ആദിവാസികളുടെ ആവശ്യങ്ങളുടെ പ്രതികരണമായി, “Doctrine of Discovery” യെ വത്തിക്കാൻ ഔദ്യോഗികമായി നിരാകരിച്ചു. കോളനി യുഗത്തിൽ ആദിവാസികളുടെ ഭൂമി പിടിച്ചെടുക്കുന്നതിനെ ന്യായീകരിച്ചതും ഇന്നും നിലനിൽക്കുന്ന ചില ആസ്തി നിയമങ്ങളുടെ അടിസ്ഥാന രൂപവും ആണ് 15ാം നൂറ്റാണ്ടിലെ “papal bulls” പിൻതുണച്ച സിദ്ധാന്തങ്ങൾ.
papal bulls അല്ലെങ്കിൽ decrees “ആദിവാസി ജനങ്ങളുടെ തുല്യ അന്തസും അവകാശവും” പ്രതിഫലിപ്പിക്കുന്നതല്ല എന്നും കത്തോലിക്ക വിശ്വാസത്തിന്റെ പ്രതിഫലനമായി അതിനെ ഒരിക്കലും കണക്കാക്കിയിരുന്നില്ലെന്നും വത്തിക്കാന്റെ പ്രസ്ഥാവനയിൽ പറയുന്നു.
papal bulls, അഥവാ decrees, “ആദിവാസിജനങ്ങളുടെ തുല്യ അന്തസും അവകാശങ്ങളും വേണ്ടത്ര രീതിയിൽ പ്രതിഫലിപ്പിക്കുന്നതല്ല.” ഒരിക്കലും അത് കത്തോലിക്ക വിശ്വാസത്തിന്റെ പ്രകടനമായി കണക്കാക്കിയുമില്ല എന്ന് വത്തിക്കാനിൽ നിന്നുള്ള ഒരു പ്രസ്ഥാവന പറയുന്നു.
ക്രിസ്തുമതം പ്രചരിപ്പിക്കാനെന്ന പേരിൽ പോർച്ചുഗീസ്, സ്പാനിഷ് രാജ്യങ്ങൾക്ക് അവരുടെ അതിർത്തി ആഫ്രിക്കയിലും അമേരിക്കകളിലും വികസിപ്പിക്കാനായ മതപരമായ പിൻതുണ നൽകിയ papal bulls വത്തിക്കാൻ ഔദ്യോഗികമായി പിന്‍വലിക്കണമെന്ന ദശാബ്ദങ്ങളായുള്ള ആദിവാസികളുടെ ആവശ്യത്തിന്റെ പ്രതികരണമായിരുന്നു ആ പ്രസ്ഥാവന.
“Doctrine of Discovery” ന് അസ്ഥിവാരമിടുന്ന ആ decrees അമേരിക്കയിലെ സുപ്രീംകോടതി 1823 ൽ കൊണ്ടുവന്ന ഒരു നിയമ ആശയമാണ്. “കണ്ടുപിടിച്ചു” എന്ന കാരണത്താൽ ഭൂമിയുടെ ഉടമസ്ഥതാവകാശവും sovereignty ഉം യൂറോപ്യൻമാരിലേക്ക് മാറ്റുന്നു എന്നാണ് സുപ്രീംകോടതിയുടെ തീരുമാനത്തെ വിശദീകരിച്ചത്.
പോപ്പ് ഫ്ലാൻസിസ് 2022 ൽ ക്യാനഡ സന്ദർശിച്ചപ്പോൾ, തദ്ദേശീയ കുട്ടികളെ അവരുടെ വീടുകളിൾ നിന്ന് ബലമായി നീക്കം ചെയ്ത residential സ്കൂൾ സംവിധാനത്തിന്റെ പേരിൽ അദ്ദേഹം ആദിവാസി ജനങ്ങളോട് മാപ്പ് പറഞ്ഞു. papal bulls നെ ഔദ്യോഗികമായി തള്ളിക്കളയണമെന്ന ആവശ്യം അദ്ദേഹത്തോട് അന്ന് അറിയിച്ചിരുന്നു.
ആ മൂന്ന് papal bulls (1452 ലെ Dum Diversas, 1455 ലെ Romanus Pontifex, 1493 ലെ Inter Caetera) ഉം ഔദ്യോഗികമായി അസാധുവാക്കിയെന്നോ, പിൻവലിച്ചെന്നോ, തള്ളിക്കളഞ്ഞന്നോ എന്നതിന്റെ ഒരു തെളിവും വത്തിക്കാൻ നൽകിയില്ല. എന്നാൽ ആദിവാസി ജനങ്ങളെ അവരുടെ സ്വാതന്ത്ര്യമോ അവരുടെ ആസ്തികളോ നഷ്ടപ്പെടുത്തരുതെന്നും അടിമകളാക്കരുതെന്നും പിന്നീടുള്ള 1537 ലെ Sublimis Deus വീണ്ടും ഉറപ്പിക്കുന്നു.
— സ്രോതസ്സ് apnews.com | Mar 30, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.