E.P Anil
ഭരണഘടന 371-a – i വ്യത്യസ്ഥതകളെ മാനിച്ചിരുന്നു.
ജമ്മു കാശ്മീര്‍
അഫ്ഗാനിസ്ഥാന്‍ എന്ന പേര് ഒരു സൂഫി സന്യാസിയുടെ പേരില്‍ നിന്നാണ് വന്നത്
12 ആം നൂറ്റാണ്ടില്‍ … എന്ന സൂഫി സന്യാസി കാശ്മീരിലെത്തി.
1538 മുതല്‍ മുഗളന്‍മാര്‍ അവിടെ ഭരിക്കുന്നു.
1753 മുതല്‍ 1819 വരെ അഫ്ഗാനികള്‍ ഭരിക്കുന്നു.
1819 മുതല്‍ സിഖുകാര്‍ അവിടം ഭരിച്ചു.
അവരെ തോല്‍പ്പിച്ച ബ്രിട്ടീഷുകാരില്‍ നിന്ന് 1846 ല്‍ 75 ലക്ഷം രൂപ കൊടുത്ത് ദോഗ്ര രാജകുടുംബം കാശ്മീര്‍ വാങ്ങുന്നു. അമൃത്സര്‍ ഉടമ്പടി.
മുഗളന്‍മാര്‍ക്ക് കാശ്മീര്‍ അവരുടെ പൂന്തോട്ടം മാത്രമായിരുന്നു. അവിടുത്തുകാരെ അവര്‍ മനുഷ്യരായി കണക്കാക്കിയില്ല.
അഫ്ഗാന്‍ ഭരണത്തില്‍ ഈ ജനങ്ങളെ അടിമകളാക്കി അഫ്ഗാനിസ്ഥാനിലേക്ക് കൊണ്ടുപോകുന്ന പണി ചെയ്തു. നെയ്ത് പണി.
സിഖുകാരുടെ ഭരണത്തില്‍ ഈ ജനങ്ങളെ മൃഗങ്ങളെ പോലെ കണക്കാക്കി.
വേലുത്തമ്പി ദളവ തിരുവിതാംകൂറിനെ ബ്രിട്ടീഷുകാര്‍ക്ക് പണയം വെച്ചു. നികുതി പിരിക്കാന്‍ കഴിയാതെ വരുമ്പോള്‍ ഗുണ്ടകളെ ഏര്‍പ്പാടാക്കി അവരില്‍ നിന്ന് കമ്മീഷന്‍ മേടിക്കുന്ന രീതി.
പരമാവധി ചുങ്കം പിടിച്ചെടുക്കാനാണ് ദോഗ്ര രാജകുടുംബം കാശ്മീര്‍ വാങ്ങിയത്. അപ്പോള്‍ രാജാവുമായി ഒട്ടി നിന്ന സമൂഹം പണ്ഡിറ്റുകളായിരുന്നു. അതുപോലെ സെയ്ദ്, തീര്‍ മുസ്ലീം സമുദായങ്ങള്‍ക്കും പണ്ഡിറ്റുകള്‍ക്കും രാജാവ് ചില പ്രത്യേക അവകാശങ്ങള്‍ കൊടുത്തിരുന്നു. അവര്‍ രാജാവിന്റെ ആള്‍ക്കാരായിരുന്നു.
കര്‍ഷകര്‍ നെയ്തുകാര്‍ തുടങ്ങിയ ജോലിക്കാരുടെ 75% വരുമാനം ചുങ്കം വാങ്ങിയിരുന്നു.
സിഖുകാരന്‍ ആരെയെങ്കിലും കൊന്നാല്‍ അയാള്‍ രാജാവിന് 16-20 രൂപ വരെ നഷ്ടപരിഹാരം കൊടുക്കണം. മരിച്ചയാള്‍ ഹിന്ദുവാണെങ്കില്‍ അയാളുടെ കുടുംബത്തിന് 4 രൂപ കിട്ടും. മരിച്ചയാള്‍ മുസ്ലീമാണെങ്കില്‍ വീട്ടുകാര്‍ക്ക് രണ്ട് രൂപ കിട്ടും.
