 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