അമര്‍നാഥ് യാത്രക്ക് കാരണമായ ലിംഗം കണ്ടെത്തിയ ആള്‍ മുദ്ദാ മാലിക് എന്ന സൂഫി സന്യാസിയാണ്. ഇന്നും തക്കര്‍വാല സമൂഹവും ഷിയ സമൂഹവും ആ യാത്രക്ക് ആചാരപരമായ പങ്ക് വഹിക്കുന്നു. കഠുവ സംഭവത്തിലെ പെണ്‍കുട്ടിയുടെ സമൂഹമാണ് തക്കര്‍വാല
1865 ല്‍ ഈ ചൂഷണം കലാപമായി മാറി.
1924 ല്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ വ്യാപകമായി.
റഷ്യന്‍ വിപ്ലവത്തിന്റെ ഓര്‍മ്മക്കായാണ് ശ്രീനഗറിലെ ലാല്‍ ചൌക്കിന് ആ പേരിട്ടത്.
ല്‍ കലാപം വര്‍ദ്ധിക്കുന്നു. ജയിലിടച്ച ഒരു സമരക്കാരനെ മോചിപ്പിക്കാനായി ജനം ജയില്‍ ആക്രമിക്കുന്നു. വെടിവെപ്പില്‍ 21 പേര്‍ മരിച്ചു.
സമ്പന്നരായ പണ്ഡിറ്റുകളുടെ കടകള്‍ ജനം ആക്രമിച്ചു. ആദ്യ വര്‍ഗ്ഗീയ ആക്രമണം എന്ന് പറയാവുന്ന സംഭവം.
1930 കലാപം കൂടുതല്‍ ശക്തമായി. രാജാവ് മൂന്ന് രാഷ്ട്രീയ പാര്‍ട്ടികളുണ്ടാക്കി. ശിരോമണി… എന്ന സിഖുകാരുടെ പാര്‍ട്ടി. ഹിന്ദുസഭ (മഹാസഭയല്ല.), കാശ്മീര്‍ പണ്ഡിറ്റ് കോണ്‍ഗ്രസ്.
1931 ല്‍ ഒരു പാര്‍ട്ടി രൂപീകരിച്ചു. reading room party. അരിവാള്‍ ചുറ്റിക കലപ്പ പതാക.
reading room – വൈകുന്നേരം ആളുകള്‍ അത്തരം സ്ഥലത്ത് പോയി തണുപ്പകറ്റാന്‍ കാപ്പികുടിക്കുന്നു.
1932 മുസ്ലീം കോണ്‍ഫറന്‍സ് എന്ന പേരില്‍ ഷേഖ് അബ്ദുള്ള പാര്‍ട്ടിയുണ്ടാക്കി. 1939 അതിന്റെ പേരുമാറ്റി മതേതര പാര്‍ട്ടിയായ നാഷണല്‍ കോണ്‍ഫറന്‍സ്. കൊടിയുടെ നിറം ചുവപ്പാണ്. അരിവാള്‍ ചുറ്റിക ഇല്ല.
1951 ല്‍ ജമ്മു കാശ്മീരില്‍ പാസാക്കിയ നിയമത്തിന്റെ പേര് anti estate act and rule. എസ്റ്റേറ്റുകള്‍ ഇല്ലാതാക്കാനുള്ള നിയമം.
1954 ല്‍ എല്ലാ കൃഷിക്കാര്‍ക്കും ഭൂമി കൊടുക്കാനുള്ള നിയമം. ഭൂമിയുടെ വിസ്തൃതി 22 ഏക്കര്‍ 77 സെന്റ് ആയിരിക്കും
1974 ല്‍ അതിന് ഭേദഗതി കൊണ്ടുവന്നു. കൈവശാവകാശം 12.5 ഏക്കറായി കുറച്ചു.
സോഷ്യലിസ്റ്റ് പരീക്ഷണങ്ങള്‍ വിജയകരമായി നടപ്പാക്കിയ സ്ഥലമാണ് ജമ്മു കാശ്മീര്‍.
ബ്രിട്ടീഷുകാരുടെ independant act 7 – നാട്ടുരാജ്യങ്ങള്‍ക്ക് സ്വന്തമായ തീരുമാനമെടുക്കാം.
ദോഗ്ര രാജാവ് യൂണിയനില്‍ ചേരാതെ നില്‍ക്കുന്നു.
1947 oct 10 പഷ്തൂണ്‍ ഗോത്രവര്‍ഗ്ഗക്കാരും ഗുണ്ടകളും ചേര്‍ന്ന് കാശ്മീരിനെ ആക്രമിച്ചു. ശ്രീനഗറിന് 32 കിമീ വരെ എത്തി.
കാര്യത്തിന്റെ ഗൌവരം dogra രാജാവിനെ മനസിലാക്കിപ്പിക്കാന്‍ oct 16 ന് ഇന്‍ഡ്യന്‍ സര്‍ക്കാര്‍ നിയമിച്ച ആള്‍ ഗുരുജി ഗോള്‍വാള്‍കര്‍ ആയിരുന്നു. അതില്‍ നിന്ന് രാജാവിന്റെ രാഷ്ട്രീയം എന്താണ് എന്ന് മനസിലാകും.
oct 26 ന് പാകിസ്ഥാന്‍ രാജ്യമെന്ന നിലയില്‍ ആക്രമിക്കാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്.
രാജാവ് കീഴടങ്ങാന്‍ സമ്മതിക്കുന്നു. കരാര്‍ ഉണ്ടാകുന്നു.
പാകിസ്ഥാന്റെ ആക്രമണത്തിനെതിരെ ഫറൂഖ് അബ്ദുള്ളയും നാട്ടുകാരും മനുഷ്യ മതില്‍ സൃഷ്ടിച്ച് കീഴടക്കി.
നാഗാലാന്റിന് പ്രത്യേക അവകാശം ഉണ്ട്. ആസാദ് കാശ്മീരും പ്രത്യേക അവകാശമുള്ളതാണ്. അവിടെ അവര്‍ക്ക് സ്വന്തം പ്രസിഡന്റും പ്രധാനമന്ത്രിയും ഉണ്ട്.
1964 വരെ ജമ്മു കാശ്മീരിലും അങ്ങനെയാണ്.
കേരളത്തിലെ ഭൂപരിഷ്കരണത്തിനെതിരെ സുപ്രീം കോടതി ഇടപെട്ടു. പക്ഷേ കാശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ കാരണം അതുപോലെ സുപ്രീംകോടതിക്ക് ഇടപെടാനായില്ല. അതിനാല്‍ ഭൂപരിഷ്കരണം അവിടെ വിജയിച്ചു.
പാകിസ്ഥാന്‍ അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലല്ല പ്രശ്നം.
കാര്‍ഗിലില്‍ പാകിസ്ഥാന്‍ നുഴഞ്ഞു കയറിയ വിവരം ഇന്‍ഡ്യന്‍ പട്ടാളക്കാരെ അറിയിച്ചത് പീഡിപ്പിച്ച് കൊന്ന പെണ്‍കുട്ടിയുടെ ഗോത്രക്കാരായിരുന്നു.
മത ഭ്രാന്തനായ ശ്യാമപ്രസാദ് മുഖര്‍ജി ജമ്മുകാശ്മീരിന്റെ പ്രത്യേക അവകാശം എടുത്തുകളാന്‍ നടത്തിയ ശ്രമങ്ങള്‍. ഹിന്ദു ആക്റ്റ് നടപ്പാക്കാതിരിക്കാനായും ശ്രമിച്ചു.
കാശ്മീര്‍ rss ന്റെ ആക്രമണത്തിന്റെ ഇരയാണ്.
GlRD4waPsXY